ADVERTISEMENT

വിമാനയാത്രയിലെ പരിചയം ആറു വർഷങ്ങൾക്ക് ശേഷം വിവാഹബന്ധത്തിലെത്തി. പട്ടാമ്പി മുതുതല കൊടുമുണ്ട തടത്തിൽ മന വീണയും ഇറ്റലിക്കാരനായ ഡാരിയോയും ഇന്നലെ വിവാഹിതരായി. മുതുതലയിലെ കമ്യുണിസ്റ്റ് നേതാവും പഞ്ചായത്ത് അധ്യക്ഷനുമായിരുന്ന തടം പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെ മകൻ സതീശൻ, അനിത ദമ്പതികളുടെ മകൾ വീണയും ഇറ്റലിക്കാരനായ ഡാരിരോയുമാണ് തടത്തിൽ മനയിൽ വിവാഹിതരായത്.

വീട്ടുകാരുടെ സമ്മതത്തോടെ കുടുംബ ക്ഷേത്രത്തിലായിരുന്നു വിവാഹം. പഠന ആവശ്യാർഥം ആറ് വർഷം മുൻപ് യുഎസിലേക്ക് നടത്തിയ വിമാനയാത്രയിലാണത്രേ ഇവർ പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയത്തിനു വഴിമാറി. ഒരു വർഷം മുൻപാണ് വീണ ഡാരിയോയെ വിവാഹം കഴിക്കാനാഗ്രഹിക്കുന്ന കാര്യം വീട്ടിലറിയിക്കുന്നത്. വീട്ടിൽ നിന്നു സമ്മതം ലഭിച്ചതോടെ ഡാരിയോ എത്തി വീണയുടെ കഴുത്തിൽ താലി ചാർത്തി. ഇറ്റലിക്കാരനായ ഡാരിയോ യുഎസിൽ കാർ കമ്പനി എൻജിനീയറാണ്. അടുത്തമാസം രണ്ടുപേരും ഇറ്റലിയിലേക്കു തിരിക്കും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT