ADVERTISEMENT

വനിത - സപ്ലൈകോ ഓണം ഫെയർ പ്രവേശനം രാവിലെ പത്തു മുതൽ

കൊച്ചി നഗരത്തിന് ഉത്സവപ്രതീതി സമ്മാനിച്ച് വനിത–സപ്ലൈകോ ഓണം ഫെയർ. കലൂർ ജവഹർലാൽ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന വ്യാപാര വിപണന മേള ജനപങ്കാളിത്തം കൊണ്ടുകൂടി ശ്രദ്ധേയമാകുകയാണ്.

ADVERTISEMENT

വനിതയും  സപ്ലൈകോയും സംയുക്തമായാണ് ഈ വർഷത്തെ ഓണം ഫെയർ സംഘടിപ്പിക്കുന്നത്. ഏറ്റവും ജനപ്രിയ ഷോപ്പിങ് മേളയായ ഓണം ഫെയറിൽ മറ്റെവിടെയും ലഭിക്കാത്ത ഓഫറുകളുടെയും സമ്മാനങ്ങളുടെയും ഉത്സവമൊരുക്കുന്ന നിരവധി സ്റ്റാളുകൾ അണിനിരക്കുന്നുണ്ട്.

വീട്ടിലേക്കുള്ള സാധനങ്ങൾ വിലക്കുറവിൽ വാങ്ങാനാവു മെന്നതിനൊപ്പം നല്ല ഗുണനിലവാരമുള്ളതും അത്യാകർഷകവും അപൂർവ്വവുമായ ഉത്പന്നങ്ങളും സ്വന്തമാക്കാനുള്ള  അപൂർവ അവസരമാണ് വനിത ഒരുക്കുന്ന കൺസ്യൂമർ എക്സിബിഷനുകൾ.

ADVERTISEMENT

പൊതുവിപണിയിൽ സജീവമായി ഇടപെടുക എന്ന ലക്ഷ്യത്തോടെ, സബ്സിഡി സാധനങ്ങൾ നൽകുന്നതിനു പുറമേ, വിവിധ നിത്യോപയോഗ സാധനങ്ങൾക്ക് വൻ ഓഫറുകൾ ആണ് സപ്ലൈകോ ഓണം ഫെയറിലൂടെ നൽകുക. മൾട്ടി നാഷണൽ കമ്പനികൾ ഉൾപ്പെടെയുള്ള വിതരണക്കാരിൽ നിന്നും സപ്ലൈകോ ഓണം ഫെയറിൽ ഉപഭോക്താക്കൾക്ക് പ്രത്യേക ഓഫറുകൾ ലഭ്യമാക്കും. നിലവിൽ സപ്ലൈകോ നൽകുന്ന വിലക്കുറവിനെക്കാൾ, വിവിധ ഉൽപ്പന്നങ്ങൾക്ക് അഞ്ചു മുതൽ 50 ശതമാനം വരെ വിലക്കുറവും വിവിധ ഉൽപ്പന്നങ്ങളുടെ കോംബോ ഓഫറും ഉണ്ടായിരിക്കും. ആധുനിക സൂപ്പർമാർക്കറ്റുകളെ വെല്ലുന്ന രീതിയിലുള്ള ഇൻറീരിയർ സൗകര്യങ്ങളും വിൽപ്പനാ രീതിയും ഈ വർഷത്തെ ഓണം ഫെയറിൽ ഉണ്ടായിരിക്കും.

