മുഖ്യമന്ത്രി പിണറായി വിജയനും അണ്ടല്ലൂര്‍ കടവ് സ്വദേശി അലിയുമ്മയും തമ്മിലുള്ള ചിത്രമാണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. പിണറായി വിജയന്‍ നാട്ടിലെത്തിയപ്പോൾ കെട്ടിപ്പിടിച്ച് കുശലാന്വേഷണം നടത്തുകയാണ് അണ്ടല്ലൂര്‍ കടവ് സ്വദേശി അലിയുമ്മ. ‘മോനെ കണ്ടിട്ട് എത്ര നാളായി’ എന്നു ചോദിച്ചാണു അലിയുമ്മ പിണറായിയെ കെട്ടിപ്പിടിച്ചത്. പിണറായി നാട്ടിൽ പൊതുപരിപാടികൾക്ക് എത്തുമ്പോഴൊക്കെ അലിയുമ്മ കാണാനെത്താറുണ്ട്.
സെന്റർ ഫോർ കളരി ആൻഡ് ആയുർവേദ ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു അലിയുമ്മയുടെ സ്നേഹപ്രകടനം. തിരുവനന്തപുരം മേയറടക്കം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്. മോനെ കണ്ടിട്ട് എത്ര നാളായി, ഒന്ന് കെട്ടിപ്പിടിക്കട്ടെ എന്നായിരുന്നു മുഖ്യമന്ത്രിയെ കണ്ടയുടൻ അലിയുമ്മയുടെ പ്രതികരണം. ചിരിയോടെ നില്‍ക്കുന്ന പിണറായിയെ ചിത്രത്തില്‍ കാണാം.