കൊല്ലപ്പെട്ട ഇസ്രയേൽ സ്വദേശിയായ യുവതി യുടെ മൃതദേഹം കൊണ്ടു പോകാൻ ഇസ്രയേൽ എംബസി അധികൃതർ പൊലീസുമായി ബന്ധപ്പെട്ടു. കഴിഞ്ഞ നവംബർ 30ന് വൈകിട്ടാണ് ഇസ്രയേൽ സ്വദേശിയായ സത്‌വയെ താമസിച്ചിരുന്ന വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് കൃഷ്ണചന്ദ്രൻ പൊലീസ് നിരീക്ഷണത്തിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്ത കൃഷ്ണചന്ദ്രനെ ഉടൻ തന്നെ പൊലീസ് അറസ്റ്റ് ചെയ്യും. സംഭവം കൊലപാതകം തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇരുവരും ഒരുമിച്ച് ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയതാണെന്ന് കൃഷ്ണചന്ദ്രൻ മൊഴി നൽകിയിരുന്നു. എന്നാൽ സത്‌വയെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരുന്നു.