vanitha-supplyco-4

വൈവിധ്യമാർന്ന ഉൽപന്നശ്രേണിയും സുഖകരമായി ഷോപ്പിങ്  ചെയ്യാനുള്ള  സൗകര്യവും  കൊണ്ട്  കേരളമാകെ  ശ്രദ്ധ നേടുന്ന മെഗാ ഷോപ്പിങ് മേളയാണ് വനിത–സപ്ലൈകോ ഓണം ഫെയർ. മറ്റൊരു സീസണിലും ലഭിക്കാത്തത്ര ആകർഷകമായ സമ്മാനങ്ങളും വിസ്മയിപ്പിക്കുന്ന ഷോപ്പിങ് അനുഭവവും ഈ ദിവസങ്ങളിൽ സന്ദർശകരെ കാത്തിരിക്കുന്നു. ഒരു വർഷത്തേക്കുള്ള കുടുംബ ഷോപ്പിങ്ങിനു വേണ്ടതെല്ലാം ഇവിടെ പൂർണമായി ശീതീകരിച്ച പവിലിയനുകളിലുണ്ട്. അമ്പതു ശതമാനം വിളിക്കിഴിവുമായി ഹെർക്കുലീസ് ഫിറ്റ്നസ് ഉപകരണങ്ങളുടെ സ്റ്റാൾ, എല്ലാ സന്ദർശകർക്കും ഫ്രീ സാമ്പിൾ നൽകി സ്ട്രീക്സ് ഹെയർ സിറം, അത്യാകർഷക ഓഫറുകളുമായി ഉഷ തയ്യൽ മെഷീൻ, എട്ടു മിനിറ്റിൽ കറികൾ തയ്യാറാക്കാനുള്ള ഹെൽത്തി ഇൻസ്റ്റന്റ് കറിക്കൂട്ടുകളുമായി ക്വിക്ക് 8, കെ എസ് ഇ ബി യുടെ പ്രത്യേക സബ്‌സിഡിയുള്ള സോളാർ പാനലുകൾ, എം എം ഫോം കിടക്കകൾ എന്നു തുടങ്ങി ആകർഷകമായ നിരവധി സ്റ്റാളുകൾ സന്ദർശകരെ സ്വാഗതം ചെയ്യുന്നു. കേരളത്തിൽ സാധാരണ ലഭിക്കാത്ത ഉത്തരേന്ത്യൻ ഉൽപന്നങ്ങളുടെ ശേഖരവും തനി നാടൻ ഉൽപന്നങ്ങളും തനിമ ചോരാതെ ഈ മേളയിൽ നിന്നു സ്വന്തമാക്കാം. ഇന്ത്യയൊട്ടാകെയുള്ള സംരംഭകരും ഉപഭോക്താക്കളും ഇത്രയേറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷോപ്പിങ് ഉത്സവം ‘ഓണം ഫെയർ’ മാത്രമാണ്.

vanitha-supplyco-1
ADVERTISEMENT

ഫർണിച്ചർ, മാർബിൾ, കരകൗശല വസ്തുക്കൾ, കൗതുകമുണർത്തുന്ന ഗൃഹോപകരണങ്ങൾ, ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള അതിമനോഹരമായ തുണിത്തരങ്ങൾ, കൊതിയൂറും മധുരങ്ങൾ, അതിശയിപ്പിക്കും അച്ചാറുകൾ, അപൂർവ്വമായ അലങ്കാര വസ്തുക്കൾ, സൗന്ദര്യ വർദ്ധകങ്ങൾ, അതിനൂതന കളിപ്പാട്ടങ്ങൾ, പലചരക്കു സാധനങ്ങൾ തുടങ്ങി നല്ല ഗുണമേന്മയുള്ള എല്ലാത്തരം ഉൽപന്നങ്ങളും ഇവിടെ ഒരു കുടക്കീഴിലുണ്ട്. ആരോഗ്യമൂറും ഐസ്ക്രീം വൈവിധ്യങ്ങൾ രുചിയോടെ വിളമ്പാൻ മെഴ്സിലിസ് ഐസ്ക്രീമും മേളയിലുണ്ട്. നാടൻ ഉൽപന്നങ്ങൾ മുതൽ ബ്രാൻഡഡ് ഉൽപന്നങ്ങൾ വരെ നേരിട്ടു കണ്ടറിഞ്ഞും വിലപേശിയും താരതമ്യം ചെയ്തും വാങ്ങാൻ ഇവിടെയെത്താം. സംതൃപ്തിയേകുന്ന ഷോപ്പിങ്ങും ആസ്വാദ്യമായ നിമിഷങ്ങളും കുടുംബത്തിനു സമ്മാനിക്കാൻ സമൂഹത്തിലെ പ്രമുഖരടക്കം പങ്കെടുക്കുന്ന അപൂർവം കൺസ്യൂമർ എക്സിബിഷനുകളിലൊന്നാണ് ഓണം ഫെയർ.

vanitha-supplyco-3

മേളയെ സമൃദ്ധമാക്കാൻ സ്വാദൂറും ചൂടു വിഭവങ്ങളുമായി കുടുംബശ്രീ ഫൂഡ്കോർട്ടും സജ്ജമാണ്. ഇന്ന് വൈകുന്നേരം ഏഴു മുതൽ യുവ ബാൻഡ് അവതരിപ്പിക്കുന്ന സംഗീത നിശ അരങ്ങേറും.ഓണമധുരങ്ങളും ചമയങ്ങളും മനസിൽ ഉല്ലാസം നിറയ്ക്കാൻ തുടങ്ങുന്ന ഈ ദിവസങ്ങളിൽ സമൃദ്ധിയുടെ പൊൻവസന്തമൊരുക്കുകയാണ് വനിത–സപ്ലൈകോ  ഓണം ഫെയർ.

പ്രവേശനം രാവിലെ പത്തു മുതൽ രാത്രി ഒൻപതു വരെ, പാസ്സ് മുഖേന.

vanitha-supplyco-2
ADVERTISEMENT