Wednesday 14 February 2024 03:20 PM IST : By സ്വന്തം ലേഖകൻ

uPVC ഷീറ്റുകൾ കൊണ്ട് മേൽക്കൂരകൾ മനോഹരമാക്കി റൂഫ് സെൻസ്

roof-sense-upvc-sheets-infocus-vanitha

കെട്ടിടങ്ങളുടെ നിർമാണ രീതികളും ഉപയോഗവും മാറി വരികയാണ്. മുൻകാലങ്ങളിലെപ്പോലെ എന്ത് ആവശ്യത്തിനും കോൺക്രീറ്റ് കെട്ടിടങ്ങൾ തന്നെ വേണമെന്നുള്ള രീതിയെല്ലാം മാറിക്കഴിഞ്ഞു. ലക്ഷങ്ങളും കോടികളും മുടക്കി നിർമിക്കുന്ന കോൺക്രീറ്റ് കെട്ടിടങ്ങളെക്കാൾ ചെലവ് ചുരുക്കി പൂർത്തിയാക്കാൻ കഴിയുന്ന മാതൃകകൾക്ക്, പ്രത്യേകിച്ച് മേൽക്കൂര നിർമാണത്തിൽ, ആവശ്യക്കാർ ഏറിവരികയാണ്. കെട്ടിട നിർമാണത്തിലെ അനാവശ്യ ചെലവുകൾ ചുരുക്കുന്നതിനൊപ്പം പുനരുപയോഗിക്കാൻ കഴിയുന്ന നിർമാണോപാധി എന്ന നിലയിലും പലരും UPVC ഷീറ്റുകൾ തെരെഞ്ഞെടുക്കുന്നുണ്ട്. ഇത്തരത്തിൽ കെട്ടിട നിർമാണ രംഗത്ത് UPVC ഷീറ്റുകൾ കൊണ്ട് തനത് മാതൃക സൃഷ്ടിച്ച് മുന്നേറുകയാണ് റൂഫ് സെൻസ് എന്ന സ്ഥാപനം.

UPVC ഷീറ്റുകൾ കൊണ്ട് ഹൈഗ്രേഡ് പ്ലാന്റുകൾ, സ്റ്റീൽ ഫാക്റ്ററികൾ, വെയർ ഹൗസ്, ഫാം ഹൗസ്, ഷെഡുകൾ, സിറാമിക് പ്ലാന്റുകൾ, പ്രിന്റിങ് ,ഡൈയിങ് പ്ലാന്റുകൾ, ഓർഗാനിക് സോൾവന്റ് ഫാക്റ്ററി , റിസോർട്ടുകൾ, ഹോട്ടലുകൾ, പാർക്കിങ് ഷെഡുകൾ, സ്പോർട്ട്സ് കോംപ്ളെക്സുകൾ, മെട്രോ / റയിൽവേ സ്റ്റേഷനുകൾ തുടങ്ങി അനേകം കെട്ടിടങ്ങളുടെ മേൽക്കൂരകൾ നിർമിക്കാനാകും. വ്യത്യസ്തമായ തലങ്ങളിൽ വ്യത്യസ്തമായ ആകൃതികളിൽ കുറഞ്ഞ സമയം , ചെലവ് എന്നിവ മുൻനിർത്തി നിർമിക്കുന്ന കെട്ടിടങ്ങൾക്ക് ഉറപ്പും ഭംഗിയും ഏറെയാണ്. 2020-ൽ ആരംഭിച്ച റൂഫ് സെൻസിന്റെ ഉൽപന്നങ്ങളിൽ റെയിൻ വാട്ടർ ഹാർവെസ്റ്റിംഗ് ഗട്ടർ, റൂഫിംഗ് ഷീറ്റുകൾ, റിഡ്ജ് കവർ, റിഡ്ജ് ടൈൽസ്, ഫാസിയ ബോർഡ്, PUF സാൻഡ്‌വിച്ച് പാനൽ എന്നിവയുണ്ട്.

