ADVERTISEMENT

വിവാഹം കഴിഞ്ഞ് രണ്ടാംനാൾ യുവാവ് ഭാര്യയുടെ കല്യാണ സാരിയിൽ തൂങ്ങി മരിച്ചു. ചെന്നൈ റാണിപ്പെട്ട് സ്വദേശിയായ ശരവണൻ (27) ആണു മരിച്ചത്. രണ്ടു ദിവസം മുൻപായിരുന്നു ശരവണനും ചെങ്കൽപെട്ട് സ്വദേശിയായ 21 വയസ്സുകാരി ശ്വേതയും തമ്മിലുള്ള വിവാഹം. ബന്ധുക്കളും ബാല്യകാല സുഹൃത്തുക്കളുമായിരുന്നു ഇരുവരും. കുടുംബങ്ങള്‍ തമ്മിലാണ് വിവാഹം തീരുമാനിച്ചത്.

ഇന്നലെ പുലർച്ചെ യുവതി എഴുന്നേറ്റപ്പോൾ ശരവണനെ കല്യാണസാരിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ശരവണനും യുവതിയും മധുവിധു ആഘോഷിക്കാനായി ഇന്നലെ യാത്ര പോകാൻ തീരുമാനിച്ചിരുന്നുവെന്നും മരണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ചെങ്കൽപെട്ട് പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് യുവതിയെയും മാതാപിതാക്കളെയും ചോദ്യം ചെയ്തു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT