കുട്ടിക്കാലം മുതൽ ചബ്ബി ഗേൾ ആയിരുന്നു കാർത്തിക. തന്റെ ലുക്കിൽ കാർത്തിക ഹാപ്പിയായിരുന്നു. കാർത്തികയെ അറിയില്ലേ.. 2017ൽ ദുൽഖറിന്റെ നായികയായി സിഐഎ എന്ന ചിത്രത്തിലൂെട അരങ്ങേറ്റം കുറിച്ച കാർത്തിക മുരളീധരൻ. പ്രശസ്ത ഛായഗ്രാഹകൻ സി. കെ. മുരളീധരന്റെ മകൾ. അങ്കിൾ എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം തന്നെ തകർത്തഭിനയിച്ച മിടുക്കി. അങ്കിൾ സിനിമയ്ക്കു ശേഷം കാർത്തികയുെട ശരീരഭാരം 90 കിലോയോടടുത്തായിരുന്നു. ആരോഗ്യമുള്ള ശരീരമാണ് ആരോഗ്യകരമായ, സന്തോഷകരമായ മനസ്സിന്റെ അടിത്തറ എന്ന തിരിച്ചറിവാണു ഭാരം കുറച്ച്, ഒരു എനർജറ്റിക് മേക്ക് ഒാവർ നടത്താൻ കാർത്തികയെ പ്രേരിപ്പിച്ചത്. ആ അനുഭവം കാർത്തിക മനോരമ ആരോഗ്യവുമായി പങ്കുവയ്ക്കുന്നു...
ഭക്ഷണം എന്ന കംഫർട്ട് സോൺ
മുംബൈയിലാണു വളർന്നത്. വളരെ തീവ്രമായ രീതിയിൽ ഡയറ്റും വർക്കൗട്ടും െചയ്തു വണ്ണം കുറയ്ക്കാൻ ശ്രമിച്ചിട്ടുണ്ട്. ശരിക്കും പറഞ്ഞാൽ സ്കൂൾ കഴിഞ്ഞു കോളജിൽ കയറിയപ്പോൾ നൃത്ത പരിശീലനത്തിനു പോയിട്ടുണ്ടായിരുന്നു. ദിവസം 15 മണിക്കൂർ വരെ പ്രാക്‌റ്റീസ് ചെയ്തിട്ടുണ്ട്. അങ്ങനെ സ്വാഭാവികമായി വണ്ണം കുറഞ്ഞു. ഡയറ്റ് വഴി വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നതു സിനിമയിൽ കയറിയതിനുശേഷമാണ്. കാരണം സിനിമാ നടിയാകുമ്പോൾ കൃത്യമായ ഡയറ്റ് ഉണ്ടാകും എന്ന മുൻവിധി എല്ലാവർക്കും ഉണ്ടല്ലോ.
ഭക്ഷണത്തോടു വല്ലാത്തൊരു അടുപ്പമുണ്ടായിരുന്നു. മൂഡ് ഒാഫ് ആണെങ്കിൽ അതിൽ നിന്നു പുറത്തു കടക്കാ ൻ ഭക്ഷണത്തെയായിരുന്നു ആശ്രയിച്ചിരുന്നത്. ഭക്ഷണവുമായിട്ടുള്ള ആ ബന്ധം മുറിക്കണം എന്നു ഞാൻ തിരിച്ചറിഞ്ഞു. അങ്കിൾ സിനിമയുെട ഷൂട്ടിങ് സമയത്ത് കീറ്റോ ഡയറ്റു പരീക്ഷിച്ചിട്ടുണ്ട്. ശരീരഭാരം കുറഞ്ഞെങ്കിലും ഡയറ്റ് നിർത്തിയാൽ കുറഞ്ഞ ഭാരം അേത പോലെ തിരികെ വരുമായി രുന്നു. സിനിമയുെട ഷൂട്ട് കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോ ൾ എന്റെ ഭാരം 93 കിലോ ആയിരുന്നു.
2021ലാണ് ഞാൻ ഭക്ഷണരീതിയിൽ മാറ്റം കൊണ്ടുവന്നത്. അഡികാ യോഗ (Adika Yoga) എന്ന വെൽനസ് ഗ്രൂപ്പാണ് എനിക്കു ചേരുന്ന ഡയറ്റ് നിർദേശിച്ചത്. അവരുെട പ ത്ത് ആഴ്ചത്തെ ലൈഫ്സ്‌റ്റൈൽ ചേയ്ഞ്ച് പ്രോഗ്രാമാണ് ഞാൻ തിരഞ്ഞെടുത്തത്. ആയുർവേദം നിർദേശിക്കുന്ന ഭ ക്ഷണരീതികളാണ് അവർ പിന്തുടരുന്നത്. എനിക്കു ഭക്ഷണം ഇത്ര ഗ്രാം എന്ന് അളന്നു കഴിക്കാൻ താൽപര്യമില്ലായിരുന്നു. അതുകൊണ്ടു തന്നെ വളരെ പ്രായോഗികമായ ഡയറ്റാണു ഞാൻ എടുത്തത്. പാലോ ക്രീമോ ഒന്നും ഉപയോഗിച്ചിരുന്നില്ല. തേങ്ങാപ്പാൽ ഉപയോഗിക്കും. എല്ലാം ഞാൻ ത ന്നെയായിരുന്നു തയാറാക്കിയിരുന്നത്.
