സ്ട്രെസ്സ് എന്നത് ആരോഗ്യകരമായ പ്രതികരണമാണ്. അത് എപ്പോഴും രോഗമോ അനാരോഗ്യമോ സൂചിപ്പിക്കുന്നതാകണമെന്നില്ല. സ്വാഭാവികമായി ത ന്നെ ചുറ്റുപാടുകളിൽ നിന്നു പ്രയാസം നേരിടുമ്പോൾ ജീവിയിൽ രൂപപ്പെടുന്ന ജൈവപ്രതികരണമാണു സ്ട്രെസ്സ് എന്നു പറയുന്നത്. ആധുനിക ജീവിതത്തിൽ വ്യക്തിബന്ധങ്ങളിലെ പ്രശ്നങ്ങളോ ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളോ സമ്മർദം ഉണ്ടാക്കാം. സ്ട്രെസ്സിൽ നിന്ന് ഒാടി ഒളിക്കാനോ അതിനെ പൊരുതി തോൽപ്പിക്കാനോ സാധിക്കുന്നില്ലെങ്കിൽ നമ്മുെട ശരീരത്തിൽ അതിന്റെ പ്രഭാവം അനുഭവപ്പെടും. അതു ശരീരത്തെ മാത്രമല്ല മനസ്സിനെയും ബാധിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ശരീരത്തെയും മനസ്സിനെയും സമ്മർദത്തിൽ നിന്നു മോചിപ്പിച്ചു ഡീസ്ട്രെസ്സ് െചയ്യാൻ ചില ലഘുവായ മാർഗങ്ങളിതാ...
റിലാക്സേഷൻ മാർഗങ്ങൾ
∙ റിലാക്സേഷൻ വ്യായാമങ്ങൾ: പി രിമുറുക്കം വരുമ്പോൾ നമ്മുെട ശരീരപേശികൾ വലിഞ്ഞു മുറുകും. നമ്മു
െട ഇച്ഛാശക്തി കൊണ്ടു ചലിപ്പിക്കുന്ന പേശികൾ എല്ലാം തന്നെ വലിഞ്ഞു മുറുകും. അങ്ങനെ മുറുകി നിൽക്കുന്ന പേശികളെ ബോധപൂർവം, ശാന്തമാക്കാനുള്ള ശാരീരികനില (പോസ്ചറുകൾ) കൈക്കൊള്ളുക. അതു ചിലപ്പോൾ കിടപ്പ് ആകാം, ഇരിപ്പ് ആ കാം.കാൽവിരൽ മുതൽ തലവരെയോ തിരിച്ചോ മനസ്സു കൊണ്ടു സഞ്ചരിച്ച്, മുറുകിയിരിക്കുന്ന പേശികളെ ക്രമാനുഗതമായി അയച്ചിടാം. പേശികൾ അയഞ്ഞു കിട്ടുമ്പോൾ അപകടം ഇല്ല, ശാന്തമായ സന്ദർഭമാണെന്ന സന്ദേശമാണു നമ്മുെട തലച്ചോറിനു ലഭിക്കുക. ഇതുവഴി സ്ട്രെസ്സിന്റെ ചുവപ്പു സൂചനകൾ നീങ്ങും.
∙ ശ്വാസോച്ഛ്വാസത്തെ ക്രമീകരിക്കുന്നതു വഴി ഡീസ്ട്രെസ് െചയ്യാം. സാധാരണ രീതിയിൽ നമ്മുെട ഇ ച്ഛാശക്തിക്ക് അനുസരിച്ചല്ലാതെ നടക്കുന്ന പ്രക്രിയയാണു ശ്വാസോച്ഛ്വാസം. പക്ഷേ സമ്മർദത്തിലായിരിക്കുന്ന വ്യക്തിയുെട ശ്വാസഗതി വേഗത്തിലാകുകയും തീവ്രത കുറയുകയും െചയ്യും (Fast & shallow
breathing). ഇതു കാരണം ശരീരത്തിന്റെ ആന്തരികപ്രവർത്തനത്തിൽ വ്യത്യാസം ഉണ്ടാകാം. ശാന്തമായ പൊസിഷനിൽ ഇരിക്കുക. പതിയെ ശ്വാസം ഉള്ളിലേക്ക് എടുക്കുക. അൽപനിമിഷത്തേക്ക് അതു പിടിച്ചുവയ്ക്കുക. അതുകഴിഞ്ഞു ശ്വാസം പുറത്തേക്കു വിടുക. ഇതു വഴി റിലാക്സേഷനും ആരോഗ്യകരമായ മാറ്റങ്ങളും സംഭവിക്കും. സമ്മർദം നൽകുന്ന നെഗറ്റീവ് തരംഗങ്ങൾ നിൽക്കുകയും െചയ്യും.
