ചെറുപ്പക്കാരുടെ ഇടയിൽ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങി രക്തധമനിരോഗങ്ങൾ വർധിക്കുന്നു എന്നതൊരു യാഥാർഥ്യമാണ്. അതിനു പല കാരണങ്ങളുമുണ്ട്.
നമ്മുടെ ജീവിതശൈലിയിൽ വന്നമാറ്റങ്ങളും അതോടൊപ്പം തന്നെ ബിപി, പ്രമേഹം തുടങ്ങിയ ജീവിതശൈലീരോഗങ്ങൾ വ്യാപകമായതും ഒക്കെ 60 കളിലോ 70 കളിലോ രക്തധമനീ രോഗങ്ങൾ ചെറുപ്പക്കാരിലേക്കു കടന്നുവരാൻ കാരണമാകുന്നുണ്ട്. അതുപോലെ തന്നെ കൊറോണ വൈറസ് രോഗബാധ തന്നെ രക്തം കട്ടപിടിക്കാൻ സാധ്യത വർധിപ്പിക്കുന്ന ത്രോംബോഫീലിയ എന്ന സാഹചര്യമുണ്ടാക്കുന്ന രോഗാവസ്ഥയാണ് എന്നുള്ളതും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
അതായത് കോവിഡ് ബാധിച്ച രോഗികളിൽ മറ്റുള്ളവരേക്കാളേറെ രക്തം കട്ടപിടിക്കാനുള്ള സാധ്യത കൂടുതലാണ്. ഈ ഒരുസാഹചര്യത്തിൽ വാക്സീൻ എടുത്തതുകൊണ്ടുമാത്രമാണ് ഇത്തരം പാർശ്വഫലങ്ങൾ ഉണ്ടാകുന്നത് എന്നു വിശ്വസിക്കാനാകില്ല എന്നു പറയുന്നു ആലപ്പുഴ മെഡി. കോളജ്, മെഡിസിൻ വിഭാഗം പ്രഫസർ ഡോ. ബി. പത്മകുമാർ. വിശദമായി അറിയാൻ വിഡിയോ കാണാം.