Tuesday 16 July 2024 04:06 PM IST : By സ്വന്തം ലേഖകൻ

മുഖക്കുരുവിന് കുങ്കുമപ്പൂവും തേങ്ങാപ്പാലും മുഖശോഭയ്ക്ക് കുങ്കുമാദിതൈലം- സൗന്ദര്യവര്‍ധനവിനു നാടന്‍ മാര്‍ഗങ്ങള്‍

bty3243

കറുത്ത് ഇടതൂർന്ന് സമൃദ്ധമായ മുടി, വെളുത്ത നിറം, അഴകുള്ള കണ്ണുകൾ, ചുവന്നു മിനുത്ത ചുണ്ടുകൾ, വടിവൊത്ത ശരീരം, ഭംഗിയുള്ള ൈകകാലുകൾ, നഖങ്ങൾ, മുല്ലമൊട്ടിനെ വെല്ലുന്ന പല്ലുകൾ എന്നിവ എല്ലാവരുടേയും സ്വപ്നമാണ്‌. കേശസൗന്ദര്യം, മുഖസൗന്ദര്യം, ചർമസൗന്ദര്യം എന്നിവ കൈവരിക്കുന്നതിനു ശാസ്ത്രീയവും നിരുപദ്രവകരവും പ്രകൃതിദത്തവും ഫലപ്രദവുമായ ധാരാളം ചേരുവകൾ നമ്മുടെ പൂർവ്വികന്മാർ വീടുകളിൽത്തന്നെ ഉണ്ടാക്കി ഉപയോഗിച്ചിരുന്നു. ഈ നാടൻ പ്രയോഗങ്ങൾ പലപ്പോഴും ഇന്നു വിപണിയിൽ കിട്ടുന്ന ഉൽപ്പന്നങ്ങളേക്കാൾ ഗുണമേന്മയുള്ളതും പാർശ്വഫലങ്ങൾ ഇല്ലാത്തതുമാണ്.

മുഖസൗന്ദര്യം, മുഖശോഭ

∙ കുങ്കുമാദി തൈലം ഇളംചൂടിൽ മുഖത്തു പുരട്ടി മുക്കാൽ മണിക്കൂർ കഴിഞ്ഞ് ഏലാദി ഗണചൂർണ്ണവും, സമം ക ടലമാവും വെള്ളത്തിൽ ചാലിച്ചു കുഴമ്പാക്കി മുഖം കഴുകുക. മുഖത്തെ പാടുകൾ, ചുളിവുകൾ, ഇവ നീങ്ങി മുഖത്തിനു മൃദുത്വവും ശോഭയും നൽകുന്നു.

∙ കുങ്കുമപ്പൂവ്, തെച്ചിപ്പൂവ്, അശോകപ്പൂവ് എല്ലാം കൂടി 5 ഗ്രാം കുറച്ചു പാൽപ്പാട ചേർത്തരച്ച് മുഖത്തു പുരട്ടി ഒരു മണിക്കൂർ കഴിഞ്ഞു നാൽപ്പാമരചൂർണ്ണവും സമം ചെറുപയറിൻപൊടിയും ഒരു ടീസ്പൂൺ ഗ്ലിസറിനും ഒരു ടീസ്പൂൺ പ നിനീരും വെള്ളത്തിൽ ചാലിച്ചു കുഴമ്പു രൂപത്തിലാക്കിയതുകൊണ്ട് മുഖം കഴുകുക. മുഖം കഴുകുമ്പോൾ ചൂടുവെള്ളവും തണുത്ത വെള്ളവും മാറിമാറി ഉപയോഗിക്കുക. 

∙ ചന്ദനം, മഞ്ചട്ടി ഇവ പൊടിച്ച് മുട്ടയുടെ വെള്ളയിൽ കുഴച്ച് കവിളിൽ പുര ട്ടുക. ശോഷവും ചുളിവുകളും മാറി കവിൾ തുടുത്ത് മൃദുത്വവും പുഷ്ടിയും ആകർഷകത്വവും ഉള്ളതായിത്തീരും.

മുഖവരൾച്ച അകറ്റാൻ

∙ ആവശ്യത്തിനു ചെറുപയർപൊടി എ ടുത്ത് ഇതിൽ ഒരു ടീസ്പൂൺ് ഗ്ലിസറിൻ, 25 ടീസ്പൂൺ റോസ് വാട്ടർ, ഒരു നുള്ള് മഞ്ഞൾപ്പൊടി ഇവ വെള്ളത്തിൽ ചേർത്ത് കുഴമ്പാക്കി രണ്ടു നേരം മുഖം കഴുകാൻ ഉപയോഗിക്കുക. മുഖവരൾച്ച മാ റി മുഖകാന്തി കൈവരിക്കാം.

∙ ബദാംഎണ്ണ സമം ഒലിവ് എണ്ണയും ചേർത്തു മുഖത്തു തേച്ചു പിടിപ്പിക്കുക. 3/4മണിക്കൂറിനുള്ളിൽ മൂന്നോ നാലോ തവണ ഇതു തേച്ചു പിടിപ്പിക്കുക. 

മുക്കാൽ മണിക്കൂറിനുശേഷം ഇളം ചൂടുവെള്ളത്തിൽ സോപ്പുപയോഗിക്കാതെ കഴുകുക. കഴുകിയതിനുശേഷം കോഴിമുട്ടയുടെ വെള്ളയിൽ സമം തേൻ ചേർത്തു മുഖത്തു പുരട്ടുക. അര മണിക്കൂർ കഴിഞ്ഞതിനുശേഷം പച്ചവെള്ളത്തിൽ മുഖം കഴുകാം. ഇപ്രകാരം രണ്ടാഴ്ച ചെയ്താൽ മു‌ഖവരൾച്ച മാറും.

