ADVERTISEMENT

വണ്ടിപ്പെരിയാറിലെ ശ്രീദേവിയുടെ ആത്മഹത്യയിൽ  ഇനിയും ചുരുളഴിഞ്ഞിട്ടില്ല. സുഹൃത്ത് പ്രമോദിനും കുടുംബത്തിനുമെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. സമീപവാസിയായ യുവാവിന്റെയും വിദേശത്തുള്ള ഇയാളുടെ ഭാര്യയുടെയും സമ്മർദ്ദത്തെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണം.  സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും വനിത കമ്മീഷനും വിദേശകാര്യമന്ത്രിക്കും ഡിജിപിക്കും ബന്ധുക്കൾ പരാതി നൽകി.  

ജൂലൈ ഒന്നാം തിയതിയാണ് വണ്ടിപ്പെരിയാർ അയ്യപ്പൻകോവിൽ സ്വദേശി തെക്കേപ്ലാപ്പറമ്പിൽ പ്രശാന്തിന്റെ ഭാര്യ ശ്രീദേവിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പാലായിൽ വാടക വീട്ടിൽ താമസിച്ചിരുന്ന ശ്രീദേവി അവിടെ നിന്നും അയ്യപ്പൻകോവിൽ ആറ്റോരത്തെ വീട്ടിലെത്തിയ ശേഷമാണ് തൂങ്ങി മരിച്ചത്. 

ADVERTISEMENT

ശ്രീദേവിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ഇവരുടെ അയൽവാസിയായ പ്രമോദ് എന്ന യുവാവും വിദേശത്ത് ജോലി ചെയ്യുന്ന ഇയാളുടെ ഭാര്യ സ്മിതയുമാണെന്നാരോപിച്ചാണ് ബന്ധുക്കൾ രംഗത്ത് എത്തിയിരിക്കുന്നത്. ഇത് സാധുകരിക്കുന്ന ഇരുപതു പേജുകള്‍ നീണ്ട ആത്മഹത്യാ കുറുപ്പും ശ്രീദേവിയുടെതായി വീട്ടിൽ നിന്നും ലഭിച്ചു.

ശ്രീദേവിയുടെ കുടുംബവുമായി അടുപ്പത്തിലായിരുന്നു പ്രമോദ്. ഇത് ഇയാളുടെ ഭാര്യ സ്മിതയിൽ സംശയമുളവാക്കുകയും തുടർന്ന് ഇവർ ശ്രീദേവിയെ ഫോണിൽ വിളിച്ച് നിരന്തരം ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. സ്മിത ഫോൺ വിളിക്കുന്ന സമയങ്ങളിൽ ശ്രീദേവി അസ്വസ്ഥയായിരുന്നു എന്ന് ഇവരുടെ മകളും വ്യക്തമാക്കുന്നു. വിഡിയോ സ്റ്റോറി കാണാം.. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT