പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഭവനരഹിതര്‍ക്കായി ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ നിര്‍മിച്ചു നല്‍കുന്ന ഭവന നിര്‍മാണ പദ്ധതിയില്‍ പ്രിന്‍സ് ജുവലറി ഗ്രൂപ്പും പങ്കുചേര്‍ന്നു. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പ്രിന്‍സണ്‍ ഫൗണ്ടേഷന്‍.
ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷനൊപ്പം ഒത്തുചേരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടന്നും ചാണ്ടി ഉമ്മന്‍ എം.എല്‍.എ യുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പ്രിന്‍സ് ജ്വല്ലറിയുടെ എല്ലാ വിധ പിന്തുണയും ഉണ്ടാകുമെന്നും ചെയര്‍മാന്‍ പ്രിന്‍സണ്‍ ജോസ് പറഞ്ഞു. പ്രിന്‍സ് ജ്വല്ലറി ഉടമ പ്രിന്‍സണ്‍ ജോസും ഭാര്യ ഷീബാ പ്രിന്‍സും പരിപാടിയില്‍ പങ്കെടുത്തു.