മുഖത്തുള്ള കലകൾ മാറാൻ

∙ പത്തു ഗ്രാം വെണ്ണ, പതിനഞ്ചു മില്ലി റോസ് വാട്ടർ, പത്തു തുള്ളി ചന്ദനത്തൈലം ഇവ ചേർത്തുണ്ടാക്കിയ കുഴമ്പ് ദിവസത്തിൽ നാലോ അഞ്ചോ തവണ ഒരാഴ്‌ചക്കാലം പുരട്ടുക. കലകൾ മാഞ്ഞ് മുഖസൗന്ദര്യമുണ്ടാകും.

∙ ഒരു ചെറുനാരങ്ങയുെട നീരും ഒരു ടീസ്പൂൺ തേനും ചേർത്തിളക്കി ദിവസവും രണ്ടു നേരം മുഖത്തെ പാടുകളിൽ പുരട്ടുക. 

ഒരു മണിക്കൂർ കഴിഞ്ഞു കഴുകിക്കളയാം. 

മുഖത്തെ ചുളിവുകൾക്ക് 

∙ മഞ്ചാടി വേര് ഉണക്കിപ്പൊടിച്ച് അര ടീസ്പൂൺ സമം ചെറുതേനിൽ ചാലിച്ച് രാവിലെ വെറുംവയറ്റിൽ കഴിക്കുക. മുഖത്തെ ചുളിവുകൾ മാറി മുഖകാന്തി ഉണ്ടാകും. (മാത്ര അധികമാവരുത്. അധിക മാത്ര വമന കാരണമാകും)

മുഖത്തെ എണ്ണമയം മാറ്റാൻ

∙ ആവി കൊള്ളുന്ന പാത്രത്തിൽ തിളച്ച വെള്ളം എടുത്ത് ഒരു ചെറുനാരങ്ങയു ടെ നീരു പിഴിഞ്ഞ് അതിൽ നിന്നും വരുന്ന ആവി മുഖത്തേൽക്കുക. കുറ ച്ചു സമയം കഴിഞ്ഞാൽ നന്നായി വിയർക്കും. ഇ ങ്ങനെ കുറച്ചു ദിവസം തുടർന്നാൽ മുഖത്തെ എണ്ണമയം മാറും.

∙ ഒരു കോഴിമുട്ടയുടെ വെള്ളയിൽ ഒരു ചെറുനാരങ്ങയുടെ നീരു പിഴിഞ്ഞ് യോജിപ്പിച്ച് മു ഖം മുഴുവനും നന്നായി തേച്ചു പിടിപ്പിക്കുക. അര മണിക്കൂർ കഴിഞ്ഞു തണുത്ത വെള്ളത്തിൽ കഴുകുക. ദിവസവും രണ്ടു നേരം രണ്ടാഴ്ചക്കാലം ചെയ്താൽ മുഖത്തെ എണ്ണമയം മാറുകയും മുഖശോഭ വർധിക്കുകയും ചെയ്യും.

മുഖക്കുരു ഇല്ലാതാവാൻ

∙ മഞ്ഞൾപ്പൊടിയും പനിനീരും സമമായെടുത്ത് ചാലിച്ച് മുഖത്തു തേച്ചു പിടിപ്പിക്കുക. അര മണിക്കൂർ കഴിഞ്ഞു മുഖം തണുത്ത വെള്ളത്തിൽ കഴുകുക. ദിവസവും രണ്ടു പ്രാവശ്യം ഇതാവർത്തിക്കുക. 

∙ കുങ്കുമപ്പൂവ് തേങ്ങാപ്പാലിൽ ചേർത്തരച്ച് മുഖക്കുരു ഉള്ളിടത്തു പുരട്ടുക. അര മണിക്കൂർ കഴിഞ്ഞ് ആര്യവേപ്പിലയും മഞ്ഞളും ചതച്ചിട്ടു തിളപ്പിച്ചാറിയ വെള്ളം കൊണ്ട് മുഖം കഴുകുക. രണ്ടാഴ്ച തുടർച്ചയായി ചെയ്താൽ മുഖക്കുരുവിന് വളരെ ആശ്വാസം ലഭിക്കും. 

∙ രാത്രി കിടക്കുന്നതിനു മുൻപായി മൈലാഞ്ചി ഇല, തൃഫല ഇവ ചതച്ചിട്ടുട്ടു തിളപ്പിച്ചാറിയ വെള്ളംകൊണ്ട് മുഖം കഴുകിത്തുടച്ചു താഴെ പറയുന്ന മരുന്നു പുരട്ടി കിടക്കുക. നീർമരുതിൻ തോല്, മഞ്ചട്ടി (Rubia Cordifolia), ഇരട്ടി മധുരം, മഞ്ഞൾ, മരമഞ്ഞൾ, ഓറഞ്ചിൻ തൊലി, തവിട്ടു വെമ്പാടത്തൊലി, നാൽപ്പാമരത്തൊലി, ഇവ സമം ഉണക്കിപ്പൊടിച്ചത് പാൽപ്പാടയിൽ ചാലിച്ച് മുഖത്തു പുരട്ടുക. പത്തു ദിവസം ഇപ്രകാരം ചെയ്താൽ മുഖക്കുരു മാറി മുഖശ്രീ കൈവരും. പ്രായം കൂടിയവരിലുള്ള കരിമംഗല്യം, കറുപ്പുനിറം ഇവയും മാറിക്കിട്ടും.

ഡോ. പി. പി. പ്രഭാകരൻ

ഡയറക്ടർ,

ഗുഡ്മാൻസ് 

ഫോർമുലേഷൻസ്

ഒറ്റപ്പാലം, പാലക്കാട്

Tags:
  • Manorama Arogyam