ADVERTISEMENT

ചെങ്ങളായി മുക്കാടത്തെ തണൽ വീട്ടിൽ ഉമ്മയ്ക്കൊപ്പം ഇനി മകൾക്കും റാങ്കിന്റെ തിളക്കം. കണ്ണൂർ സർവകലാശാല ബിഎ ഇക്കണോമിക്സിൽ മകൾ ഷഹാന മൂന്നാം റാങ്ക് കരസ്ഥമാക്കിയതോടെ ഈ കുടുംബത്തിന് അപൂർവനേട്ടം. 2001ൽ എംഎസ്‌സി ഫിസിക്സിലാണ് ഉമ്മ ചപ്പാരപ്പടവ് സ്വദേശിനി പി.പി. റഷീദ രണ്ടാം റാങ്ക് നേടിയത്.

ഇക്കണോമിക്സിൽ തന്നെ പിഎച്ച്ഡ‍ി നേടാനും കോളജ് ലക്ചറാകാനുമാണ് ഷഹാനയുടെ ആഗ്രഹം. ഉമ്മ റഷീദ ഇപ്പോൾ മലപ്പട്ടം എകെഎസ് ഗവ ഹയർ സെക്കൻഡറി സ്കൂളിലെ ഫിസിക്സ് അധ്യാപികയാണ്. ചെങ്ങളായി മാപ്പിള എൽപി സ്കൂളിലെ അധ്യാപകൻ എം.പി.എം.അഷ്റഫാണ് ഷഹാനയുടെ പിതാവ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT