Thursday 23 January 2025 03:37 PM IST : By സ്വന്തം ലേഖകൻ

പാത്രങ്ങള്‍ മുതൽ കിടക്കകൾ വരെ, ഇലക്ട്രോണിക് മുതൽ വാഹനങ്ങൾ വരെ: കീശ കാലിയാകാതെ ഷോപ്പിങ് ചെയ്യാൻ വനിത ഉത്സവ് വരുന്നു

vanitha-utsav-444

വനിത ഉത്സവ് ഷോപ്പിങ് മഹോത്സവത്തിന് ജനുവരി 24 മുതൽ തുടക്കം. കൊച്ചി ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയം വേദിയാകും വർഷം മുഴുവൻ കുടുംബത്തിലേക്കാവശ്യമായതൊക്കെയും ഒരു കുടക്കീഴിൽ നിന്നു സ്വന്തമാക്കാൻ അവസരമൊരുക്കി, വനിത ഉത്സവ് വീണ്ടുമെത്തുന്നു. ഉപഭോക്താക്കളുടെ നിരന്തരമായ അന്വേഷണങ്ങൾക്കു വിരാമമിട്ടുകൊണ്ടാണ് മലയാളികളുടെ ജനപ്രിയ ഷോപ്പിങ് ഫെസ്റ്റിവൽ പുതുവർഷത്തിൽ ഒരുങ്ങുന്നുന്നത്. ജനുവരി 24 ന് കൊച്ചിയിലെ കലൂർ ജവർഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയം ഗ്രൗണ്ടില്‍ ആരംഭിക്കുന്ന എക്സിബിഷൻ ഫെബ്രുവരി 10 വരെ നീളും മലയാളിയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ കൺസ്യൂമർ ഫെയർ.

ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള വനിതാപ്രസിദ്ധീകരണമായ ‘വനിത’ സംഘടിപ്പിക്കുന്ന കൺസ്യൂമർ ഫെയറുകൾ, നാട്ടിൽ മാത്രമല്ല അന്യസംസ്ഥാനങ്ങളിലും പേരു കേട്ടവയാണ്. മേളയുടെ ഇലക്ട്രോണിക്സ് പവിലിയൻ ഒരുക്കുന്ന അജ്മൽ ബിസ്മിയാണ് ഇലക്ട്രോണിക്സ് ആൻഡ് അപ്ലയൻസ് പാർട്ണർ. വിപണിയിലെ പുതിയ വാഹനങ്ങൾ അണിനിരത്തി, ആകർഷകമായ ഓഫറുകളുമായി ഓട്ടോസോൺ മേളയുടെ മുൻനിരയിലുണ്ട്. വാഹനങ്ങൾ താരതമ്യം ചെയ്ത് വൻവിലക്കുറവിൽ ഇവിടെ നിന്നു വാങ്ങാം. ഇഷ്ടവിഭവങ്ങൾ നാടൻ തനിമ ചോരാതെ തയാറാക്കുകയും മിതമായ വിലയിൽ സ്നേഹത്തോടെ വിളമ്പുകയും ചെയ്യുന്ന കുടുംബശ്രീയാണ് മേളയുടെ ഫൂഡ് പാർട്ണർ. നിത്യോപയോഗ സാധനങ്ങൾ മുതൽ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായ കരകൗശല ഉൽപന്നങ്ങൾ വരെ വനിത ഉത്സവിൽ നിന്നു വാങ്ങാം.

പോക്കറ്റ് കാലിയാകാതെ ഷോപ്പിങ് ബാഗ് നിറയ്ക്കാം

ഭക്ഷ്യോൽപന്നങ്ങളും ഫാഷൻ ഉൽപന്നങ്ങളുമായി നിരവധി നോർത്ത് ഇന്ത്യൻ സ്റ്റാളുകൾ, ഹെർക്കുലീസ് ഫിറ്റ്നസ് ഉപകരണങ്ങൾ, അന്നാ അലൂമിനിയം പാത്രങ്ങൾ, ആയുർവേദ ഗുണങ്ങളുമായി സൺടിപ്സ് ടീ, റിലയൻസ് ഇലക്ട്രോണിക്സ്, ഡിറ്റ്സ് ഫർണിച്ചർ, ബാംബൂ മിഷൻ ഉൽപന്നങ്ങൾ, ശീതളപാനീയങ്ങൾ, സോളാർ ഉൽപന്നങ്ങൾ, കിടക്കകൾ, വിവിധയിനം ചെടികളുമായി നഴ്സറി, അഫോഡബിൾ ഫാഷൻ ഉൽപന്നങ്ങളുമായി കോട്ടൺ ഫാബ്, ഇലക്ട്രിക് സ്കൂട്ടറുകൾ, ഇന്റീരിയർ സേവനങ്ങളും ഉൽപന്നങ്ങളും, കഫേ കോഫീ ഡേ തുടങ്ങി നിരവധി സ്റ്റാളുകളാണ് പൂർണമായും ശീതീകരിച്ച പവിലിയനുകളിൽ അണിനിരക്കുന്നത്. ആകർഷകമായ ഇ എം ഐ വ്യവസ്ഥയിൽ സാധനങ്ങൾ സ്വന്തമാക്കാനും അവസരമുണ്ട്. വിപണിയിലെ പുതിയ ബ്രാൻഡുകളും ഉൽപന്നങ്ങളും പരിചയപ്പെടാനും വാങ്ങാനും മികച്ച അവസരമാണ് ‘വനിത ഉത്സവ്’ ഒരുക്കുന്നത്.

vanitha-utsav-1

മേളയ്ക്ക് ഉണർവേകാൻ കലാപരിപാടികളും

‘‘എല്ലാവർഷവും വനിത ഉത്സവിൽ മുടങ്ങാതെ എത്താറുള്ളയാളാണ് ഞാൻ. കോവിഡ് കാലത്തു മാത്രം എക്സിബിഷൻ മുടങ്ങിയതു കാരണം വല്ലാതെ വിഷമത്തിലായി. കോവിഡ് കഴിഞ്ഞ ശേഷമുള്ള എക്സിബിഷനുകളിൽ പങ്കെടുക്കാൻ അതുകൊണ്ടു തന്നെ വലിയ ഉത്സാഹമാണ്. ഇവിടെ നിന്നു കിട്ടുന്ന പാലക്കാടൻ കരിപ്പെട്ടി, സോഫാവിരികൾ, തടികൊണ്ടുള്ള അടുക്കള ഉപകരണങ്ങൾ എന്നു വേണ്ട കുറേയേറെ സാധനങ്ങൾ എല്ലാ വർഷവും സ്ഥിരമായി കാത്തിരുന്നു വാങ്ങാറുണ്ട്. വൈകുന്നേരം കലാപരിപാടികൾ നടക്കുന്ന സമയം ഷോപ്പിങ് കഴിഞ്ഞ് കുടുംബശ്രീ ഫൂഡ് കോർട്ടിലെ ഭക്ഷണവുമായി വേദിക്കു മുമ്പിലെത്തി സീറ്റു പിടിക്കും. അതാണു ശീലം. വനിതയൊരുക്കുന്ന ഈ ഷോപ്പിങ് ഉത്സവകാലം എപ്പോഴും പ്രിയപ്പെട്ടതാണ്’’ കൊച്ചി തേവര സ്വദേശിയായ സർക്കാരുദ്യോഗസ്ഥ, ഉമ മഹേശ്വരിയുടെ വാക്കുകളിൽ ‘ഉത്സവ്’ ഓർമ്മകൾ നിറഞ്ഞു നിന്നു.