ധ്യാനിക്കാം
മാനസിക പിരിമുറുക്കം കുറയ്‌ക്കാൻ ധ്യാനിക്കാം. നമ്മുെട തലച്ചോർ പല തരത്തിലുള്ള തരംഗങ്ങൾ ഉൽപാദിപ്പിക്കുന്നുണ്ട്. ശാന്തതയുടേതായ തരംഗങ്ങൾ ഉൽപാദിപ്പിക്കുന്ന അവസ്ഥയിലേക്കു തലച്ചോറിനെ എത്തിക്കുകയാണ് ധ്യാനത്തിന്റെ ലക്ഷ്യം. ശാന്തതയോടെ ഇരുന്ന്, ചിന്തകളെ, സങ്കൽപങ്ങളെ, ഭാവനകളെ ഒക്കെ സമാധാനത്തിന്റെ ബിന്ദുവിലേക്കു കൊണ്ടുവരുക. (പച്ചപ്പുള്ള പുൽത്തകിടി, കാറ്റുള്ള പൂന്തോട്ടം, ഇഷ്ടപ്പെട്ട അമ്പലത്തിന്റെ ശ്രീകോവിൽ .. ഇങ്ങനെയുള്ള കാഴ്ചയുെട അനുഭവങ്ങൾ)
ഈ കാഴ്ചയിലേക്കു മനസ്സു കൊണ്ടു ലയിച്ചു, ശരീരവും അയഞ്ഞു, സ്വച്ഛമായി ഇരിക്കുന്ന അവസ്ഥയാണു ധ്യാനം. മതപരമായ രീതിയിലും ധ്യാനിക്കാം.
∙ റിലാക്സ് െചയ്യുന്ന തരത്തിലുള്ള ജീവിതശൈലി ക്രമീകരിക്കേണ്ടതും അത്യാവശ്യമാണ്. ഉദാ: സ്ലീപ് സൈക്കിൾ. അതായതു നമ്മുെട ഇഷ്ടത്തിന് ഉറങ്ങുകയും ഉണരുകയും െചയ്യുന്നതിനു പകരം പ്രകൃതിയുെട താള ക്രമത്തിന് അനുസരിച്ച് ഉറങ്ങുകയും ഉണരുകയും െചയ്യുന്ന രീതി. നിദ്രാശുചിത്വം പാലിക്കണമെന്നു ചുരുക്കം. ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ നമ്മുെട ശരീരത്തിനു വേണ്ടത്ര ചലനം ലഭിക്കുന്നില്ല. അതു പാടില്ല. കായികമായ ആക്ടിവിറ്റി വേണം.
∙ പ്രകൃതിയുമായി ഇടപഴകണം. സൂര്യപ്രകാശം ഏൽക്കണം. ചെരുപ്പ് ധരിക്കാതെ മണ്ണിനെ അറിഞ്ഞു നടക്കാം.
റിലാക്സേഷൻ മുറി ഒരുക്കാം
മിക്ക സ്പാകളിലും റിലാക്സേഷൻ മുറികൾ ഉണ്ടാകും. അതുപോലെ ഒരിടം വീടുകളിലും തയാറാക്കാം. റിലാക്‌സേഷൻ മുറി എന്നു പറയുമ്പോൾ അതൊരു മുറി തന്നെ ആകണമെന്നില്ല. കിടപ്പുമുറിയിലെ ഒരിടം ആയാലും മതി. ആ സ്ഥലത്തു റിലാക്സ് ആയി ഇരിക്കാൻ കസേരയോ ചെറിയ കിടക്കയോ സെറ്റ് െചയ്യാം. അതിനു സമീപം മങ്ങിയ വെളിച്ചമോ മെഴുകുതിരികളോ വയ്ക്കാം. ഇവിെട ഇരിക്കുമ്പോൾ കയ്യിൽ ഫോണോ ലാപ്ടോപ്പോ ഉണ്ടാകരുത്. ആവശ്യമെങ്കിൽ പുസ്തകം വായിക്കാം. ഒന്നും െചയ്യാതെ, ഒന്നിനെ കുറിച്ചും ചിന്തിക്കാതെ വെറുതെ ഇരുന്നാലും മതി.
