ADVERTISEMENT

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ടെന്നിസ് താരം സാനിയ മിർസയും തമ്മിൽ വിവാഹിതരാകാൻ പോകുകയാണെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് സാനിയ മിർസയുടെ പിതാവ് ഇമ്രാൻ മിർസ. വാർത്ത വെറും അസംബന്ധമാണെന്നും ഷമിയെ സാനിയ കണ്ടിട്ടു പോലുമില്ലെന്നും ഇമ്രാൻ പറഞ്ഞു.

സാനിയയും മുഹമ്മദ് ഷമിയും തമ്മിൽ വിവാഹിതരായി എന്ന തരത്തിൽ സമൂഹമാധ്യമത്തിൽ വ്യാജച്ചിത്രം പ്രചരിച്ചതോടെയാണ് അഭ്യൂഹങ്ങൾ പരന്നത്. നിരവധി ആരാധകർ ഇവർക്ക് ആശംസ നേരുകയും ചെയ്തു. എന്നാൽ ഇതുവരെ ഇവർ വിവാഹിതരായിട്ടില്ലെന്നും ഓഗസ്റ്റ് 20നാണ് ചടങ്ങ് നിശ്ചയിച്ചിരിക്കുന്നതെന്നും വരെ പിന്നീട് കിംവദന്തികൾ പരന്നു. പിന്നാലെയാണ് പ്രതികരണവുമായി സാനിയയുടെ പിതാവ് രംഗത്തെത്തിയത്.

ADVERTISEMENT

പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്കാണ് സാനിയ മിർസയുടെ മുൻ ഭർത്താവ്. 2010 ഏപ്രിലിൽ‌ ഹൈദരാബാദിൽ വച്ചായിരുന്നു സാനിയയും മാലിക്കും തമ്മിലുള്ള വിവാഹം. പിന്നീട് ഇരുവരും ദുബായിലേക്ക് താമസം മാറിയിരുന്നു. ഈ വർഷമാദ്യമാണ് ഇരുവരും വിവാഹമോചിതരായ വിവരം അറിയിച്ചത്. 2018 ൽ ജനിച്ച ഇസാൻ ഇവരുടെ മകനാണ്.

അതേസമയം, ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പേസ് ബോളർ മുഹമ്മദ് ഷമി, ഭാര്യ ഹസിൻ ജഹാനുമായി വേർപിരിഞ്ഞു കഴിയുകയാണ്. 2014 ലാണ് മുഹമ്മദ് ഷമിയും ഹസിൻ ജഹാനും വിവാഹിതരാകുന്നത്. 2018 ൽ ഷമിക്കെതിരെ ഗാർഹിക പീഡന പരാതി ഉയർത്തി ഹസിൻ ജഹാൻ പൊലീസിനെ സമീപിച്ചിരുന്നു. ഷമിക്കെതിരെ കോടതി അറസ്റ്റ് വാറൻഡ് പുറപ്പെടുവിച്ചിരുന്നെങ്കിലും, സെഷൻസ് കോടതിയിൽനിന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സ്റ്റേ വാങ്ങി. 2023 ഏകദിന ലോകകപ്പിലാണ് താരം അവസാനം കളിച്ചത്. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT