Saturday 13 July 2024 10:39 AM IST

4 മണിക്ക് എഴുന്നേൽക്കും, ബോഡി ഫിറ്റ്നസിന് മെയ് സാധകം, പ്രത്യേക ഡയറ്റ്; കലാമണ്ഡലത്തിലെ ഒരു ദിനം ഇങ്ങനെ

Asha Thomas

Senior Desk Editor, Manorama Arogyam

kala-mandalam

കലയുടെ ഗേഹമാണ് കലാമണ്ഡലം. ചെറുതുരുത്തിയിൽ നിളയുടെ തീരത്ത് കലയുടെ പൊൻതിരി നാളത്തിന് തിരികൊളുത്തുന്ന കേന്ദ്രം. തൂണിലും തുരുമ്പിലും കാറ്റിലും വരെ നൃത്തം നിറയുന്ന ഇടത്തേക്കാണ് ഈ യാത്ര. നൃത്തം ജീവിത സപര്യയാക്കിയ പ്രതിഭകളുടെ ജീവിതം അടുത്തറിഞ്ഞ്... കലാ കേരളത്തിന്റെ ഉൾത്തുടിപ്പുകളറിഞ്ഞ് ഒരു യാത്ര.

ഗുരുകുല സമ്പ്രദായത്തിലാണ് കലാണ്ഡലത്തിലെ നൃത്തപഠനം. കലാകാരികളുടെ ദിവസം തുടങ്ങുന്നത് വെളുപ്പിനെ നാലു മണിക്കാണ്. കലയുടെ ദൈവസാന്നിധ്യത്തെ വണങ്ങി, കണ്ണു നീട്ടിയെഴുതി മുടി നീട്ടിപിന്നിയിട്ട് നൃത്തവേഷമണിഞ്ഞ് അഞ്ചു മണിക്ക് നൃത്ത കളരിയിലെത്തുന്നവർ... അഞ്ചു മുതൽ ആറു മണി വരെ സംഗീതസാധകമാണ്. നർത്തകിക്ക് സംഗീതജ്ഞാനം അത്യാവശ്യമാണല്ലോ. കർണാടക സംഗീത പാഠങ്ങളിലൂടെ ഒരു മണിക്കൂർ...

മനോരമ ആരോഗ്യം മാസിക തയ്യാറാക്കിയ വിഡിയോയിലാണ് കലാമണ്ഡലത്തിലെ ഒരു ദിവസത്തെ പരിശീലനങ്ങളും പഠനങ്ങളും വിശദമായി ചിത്രീകരിച്ചിരിക്കുന്നത്.

വിഡിയോ കാണാം ചുവടെ;