കോഴിക്കോട് ഭര്‍തൃവീട്ടില്‍ മുപ്പതുകാരി ജീവനൊടുക്കിയതിന് പിന്നില്‍ കൊടിയ പീഡനമെന്ന വിവരങ്ങള്‍ പുറത്തുവരുന്നതിന് ഇടയില്‍ ഷബീന നേരിട്ട ക്രൂരതകളിലേക്ക് വിരല്‍ചൂണ്ടി മകളുടെ വാക്കുകള്‍. ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് കരഞ്ഞ് പറഞ്ഞിട്ടും ആരും കേട്ടിലെന്നും വാതില്‍ തുറക്കാന്‍ പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്നും മകള്‍ പറയുന്നു.
'ഉമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് കരഞ്ഞു പറഞ്ഞിട്ടും ആരും കേട്ടില്ല. ഉമ്മയ്ക്ക് മാനസികരോഗം ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ഉപ്പയുടെ ഉമ്മയും സഹോദരിയും ശ്രമിച്ചു. വാതില്‍ തുറക്കാന്‍ ആരും സമ്മതിച്ചില്ല, ഷബീനയുടെ മകള്‍ പറയുന്നു. ഓര്‍ക്കാട്ടേരി സ്വദേശിയായ ഷബീന (30) തിങ്കളാഴ്ചയാണ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചത്.
മകള്‍ ആത്മഹത്യ ചെയ്തത് സ്ത്രീധനത്തെ ചൊല്ലിയുള്ള വഴക്ക് കാരണം എന്ന് ഷബീനയുടെ പിതാവ് പറഞ്ഞു. ‘മകള്‍ക്ക് 120 പവന്‍ കൊടുത്തിരുന്നു, അത് മകള്‍ക്ക് നല്‍കില്ലെന്ന് ഭര്‍തൃവീട്ടുകാര്‍ പറഞ്ഞു’. ഭക്ഷണത്തിന് പോലും പ്രശ്നമാണെന്ന് മകള്‍ പറഞ്ഞിരുന്നെന്ന് പിതാവ് പറഞ്ഞു.
ഭര്‍തൃസഹോദരിയും ഭരതൃമാതാവും നിരന്തരം ഉപദ്രവിച്ചിരുന്നതായും ഇതില്‍ മനംനൊന്താണ് ഷബീന ജീവനൊടുക്കിയതെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഷബീന ആത്മഹത്യ ചെയ്യുന്നത് തടയാന്‍ ഭര്‍തൃപിതാവ് ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്.