ഞങ്ങൾ വിവാഹിതരായതേയുള്ളൂ. െെലംഗികജീവിതം കൂടുതൽ ആസ്വദിക്കണമെന്ന് ഇരുവർക്കും ആഗ്രഹമുണ്ട്. ഇതിനു പുസ്തകങ്ങളുണ്ടോ? ഒരു സെക്സോളജിസ്റ്റിനു സഹായിക്കാനാവുമോ?
മി. സി, വടകര
പുസ്തകങ്ങൾ, നിർദേശങ്ങൾ ഇവയെക്കാൾ സെക്സിൽ പ്രയോജനപ്പെടുന്നതു പ്രകൃതിദത്തമായ ഉൾപ്രേരണകളാണ്. ഇരുവരും ആഗ്രഹിച്ച് ആസ്വദിക്കുന്ന സെക്സ് ഏതു മാർഗനിർദേശകന്റെ ഉപദേശമനുസരിച്ച് ഏർപ്പെടുന്ന സെക്സിനെക്കാളും ആസ്വാദ്യമായിരിക്കും. ഇനിപ്പറയുന്ന നിർദേശങ്ങൾ നിങ്ങൾക്കു പ്രയോജനപ്രദമാകും.
1. പരസ്പരം അറിയുക. പങ്കാളിയുടെ ഇഷ്ടമറിഞ്ഞു പ്രവർത്തിക്കുക.
2. പങ്കാളിക്ക് പരമാവധി ആഹ്ലാദം പ്രദാനം ചെയ്യാൻ പരിശ്രമിക്കുക.
3. സുഹൃത്തുക്കളുടെ വാചകക്കസർത്തുകൾ ഒാർമിച്ച് അതിനനുസരണമായി പ്രവർത്തിക്കാതിരിക്കുക. നിങ്ങളുടെയും പങ്കാളിയുടെയും അഭിരുചിക്കും സാംസ്കാരികനിലവാരത്തിനും പരിഗണന നൽകുക.
4. വികാരപ്രകടനങ്ങൾ അതിന്റെ സ്വാഭാവികതയോടെ തുടരട്ടെ. ക്ഷമയും ഹൃദയവിശാലതയും കാണിക്കുക.
5. സംശയങ്ങൾ തുടരുന്നുവെങ്കിൽ സെക്സോളജിസ്റ്റിന്റെ സഹായം തേടുക. ശുഭാശംസകൾ
വിവരങ്ങൾക്ക് കടപ്പാട്;
േഡാ. ഡി. നാരായണ റെഡ്ഡി
സെക്സോളജിസ്റ്റ് (വേൾഡ് അസോസിയേഷൻ ഫോർ സെക്‌ഷ്വൽ ഹെൽത് അവാർഡ് ജേതാവ് )
ദേഗാ ഇൻസ്റ്റിറ്റ്യൂട്ട് , ചെന്നൈ, dnr@degainstitute.net