Monday 29 January 2024 03:21 PM IST : By സ്വന്തം ലേഖകൻ

സ്ത്രീകളുടെ പൂക്കാവടിയുമായി മെഡിമിക്സ്; കൂർക്കഞ്ചേരി തൈപ്പൂയമഹോത്സം

koorkancheri-thaipooyam-mahotsavam-medimix-cover

സ്ത്രീ സമൂഹത്തിനു പ്രതിക്ഷേധങ്ങളും പോർവിളികളും നടക്കുന്ന ലോകത്തു സ്ത്രീകളെ സമൂഹത്തിന്റെ മുൻനിരകളിലേക്ക് കൈപിടിച്ചുയർത്തി മെഡിമിക്സ് ഗ്രൂപ്പ്. ചരിത്രത്തിലാദ്യമായി സ്ത്രീകാവടിയാട്ടസംഘത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടാണ് മെഡിമിക്സ് ഗ്രൂപ്പ് എം ഡി എ വി അനൂപിന്റെ സംഘം മാതൃകയായത്. കൂർക്കഞ്ചേരി തൈപ്പൂയമഹോത്സവത്തിനോട് അനുബന്ധിച്ചായിരുന്നു മെഡിമിക്സ് ഗ്രൂപ്പിന്റെ പങ്കാളിത്തം. സ്ത്രീകളും പെൺകുട്ടികളും അടങ്ങുന്ന കാവടിസംഘത്തിനു വസ്ത്രങ്ങൾ സംഭാവന ചെയ്താണ് മെഡിമിക്സ് ഗ്രൂപ്പ് ശ്രദ്ധേയമായത്.

koorkancheri-thaipooyam-mahotsavam-medimix-women

വടൂക്കര ശ്രീനാരായണ സമാജം പടിഞ്ഞാറ്റുമുറിയുടെ കീഴിലുള്ള 35 സ്ത്രീകളുടെ പൂക്കാവടിയോടുകൂടിയുള്ള ഒരു വലിയ ഘോഷയാത്രയാണ് അണിചേർന്നത്. അതിനു നേതൃത്വം നൽകിയത് രേഖ ഷാജു ആണ്.

ഇങ്ങനെ ഒരു പൂക്കാവടി സ്ത്രീകളാൽ അണിചേരുന്നത് ചരിത്രത്തിൽ ആദ്യമായാണ്. ആദ്യത്തെ പൈലറ്റ് മുതൽ പ്രസിഡന്റ് വരെയുള്ള 31 പ്രഗത്ഭരായ സ്ത്രീകളുടെ ചിത്രങ്ങൾ പൂക്കാവടിയിൽ ഉൾപ്പെടുത്തിയത് വളരെ അധികം ശ്രദ്ധേയമായി.