Thursday 20 February 2025 12:47 PM IST : By സ്വന്തം ലേഖകൻ

'അറുപതിലേറെ സ്റ്റാളുകള്‍, ലക്ഷ്യം സ്ത്രീകളുടെ സാമ്പത്തിക ഉന്നമനം'; സ്ത്രീ സംരംഭകർക്കായി പ്രദർശന- വിപണന മേളയൊരുക്കി കേരള വനിതാ വികസന കോർപ്പറേഷൻ

Chairperson K C Rosakutty, Chairperson, KSWDC

സ്ത്രീ സംരംഭകർക്കായി തിരുവനന്തപുരത്ത് പ്രദർശന- വിപണന മേളയൊരുക്കി കേരള വനിതാ വികസന കോർപ്പറേഷൻ. സ്ത്രീകളുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ടാണ് മേള സംഘടിപ്പിക്കുന്നത്.

കാൻസർ സ്ക്രീനിങ് ക്യാമ്പ്, സെമിനാറുകൾ, ഇന്നൊവേറ്റേഴ്സ് ഫോറം, പാനൽ ചർച്ചകൾ എന്നിവയെല്ലാം ESCALERA- Women Entrepreneurs and innovators Expo യുടെ ഭാഗമാകും. വിവിധ ജില്ലകളില്‍ നിന്നുള്ള 100 ലധികം വനിതാ സംരംഭകര്‍ പങ്കെടുക്കുന്ന പ്രദര്‍ശന- വിപണന മേള എസ്‌കലേറ 2025 ഈ വർഷം തിരുവനന്തപുരത്ത്. 

chairperson3

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുന്ന മേള ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 3 വരെ ഇടപ്പഴഞ്ഞി ആർഡിആർ കൺവെൻഷൻ സെന്ററിലാണ്. കര്‍ണാടക, തമിഴ്നാട്, രാജസ്ഥാന്‍, ഉത്തർപ്രദേശ്, ഗോവ, മഹാരാഷ്ട്ര, പ‍ഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ള സംരംഭകരും പങ്കെടുക്കുന്നുണ്ട്.

chairperson4

അറിവിലൂടെ വീണ്ടെടുക്കാം ആരോഗ്യം

മേളയുടെ ഭാഗമായി സ്ത്രീകളിലെ കാന്‍സര്‍ കണ്ടുപിടിക്കുന്നതിനായി സ്ക്രീനിങ് ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്. എല്ലാ ദിവസവും സ്‌ക്രീനിങ് ക്യാമ്പ് പ്രവര്‍ത്തിക്കും. പരിശോധന സൗജന്യമാണ്. സംസ്ഥാന ആരോഗ്യവകുപ്പ് നടത്തുന്ന ‘ആരോഗ്യം ആനന്ദം; അകറ്റാം അർബുദം’ കാൻസർ പ്രതിരോധ ജനകീയ കാമ്പയിനിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ സഹകരിച്ച് കൊണ്ടാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. സ്ത്രീകളെ ബാധിക്കുന്ന സ്തനാര്‍ബുദം, സെര്‍വിക്കല്‍ കാന്‍സര്‍ തുടങ്ങിയവയുടെ  സ്ക്രീനിങ് നടത്തി പരിശോധനയും ചികിത്സയും ഉറപ്പാക്കാൻ ക്യാമ്പയിൻ സഹായിക്കും.

2023 ഓഗസ്റ്റില്‍ ഓണത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച എസ്‌കലേറെയുടെ ആദ്യ പതിപ്പിന്  മികച്ച ജനപിന്തുണയും പ്രതികരണങ്ങളുമാണ് ലഭിച്ചിരുന്നത്. ഇതാണ് രണ്ടാം പതിപ്പ് സംഘടിപ്പിക്കുന്നതിന് കോര്‍പ്പറേഷന് പ്രേരണയായത്.

2023 ഓഗസ്റ്റില്‍ ഓണത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച എസ്‌കലേറെയുടെ വിഡിയോ താഴെ കാണാം... 

സ്ത്രീകളുടെ സാമ്പത്തിക സാമൂഹിക രാഷ്ട്രീയ ഉന്നമനം ലക്ഷ്യമിട്ട് 1988 മുതൽ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍. സംരംഭകരായ സ്ത്രീകള്‍ക്ക് വിപണി കണ്ടെത്താന്‍ സഹായിക്കുകയും സാമ്പത്തിക വികസനത്തിലൂടെ സ്ത്രീകളുടെ സമഗ്രമായ ഉന്നമനം ലക്ഷ്യം വയ്ക്കുകയുമാണ് എസ്‌കലേറ മേളയിലൂടെ വനിതാ വികസന കോര്‍പ്പറേഷന്‍.

രാജ്യത്തിനകത്തു നിന്നുള്ള സംരംഭകർക്ക് മാത്രമായി അറുപതിലേറെ സ്റ്റാളുകളാണ് തയാറായിട്ടുള്ളത്. റീട്ടെയ്ൽ, കൃഷി, ടെക്നോളജി, ഭക്ഷ്യോൽപന്നങ്ങൾ, കരകൗശല വസ്തുക്കൾ, കൈത്തറി, ഫാഷൻ തുടങ്ങി എല്ലാവിധ ഉൽപന്നങ്ങളും സേവനങ്ങളും എക്സ്പോയിലുണ്ടാകും. വിപണി സാധ്യതകൾ, ബിസിനസ് അവസരങ്ങൾ, സംരംഭകരുടെ അനുഭവങ്ങൾ എന്നിവയെല്ലാം ചർച്ച ചെയ്യപ്പെടും. വ്യവസായ മേഖലയിലെ പ്രമുഖർ നയിക്കുന്ന സെമിനാറുകളും സംരംഭകരാകാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് അറിവും കരുത്തും പകരാൻ സഹായകമാണ്. ഫൂഡ് കോർട്ടും സാംസ്കാരിക പരിപാടികളും മേളയുടെ ഭാഗമാകും.

chairperson2
Tags:
  • Spotlight