Tuesday 26 September 2023 02:56 PM IST : By സ്വന്തം ലേഖകൻ

കുടുംബപ്രശ്നത്തെ തുടര്‍ന്ന് മാറി താമസിച്ചു; വാടകവീട്ടില്‍ രക്തം വാര്‍ന്ന് ഗൃഹനാഥന്‍ മരിച്ചനിലയില്‍, കൊലപാതകമെന്ന് സംശയം

kasargoddeathbal-26.jpg.image.845.440

കാസര്‍കോട് തൃക്കരിപ്പൂരില്‍ ഗൃഹനാഥനെ മരിച്ചനിലയില്‍ കണ്ടെത്തി. പരത്തിച്ചാല്‍ സ്വദേശി എം.വി. ബാലകൃഷ്ണന്‍ (54) ആണ് മരിച്ചത്. വീടിനുള്ളില്‍ രക്തം വാര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബപ്രശ്നത്തെ തുടര്‍ന്നാണ് ഇയാള്‍ വീട്ടില്‍ നിന്നും മാറി വാടകവീട്ടിലാണ് കഴിഞ്ഞിരുന്നത്. 

രാത്രി ബാലകൃഷ്ണന്‍ കഴിഞ്ഞിരുന്ന വീട്ടില്‍ നിന്നും വലിയ ശബ്ദം കേട്ടിരുന്നുവെന്ന് നാട്ടുകാര്‍ പൊലീസില്‍ മൊഴി നല്‍കി. രാവിലെ അയല്‍വാസികളെത്തി നോക്കിയപ്പോഴാണ് രക്തം വാര്‍ന്ന നിലയില്‍ ഇയാളെ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

സംഭവസ്ഥലത്ത് നിന്നും മരുമകന്റെ തിരിച്ചറിയല്‍ രേഖ പൊലീസിന് ലഭിച്ചതാണ് കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നത്. ഇയാള്‍ ഒളിവിലാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 

Tags:
  • Spotlight