ADVERTISEMENT

തിരുവല്ലയിൽ അമ്മയെയും അച്ഛനെയും മകൻ വെട്ടിക്കൊന്നു. തിരുവല്ല പരുമല കൃഷ്ണവിലാസം സ്കൂളിനു സമീപം ആശാരിപറമ്പിൽ കൃഷ്ണൻകുട്ടി (78), ഭാര്യ ശാരദ (68) എന്നിവരെയാണ് വെട്ടേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇവരുടെ മകൻ കൊച്ചുമോനാണു (അനിൽകുമാർ–50) കൊലപ്പെടുത്തിയതെന്നു സംശയിക്കുന്നു. മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ‌കൊലപാതകത്തിന്റെ കാരണം ഉൾപ്പെടെയുള്ളവ അന്വേഷിക്കുകയാണെന്നു പൊലീസ് അറിയിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT