‘ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ... എന്റെ ഭാര്യ റെഡിയാണ്’- വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിലേക്ക് വന്ന നന്മയുടെ സന്ദേശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ ചർച്ചയാകുന്നത്. വാട്സ്ആപ് സന്ദേശത്തിലൂടെയാണ് ഒരാള്‍ സന്നദ്ധ പ്രവർത്തകരെ ഇക്കാര്യം അറിയിച്ചത്.
തൊട്ടുപിന്നാലെ ഇടുക്കി സ്വദേശിയായ സജിനും കുടുംബവും വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ കുഞ്ഞുമക്കൾ ആരെങ്കിലും ഉണ്ടെങ്കില്‍ ആ കുഞ്ഞിനെ പരിപാലിക്കാനും മുലപ്പാൽ നൽകി സംരക്ഷിക്കാനും തയാറാണെന്ന് പറഞ്ഞ് രംഗത്തുവന്നു.
സജിന്റെ വാക്കുകള്‍ ഇങ്ങനെ;
‘എനിക്കും കുഞ്ഞു മക്കളാണ് ഉള്ളത്. ഞങ്ങൾ ഇടുക്കിയിൽ ആണ് എങ്കിലും വയനാട്ടിലെ ക്യാമ്പില്‍ കുഞ്ഞ് മക്കളുണ്ടെങ്കില്‍ അവരെ മുലപ്പാൽ നൽകി സംരക്ഷിക്കാന്‍ ഞാനും എന്റെ ഭാര്യയും തയാറാണ്. നമ്മളെ കൊണ്ട് ചെയ്യാന്‍ പറ്റുന്ന കാര്യം അതാണ്. വയനാട്ടില്‍ പോയി അവിടെ നിന്ന് കുഞ്ഞുങ്ങളെ ഞങ്ങള്‍ സംരക്ഷിക്കും.’ Mob. 9946569649