Monday 21 August 2023 05:03 PM IST : By സ്വന്തം ലേഖകൻ

ഗർഭിണിയായ 19 വയസുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു; ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

syam-kumar

തിരുവല്ല പുളിക്കീഴിൽ ഗർഭിണിയായ 19 വയസ്സുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്ന പരാതിയിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് അറസ്റ്റിൽ. ഡിവൈഎഫ്ഐ വൈക്കത്തില്ലം യൂണിറ്റ് പ്രസിഡന്റ്  വാഴപ്പറമ്പിൽ ശ്യാം കുമാറിനെയാണ് (29) പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായർ പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം.

ഭർത്താവ് വീട്ടിലില്ലാതിരുന്ന സമയത്ത് അതിക്രമിച്ചു കടന്ന ശ്യാംകുമാർ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്. യുവതി പരാതി നൽകിയതറിഞ്ഞ് ഒളിവിൽപ്പോയ പ്രതിയെ പുലർച്ചയോടെ പിടികൂടുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് സിഐ ഇ.അജീബ് പറഞ്ഞു.

Tags:
  • Spotlight