ADVERTISEMENT

മൂക്കിലെ ദശ മാറ്റാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ ആറു വയസുകാരിയുടെ മുന്‍നിരയിലെ രണ്ട് പല്ലു കൂടി ഡോക്ടർമാർ പറിച്ചു. പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ്  ആശുപത്രിയിലെ ഡോക്ടർക്കെതിരെ രക്ഷിതാക്കൾ പൊലീസിലും ചൈല്‍ഡ് ലൈനിലും പരാതി നല്‍കിയിട്ടുണ്ട്. ജൂണ്‍ എട്ടിനായിരുന്നു കാളികാവ് സ്വദേശിയായ കുട്ടിയുടെ ശസ്ത്രക്രിയ. 

മൂക്കില്‍ ദശ വളരുന്നതിനാല്‍ ആറു മാസമായി ഇതേ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി. ശസ്ത്രക്രിയ കഴിഞ്ഞ് കുട്ടിയെ വാര്‍ഡിലേക്ക് മാറ്റിയപ്പോഴാണ് മുന്‍വശത്തെ രണ്ട് പല്ലുകള്‍ പറിച്ചതായി രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടത്.

ADVERTISEMENT

പല്ല് പറിച്ച് നാല് മണിക്കൂര്‍ കഴിഞ്ഞതിനാല്‍ ഇനി ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ആശുപത്രിയിലെ ദന്ത ഡോക്ടർമാരും വിധിയെഴുതി. കുട്ടിക്ക് പതിനെട്ട് വയസായാല്‍ മാത്രമേ എന്തെങ്കിലും ഇനി ചെയ്യാന്‍ സാധിക്കൂ.

ADVERTISEMENT
ADVERTISEMENT