കത്തി കാണിച്ച് ഭയപ്പെടുത്തി അധ്യാപകന്‍ നടത്തിയ പീഡനശ്രമത്തെ ധൈര്യപൂര്‍വം നേരിട്ട് വിദ്യാര്‍ഥിനി. അതേ കത്തിയാല്‍ അധ്യാപകനെ കുത്തിയ വിദ്യാര്‍ഥിനി സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു. പുതുക്കോട്ട സ്വദേശിനിയായ വിദ്യാര്‍ഥിനിയാണ് ആത്മ രക്ഷാര്‍ത്ഥം അധ്യാപകനെ കുത്തിപ്പരുക്കേല്‍പ്പിച്ച ശേഷം രക്ഷപ്പെട്ടത്.
കുട്ടി ഹോസ്റ്റലില്‍ നിന്നാണ് പഠിക്കുന്നത്. പുസ്തകവും മറ്റും വാങ്ങാനായി അധ്യാപകന്റെ അടുത്തെത്തിയപ്പോഴാണ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പിടവലിക്കിടെ കത്തിപിടിച്ചു വാങ്ങിയ വിദ്യാര്‍ഥിനി അധ്യാപകന്റ വയറ്റില്‍ കുത്തിയശേഷം അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. കുട്ടിയുടെ കൈയ്ക്കും പരുക്കുണ്ട്.