ADVERTISEMENT

മുഖത്തെ പേശികൾക്കു വേണ്ടത്ര ചലനവും ചർമത്തിനു സുലഭമായി രക്തയോട്ടവും ലഭിച്ചാൽ ചർമത്തിനു തുടിപ്പും കാന്തിയും എന്നും നില നിൽക്കും. മുഖ ചർമത്തിനു തിളക്കവും സൗന്ദര്യവും യൗവനവും തിരിച്ചു പിടിക്കാനുള്ള എളുപ്പവഴികളിലൊന്നാണു മുഖത്തു സ്വയം ചെയ്യാവുന്ന ഫേഷ്യൽ മസാജുകൾ. നെറ്റിയിലേയും മറ്റും ചുളിവുകൾ മാറ്റാനും മുഖം അയഞ്ഞുതൂങ്ങൽ ഒഴിവാക്കാനും ഇവ വളരെ ഫലപ്രദമാണ്.

സിഗ്‌സാ‌ഗ് ഫിംഗർ മൂവ്‌മെന്റ്

ADVERTISEMENT

പ്രായമേറുന്നതിന്റെയും പിരിമുറുക്കത്തിന്റെയും ലക്ഷണങ്ങളിലൊന്നാണു നെറ്റിയിലെ ചുളിവുകൾ. ഇത് മാറ്റാനുള്ള ഫലപ്രദമായ രീതിയാണ് സിഗ്സാഗ് മസാജ്.

ഇരുകൈകളിലേയും ചൂണ്ടുവിരലുകൾ  ആദ്യം നെറ്റിയുടെ ഒരുവശത്തു വെച്ചശേഷം വിരലുകൾ വിപരീതദിശയിൽ ചലിപ്പിച്ചു തുടങ്ങുക. ഇങ്ങനെ സഞ്ചരിപ്പിച്ച് നെറ്റിയുടെ മറുവശം വരെ എത്തിക്കഴിഞ്ഞാൽ വിരലുകൾ അതേ രീതിയിൽ ചലിപ്പിച്ചുകൊണ്ട് തന്നെ തിരിച്ചു വരാം. ഇടത്തരം സമ്മർദത്തിൽ 10 തവണവരെ ഇതു ചെയ്യാം.

ADVERTISEMENT

നാച്യുറോപതി കൺസൽറ്റന്റ് ആയ ഡോ. അഖില വിനോദാണ് മസാജുകൾ നിർദേശിച്ചിരിക്കുന്നത്. 

കൂടുതൽ ഫെ‌യ്‌സ് മസാജുകളെക്കുറിച്ചറിയാൻ മനോരമ ആരോഗ്യം ഒാഗസ്റ്റ് ലക്കം വായിക്കുക.

ADVERTISEMENT

ആയുർവേദ സ്പെഷൽ ആയ ഈ ലക്കത്തിൽ ആയുർവേദ പ്രതിരോധം, സൗന്ദര്യം, സെക്സ് തുടങ്ങി ആറു വിഷയങ്ങൾ സംബന്ധിച്ച് വിശദ ലേഖനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. എംഎഎഫ്‌എൽഡി (MAFLD) എന്ന മാരകമാകുന്ന ഫാറ്റി ലിവർ രോഗത്തെക്കുറിച്ചുള്ള ലേഖനവും മറ്റ് ഒട്ടേറെ വിഷയങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. 

ADVERTISEMENT