660x660

UPVC ഷീറ്റുകൾ അമർ ഗ്രൂപ്പ് ആണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. കരുത്ത്, നിറം മങ്ങില്ല, യുവി രശ്മികളെ തടയുന്നു തുടങ്ങിയ കാരണങ്ങൾ നിമിത്തം ഓട്ടോമോട്ടീവ് തലങ്ങളിൽ ഉപയോഗിക്കുന്ന ASA (Acrylonitrile styrene acrylate ) ആണ് ഇതിന്റെ പ്രതലം. ഇത് കൂടുതൽ കാലം ഈടും ഉറപ്പും വാഗ്ദാനം ചെയ്യുന്നു. നടുക്കുള്ള പാളിയിൽ അടങ്ങിയിരിക്കുന്ന UPVC ഘടകം റൂഫിങ് ഷീറ്റിനെ കനം കുറഞ്ഞതും കൂടുതൽ കരുത്തുള്ളതുമാക്കുന്നു. ഇളം നിറത്തിലുള്ള മൂന്നാമത്തെ പാളി മുറിക്കകത്ത് കൂടുതൽ വെളിച്ചം ലഭിക്കുന്നതിന് കാരണമാകുന്നു. താപനിലയെ ക്രമീകരിച്ചു നിർത്തുകയും ഹ്യൂമിഡിറ്റി സംരക്ഷിക്കുകയും ചെയ്യുന്നു എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.

ഏത് കാലാവസ്ഥയിലും മികച്ച പ്രകടനം കാഴ്‌ചവയ്ക്കുന്ന UPVC, പൂർണമായി മഞ്ഞിൽ മൂടി നിന്നാൽ പോലും തുരുമ്പെടുക്കില്ല. പുറത്തു മഴ പെയ്യുമ്പോഴും മറ്റും കെട്ടിടത്തിനകത്തേക്ക് ശബ്ദം കൂടുതലായി കേൾക്കുമോ എന്നാണ് പലരും UPVC ഉപയോഗിക്കുമ്പോൾ ഭയക്കുന്നത്. എന്നാൽ UPVC പൂർണമായും നോയ്‌സ് ഫ്രീ ആണ്. തുരുമ്പിനെ ശക്തമായി പ്രതിരോധിക്കുന്ന UPVC, ആസിഡ് മഴ, തീരപ്രദേശത്തെ ഉപ്പ് കാറ്റ് എന്നിവയെ ഫലപ്രദമായി നേരിടുന്നു. തുരുമ്പിനെ പ്രതിരോധിക്കുന്നതിൽ സിങ്ക് പ്ളേറ്റിനേക്കാൾ മൂന്നിരട്ടി മികച്ച പ്രകടനം ഇത് കാഴ്ചവയ്ക്കുന്നു.

ചുരുങ്ങില്ല, പൊട്ടൽ വീഴില്ല, നിറം മങ്ങില്ല എന്നിവയെല്ലാം UPVC ഷീറ്റുകളുടെ പ്രത്യേകതയാണ്. UPVC ഷീറ്റുകൾ സൂര്യന്റെ ചൂടിനെ ശക്തമായി ചെറുക്കുന്നതിനാൽ കെട്ടിടത്തിനകത്ത് ചൂട് കുറയ്ക്കുന്നതിനായി ഉണ്ടാകുന്ന അധിക ചെലവ് കുറക്കാൻ കഴിയുന്നു. തീ പിടിക്കില്ല എന്നതും ഏറെ ഗുണകരമായ കാര്യമാണ്.ഭാരക്കുറവാണ് UPVC ഷീറ്റുകളുടെ മറ്റൊരു പ്രത്യേകത. അതിനാൽ പണിക്കൂലി, ട്രാൻസ്‌പോർട്ടേഷൻ കോസ്റ്റ് എന്നിവ ലാഭിക്കാൻ കഴിയുന്നു. ഫിറ്റ് ചെയ്ത് വർഷങ്ങൾക്ക് ശേഷവും ഊരിമാറ്റാനും വീണ്ടും ഉപയോഗിക്കാനും കഴിയുന്നു. ഇത് വെള്ളം, ഈർപ്പം എന്നിവ ശക്തമായി പ്രതിരോധിക്കുന്നു.

മൂന്നു മീറ്റർ ഉയരത്തിൽ നിന്നും ഒരു കിലോ ഭാരമുള്ള ഒരു പന്ത് വന്നു വീണാൽ പോലും പൊട്ടലില്ലാതെ ശക്തമായി പ്രതിരോധിക്കാൻ UPVC ഷീറ്റുകൾക്ക് കഴിയുന്നു. പൂർണമായും പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന UPVC ഷീറ്റുകൾ പുനരുപയോഗിക്കാൻ കഴിയുന്നു എന്നത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ മേന്മ.

കൂടുതൽ വിവരങ്ങൾക്ക്: https://www.roof-sense.com/