പ്രാതലിനു മില്ലറ്റ് ഉപ്പുമാവ്, മുട്ടയുെട വെള്ള, സ്റ്റീൽകട്ട് ഒാട്സ് കാച്ചിയത്, നട്ട്സ് ഇവയിലേതെങ്കിലും. പ ഞ്ചസാരയ്ക്കു പകരം ശർക്കര ഉപയോഗിക്കും. ഉച്ചയ്‌ക്ക് ഒരു കൈപ്പിടി അളവിൽ ചോറ്. അവിയൽ പോലെ രണ്ടു വലിയ കൈപ്പിടി അളവിൽ കറികൾ. പ്രോട്ടീനു വേണ്ടി മീനും. അത്താഴത്തിനു കിച്ച്ടി അല്ലെങ്കിൽ മില്ലറ്റ് ഉപ്പുമാവു പോലെ ലളിതമായി എന്തെങ്കിലും. ഇടനേരങ്ങളിൽ സ്നാക്കിങ് ഇല്ല. രാത്രി ഭക്ഷണം ഏഴു മണിയോടെ കഴിക്കും. ഇതിനെല്ലാം ഒപ്പം ജോഗിങ്, നീന്തൽ, നൃത്തം, സ്ട്രെച്ചിങ് വ്യായാമങ്ങൾ എന്നിവയും െചയ്യുമായിരുന്നു. നന്നായി വെള്ളം കുടിക്കും. എങ്കിലും ഭാരം കുറയാൻ പ്രധാന പങ്കുവഹിച്ചതു ഭക്ഷണം തന്നെയാണ്. മൂന്നുമാസം കൊണ്ട് 25 കിലോയോളം ഭാരം കുറഞ്ഞു. ഡയറ്റിങ് തുടങ്ങുമ്പോൾ എനിക്ക് എൺപതു കിലോയോളം ഭാരമുണ്ടായിരുന്നു. അത് 65 ആയി. ഈ മൂന്നു മാസം ഞാൻ പുറത്തുനിന്നുള്ള ഭക്ഷണം ഒരു തവണ പോലും കഴിച്ചില്ല. ദിവസവും എണ്ണ തേച്ചുകുളിയും നടത്തുമായിരുന്നു. ഈ ഭക്ഷണരീതി പിന്തുടരുമ്പോൾ നമ്മുെട ശരീരം ശുദ്ധീകരിക്കപ്പെടുകയാണല്ലോ..നമ്മുെട എനർജിയും അതനുസരിച്ചു വർധിക്കും.നല്ല ആക്‌റ്റീവ് ആകും. ചർമം, മുടി, നഖങ്ങൾ എല്ലാം കൂടുതൽ ആരോഗ്യമുള്ളതായി.

സ്പോർട്സും ഇഷ്ടം
ഇപ്പോൾ സ്ഥിരമായി ബാഡ്മിന്റൻ കളിക്കാറുണ്ട്. രാവിലെ ഒാടാറുണ്ട്. അഞ്ചു കിലോമീറ്റർ വരെ ഒാടും. ബാഡ്മിന്റൻ കളിച്ചു തുടങ്ങിയതോടെ എന്റെ തോളെ ല്ലും കൈയിലെ എല്ലും ടോൺഡ് ആയി. നടുവേദന മാറി. ജിമ്മിൽ പോയുള്ള വർക്കൗട്ടും ഉണ്ട്. ആരോഗ്യഭക്ഷണരീതിയാണ് ഇന്നും പിന്തുടരുന്നത്. രാവിലെ ചെറുചൂടുവെള്ളത്തിൽ അൽപം പിങ്ക് സാ ൾട്ട്, മഞ്ഞൾ, കുരുമുളകുപൊടി എന്നിവ ചേർത്ത പാനീ യം കുടിക്കാറുണ്ട്. ഇത് ഇൻഫ്ലമേഷൻ പ്രതിരോധിക്കാൻ നല്ലതാണ്. ഇ ടയ്ക്കു പുറത്തു പോയി ഇഷ്ടഭക്ഷണം രുചിക്കാറുണ്ട്. ശരീരഭാരം കുറഞ്ഞ ശേഷം ജീവിതം വളരെ മനോഹരമാണെന്നു തോന്നാറുണ്ട്. ഇപ്പോൾ ഞാൻ കൂടുതൽ സന്തോഷവതിയാണ്.