ഇന്ദ്രിയങ്ങളുമായി ഒരു നിമിഷം
കാഴ്ച, ഗന്ധം, ശബ്ദം, രുചിÐ ഈ വികാരങ്ങളിൽ ഏതെങ്കിലും ഒന്നിനെ മാത്രം ഫോക്കസ് െചയ്യൂ.. സ്ട്രെസ്സ് അകന്നു പോകുന്നത് അനുഭവിക്കാൻ കഴിയും. ഉദാ: ചുറ്റുമുള്ള മനോഹരമായ ഇടത്തേക്കു നോക്കിയിരിക്കുക, ഇ ഷ്‌ടമുള്ള സംഗീതം ആസ്വദിക്കുക, ഇ ഷ്ടഗന്ധമുള്ള മെഴുകുതിരി മുറിയിൽ കത്തിച്ചുവയ്ക്കുക, പ്രിയപ്പെട്ട ഭക്ഷണം കഴിക്കുക തുടങ്ങിയവ.
5,4,3,2,1 ടെക്നിക്കും പരീക്ഷിക്കാം. അതായതു നിങ്ങൾ കാണുന്ന അഞ്ചു കാര്യങ്ങൾ, കേൾക്കുന്ന നാലു കാര്യങ്ങൾ, സ്പർശിക്കുന്ന മൂന്നു കാര്യങ്ങ ൾ, ഗന്ധമേകുന്ന രണ്ടു കാര്യങ്ങൾ, രുചിയറിയുന്ന ഒരു കാര്യംÐ എന്നിവ പറയുക. ഇതുവഴി പഞ്ചേന്ദ്രിയങ്ങളെയും ഉൾപ്പെടുത്തി ഇപ്പോഴുള്ള നിമിഷത്തിലേക്കു വരാൻ സാധിക്കും. കൂടാതെ സ്ട്രെസ്സിൽ നിന്നുള്ള ഫോക്കസ് മാറുകയും െചയ്യും.
ഡീടോക്സ് മസാജ്
ശരീരത്തിലെ പേശീകലകൾ, ലിംഫാറ്റിക് വ്യവസ്ഥ, മാനസിക ഉത്തേജനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആഴത്തിലുള്ള മസാജ് തെറപ്പിയാണ് ഡീടോക്സ് മസാജ്. ശരീരത്തിലെ കലകളെ ലക്ഷ്യം വച്ചുള്ള മസാജ് ആണിത്. ദൈനംദിന ജീവിതത്തിൽ വിവിധതരത്തിൽ ഉള്ള വിഷവസ്തുക്കൾ Ð കൃത്രിമ അഡിറ്റീവുകൾ, കീടനാശിനികൾ, ജങ്ക് ഫൂഡ്, മറ്റു പാരിസ്ഥിതിക വിഷങ്ങൾ എന്നിവ ശരീരത്തിൽ അടിയുന്നതിനാൽ ശരീരത്തിന്റെ സന്തുലനാവസ്ഥ തടസ്സപ്പെടുന്നു. ഡീടോക്സ് മസാജ് ഉപയോഗിച്ചു മാലിന്യങ്ങളെ നീക്കം െചയ്യുന്നതിനുള്ള പ്രധാന മേഖലയായ ലസികാഗ്രന്ഥിവ്യൂഹത്തെ (തലയുെട പിൻഭാഗം, കഴുത്തിന് ഇരുവശം, താടിയെല്ല് തുടങ്ങിയ ഇടങ്ങളിലാണു പ്രധാന ലിംഫ് നോഡുകൾ സ്ഥിതി ചെയ്യുന്നത്) ഉത്തേജിപ്പിക്കുന്നു. ഇതു ശരീരത്തിലെ വിഷാംശം പുറത്തുവിടുന്നത് എളുപ്പമാക്കുന്നു. ശരിയായ രീതിയിലുള്ള മസാജ് എങ്ങനെ എന്നു മനസ്സിലാക്കാൻ ഒരു മസാജ് തെറപ്പിസ്റ്റിന്റെ സഹായം തേടാം. കൃത്യമായ പരിശീലനം ഇല്ലാതെ െചയ്യുന്ന മസാജ് വിപരീതഫലം നൽകും.
