ADVERTISEMENT

തിരുവോണത്തിനു 10 നാൾ മുൻപേ ആഘോഷം തുടങ്ങും. വർണഭംഗിയുള്ള പൂക്കളങ്ങളും പായസമധുരവും നല്ല ഒന്നാന്തരം നാടൻ സദ്യയും ഒക്കെയായി അവിസ്മരണീയമായ ദിവസങ്ങൾ. കുട്ടികൾക്ക് സന്തോഷ പൂത്തിരി കത്തുന്ന ദിവസങ്ങൾ...ഊഞ്ഞാലാട്ടവും ഉപ്പേരി കൊറിക്കലും അത്തപ്പൂക്കളത്തിന് പൂവ് തേടിയുള്ള പാച്ചിലും....പക്ഷേ, ഈ വർഷത്തെ ഒാണത്തിന് പഴയ സന്തോഷമില്ല ഭൂരിഭാഗംപേർക്കും. കോവിഡ് 19 നിയന്ത്രണങ്ങൾ മൂലം ഒാണാഘോഷത്തിന് ചില്ലറ നിയന്ത്രണങ്ങൾ വേണമെന്നതു ശരി തന്നെ. പക്ഷേ,

കോവിഡ് വന്നെന്നു കരുതി ഒാണാഘോഷം തന്നെ വേണ്ടെന്നു വയ്ക്കേണ്ടതുണ്ടോ? കോവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിച്ചു കൊണ്ടു തന്നെ ഒാണത്തിന് ഒത്തുചേരലുകളും സദ്യയും ആഘോഷവും ഒക്കെ നടത്താം. അതിന് ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ വിശദമാക്കുന്നത് തിരുവനന്തപുരം എസ്‌യുറ്റി ഹോസ്പിറ്റലിലെ ചീഫ് ന്യൂട്രീഷനിസ്റ്റ് പ്രീതി ആർ നായർ ആണ്. ഒപ്പം ഒാണസദ്യയുടെ പോഷകഗുണങ്ങളും വിശദമായി അറിയാം.

ADVERTISEMENT

എല്ലാവർക്കും സന്തോഷകരമായ, ആരോഗ്യകരമായ ഒാണാശംസകൾ...

വിഡിയോ കാണാം

ADVERTISEMENT
ADVERTISEMENT
ADVERTISEMENT