സാധാരണക്കാർ കയറാൻ മടിക്കുന്ന കാടുകളിന്റെ ഉള്ളറകളിലേക്ക് സഞ്ചരിച്ച്, അവിടെ വസിക്കുന്ന കാടിന്റെ മക്കളുെട ആരോഗ്യം സംരക്ഷിക്കുന്ന ഡോക്ടർ – അതാണ് ഡോ. അശ്വതി സോമൻ.
ശരീരവും മനസ്സും ഒരുപോലെ തളർന്നു പോകുന്ന കാട്ടിലേക്കുള്ള യാത്രകൾ ഡോ. അശ്വതിക്ക് ഒരിക്കലും മടുക്കാത്ത സാഹസികതയാണ്. നിലമ്പൂരിലെ ട്രൈബൽ മെഡിക്കൽ ഒാഫിസറായ ഡോ. അശ്വതി ആശുപത്രിയിൽ ഇരുന്ന് രോഗികളെ ചികിത്സിക്കുന്നതിനു പകരം ഒാരോ ദിവസവും കാടിന്റെ ഒാരോ കോണുകളിലേക്ക് രോഗികളെ തിരഞ്ഞ് യാത്ര പോകുന്നു.
പുതിയ കാര്യങ്ങൾ പഠിക്കാനുള്ള അവസരമായിട്ടാണ് ഡോക്ടർ ഈ യാത്രകളെ കാണുന്നത്. കോവിഡ് കാലത്തും കാടിനുള്ളിലെ മെഡിക്കൽ ക്യാംപുകളും വാക്സിനേഷൻ ക്യാംപുകളും നടത്താൻ ഡോ. അശ്വതി മുന്നിലുണ്ടായിരുന്നു.
കാടിന്റെ പൾസ് അറിയുന്ന ഡോ. അശ്വതി സോമന്റെ അനുഭവം ജൂലൈ ലക്കം മനോരമ ആരോഗ്യത്തിൽ വായിക്കാം...