∙ സ്കിൻ ബ്രഷിങ് Ð മൃതകോശങ്ങളാൽ അടഞ്ഞ ചർമത്തിലെ സുഷിരങ്ങൾ തുറക്കുന്നതിനു സ്കിൻ ബ്രഷിങ് രീതി സഹായിക്കും. കട്ടിയുള്ള ബ്രഷോ ടവലോ ഉപയോഗിച്ചു ചർമത്തിൽ ഹൃദയത്തിന്റെ ദിശയിലേക്കു തിരുമ്മുക. ശേഷം കുളിക്കുക. ഈ രീതി ശരീരം വിയർപ്പിക്കുന്നു. രക്തപ്രവാഹം വർധിപ്പിക്കുന്നു.
സ്പായിൽ നിന്നു സൗഖ്യം
ദൈനംദിന ജീവിതത്തിലെ ഒാട്ടപ്പാച്ചിലുകൾക്കിടയിൽ ഒരു ബ്രേക്ക് വേണമെന്നു തോന്നുകയാണെങ്കിൽ സ്പാ ചെയ്യാം. ഒരു ദിവസം അതിനായി മാറ്റിവയ്ക്കാം. സ്പാ സെന്ററുകളിൽ ത ന്നെ പോയി ട്രീറ്റ്മെന്റുകൾ െചയ്യണമെന്നില്ല. വീട്ടിൽ തന്നെ സ്പാ ഒരുക്കാം. അതിനായി മനസ്സും ശരീരവും റിലാക്സ് ആകുന്ന തരത്തിൽ ഒരിടം ഒരുക്കുക. അവിടെ ഗന്ധമുള്ള മെഴുകുതിരികൾ കത്തിച്ചുവയ്ക്കാം, ഇഷ്ടമുള്ള സംഗീതം കേൾക്കാം. മുടിക്കു ഹോട്ട് ഒായിൽ മസാജും കാലി നും പെഡിക്യൂറും കൈകൾക്കും മാനി ക്യൂറും െചയ്യാം. മുഖത്തിനു ഫെയ്സ് മാസ്ക്കും ഇടാം. ഇതിലൂെട സ്ട്രെസ്സിനെ അകറ്റി, റിലാക്സ് ആകാം.
∙ നിങ്ങളുെട ഹോബികളെ പൊടിതട്ടിയെടുക്കാം. ഹോബി അല്ലെങ്കിൽ നിങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന കാര്യംÐ പൂന്തോട്ട നിർമാണം, ചിത്രരചന, എഴുത്ത്, ഫൊട്ടോഗ്രഫി തുടങ്ങിയവ. ഇതു സ്ട്രെസ്സുള്ള അന്തരീക്ഷത്തിൽ നിന്നു നിങ്ങൾക്ക് ഒരു ബ്രേക്ക് നൽകും.
∙ മനസ്സിൽ തോന്നുന്ന വികാരങ്ങൾ എവിടെയെങ്കിലും എഴുതുക. നിങ്ങൾക്കു സ്ട്രെസ്സ് ഉണ്ടാക്കുന്ന കാര്യമെന്താണെന്നു തുറന്നെഴുതുക.
∙ വീട്ടിൽ റിലാക്സ് ആയി ഇരിക്കുന്ന കാലയളവിൽ പോഷകസമ്പന്നമായ ആഹാരം കഴിക്കുക. പോഷകങ്ങളുെട കുറവു നമ്മുെട മൂഡിനെ മോശമായി ബാധിക്കുമെന്നാണു പഠനങ്ങ ൾ പറയുന്നത്. പച്ചക്കറികൾ, പഴവർഗങ്ങൾ, നട്സ്, വിത്തുകൾ എന്നിവ കഴിക്കുക. ഇവ സ്ട്രെസ്സ് അളവു കുറ യ്ക്കാൻ സഹായിക്കും. സംസ്കരിച്ച ഭക്ഷണപാനീയങ്ങൾ ഒഴിവാക്കാം.
ഇനി വൈകേണ്ട...തിരക്കിൽ നിന്നകന്നു സ്വന്തം ശരീരത്തിനും മനസ്സിനുമായി അൽപ സമയം നീക്കിവയ്ക്കാൻ തയാറാകൂ... സ്ട്രെസ്സിനെ ഡീസ്ട്രെസ്സ് െചയ്യാം...
വിവരങ്ങൾക്ക് കടപ്പാട്
ഡോ. വർഗീസ് പുന്നൂസ്
മേധാവി, സൈക്യാട്രി വിഭാഗം, പ്രിൻസിപ്പൽ,
ഗവ. മെഡിക്കൽ കോളജ്, കോട്ടയം
ഡോ. വസുന്ധര വി. ആർ.
ജീവനം നാചുറോപതി ആന്റ് യോഗ സെന്റർ,തിരുവനന്തപുരം
തിരുവനന്തപുരം