Thursday 27 February 2025 05:48 PM IST

ജിമ്മിൽ ഒരു മണിക്കൂറോളം വർക്ഒൗട്ട്, ചീറ്റ് ഡേ ഇല്ലാത്ത ഡയറ്റിങ്- ബോക്സിങ് താരമാകാനുള്ള മുന്നൊരുക്കങ്ങളെ കുറിച്ച് ആന്റണി

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

peppe654564

’’ദാവീദ് എന്ന സിനിമയ്ക്കു വേണ്ടിയാണു ബോക്സിങ് പരിശീലിക്കുന്നത്. ആറു മാസമായിരുന്നു പരിശീലനം. ഷൂട്ട് ആരംഭിക്കുന്നതിനു മുൻപും ശേഷവും ഇടയ്ക്ക് ഇടവേളയെടുത്തുമെല്ലാമാണു പരിശീലനം പൂർത്തിയാക്കിയത്.

ഷൂട്ട് ആരംഭിക്കുന്നതിനു മുൻപു രണ്ടു മാസക്കാലം രാവിലെ ജിമ്മിൽ ഒരു മണിക്കൂറോളം വർക്ഒൗട്ട് ഉണ്ടായിരുന്നു. വെയ്‌റ്റ് ട്രെയിനിങ് ആണു പ്രധാനം. ഉച്ച കഴിഞ്ഞും വർക്ഒൗട്ടുണ്ട്. കാർഡിയോ വ്യായാമങ്ങളാണ് ഉൾപ്പെടുന്നത്. വളരെ ചിട്ടയോടെയുള്ള ഡയറ്റും ഉണ്ട്. ഒരു ചീറ്റും നടക്കാത്ത ഡയറ്റാണത്. അടുത്തതു ബോക്സിങ് ട്രെയ്നിങ്ങാണ്. അതു സൗകര്യം പോലെ രണ്ടോ മൂന്നോ മണിക്കൂർ. ഷൂട്ട് തുടങ്ങിയ ശേഷം രാവിലെ വെയ്റ്റ് ട്രെയ്നിങ്ങും ബോക്സിങ് പരിശീലനവും ചെയ്തു ലൊക്കേഷനിൽ പോകും. വൈകുന്നേരം വീണ്ടും ബോക്സിങ് പരിശീലനം. ആ സമയത്തു ശാരീരികമായി നന്നേ തളർന്നു. ഈ സിനിമയുടെ ഭാഗമായി ബോക്സിങ് ലൈസൻസ് ലഭിച്ചു എന്നതാണു മറ്റൊരു സന്തോഷം. ’’

ദാവീദ് എന്ന പുതിയ സിനിമയ്ക്കു വേണ്ടിയുള്ള ഫിറ്റ്‌നസ്, ഡയറ്റ് മുന്നൊരുക്കങ്ങളെക്കുറിച്ചും ജീവിതശൈലിയില്‍ പുലര്‍ത്തുന്ന ആരോഗ്യ ചിട്ടകളെ കുറിച്ചും ആരാധകരുടെ പ്രിയ പെപ്പെ എന്ന ആന്റണി വര്‍ഗീസ് മനസ്സു തുറക്കുന്നു...

വിശദമായ വായനയ്ക്ക് മനോരമ ആരോഗ്യം മാര്‍ച്ച് ലക്കം കാണുക

Tags:
  • Manorama Arogyam