കല്യാണക്കത്ത് ഒരു ക്യുആർ കോഡിലേക്കും ലിങ്കിലേക്കും ചുരുങ്ങുന്ന കാലത്ത് ഷാരോണും റോഷനും ഒന്നു വെറൈറ്റി പിടിച്ചു. ഇവരുടെ കല്യാണക്കുറി ഒറ്റ നോട്ടത്തിൽ അസ്സൽ ഒരു പത്രത്തിന്റെ രൂപത്തിൽ ഇറക്കി. ‘ന്യൂയോർക്ക് ടൈംസിന്റെ’ രൂപത്തിലുള്ള കത്തിൽ വധൂവരന്മാരുടെ ചിത്രങ്ങൾ, ഇഷ്ടങ്ങൾ മുതൽ ബന്ധുമിത്രാദികളുടെ ഉദ്ധരണികൾ വരെ ഉൾപ്പെടുത്തിയിട്ടുണ്ട്.
തൃശൂർ മാളയിൽ കുടുംബവേരുകളുള്ള അരങ്ങാശേരി ആൻഡ്രൂസ് ലാസറിന്റെയും റോസ് ഷീബയുടെയും മകളാണ് ഷാരോൺ. ജോർജ് ചിറയത്തിന്റെയും റോസയുടെയും മകനാണ് റോഷൻ. ഇരുവരുടെയും കുടുംബം മുംബൈയിൽ സ്ഥിരതാമസമാണ്. കാനഡയിൽ ജോലി ചെയ്യുന്ന റോഷന്റെയും ഷാരോണിന്റെയും വിവാഹം എട്ടിന് മേലഡൂർ ഇൻഫന്റ് ജീസസ് പള്ളിയിലാണ്. പ്രശസ്ത ചിത്രകാരൻ ആന്റണി ഡി. എലഞ്ഞിക്കലിന്റെ കൊച്ചുമകളാണ് ഷാരോൺ.