ADVERTISEMENT

മനുഷ്യശരീരത്തിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കവാടമാണ് വായ വായയിലെ ചെറിയ മാറ്റങ്ങൾ പോലും വലിയ രോഗങ്ങളുടെ ലക്ഷണമാകാം ഒരു വ്യക്തിയുടെ വായ പരിശോധനയിലൂടെ അദ്ദേഹത്തിൻറെ ആരോഗ്യവ്യവസ്ഥ മനസ്സിലാക്കാം. മുഖം മനസ്സിൻറെ കണ്ണാടി ആണെന്നതുപോലെ വായ രോഗങ്ങളുടെ കണ്ണാടിയാണ് .കണ്ണിൽ നോക്കി രോഗം തിരിച്ചറിയുന്നതുപോലെ തന്നെ വായിൽ നോക്കിയും രോഗം അറിയാം .വായ ദശലക്ഷകണക്കിന് രോഗാണുക്കളുടെ കലവറയാണ് .400 പരം വ്യത്യസ്തങ്ങളായ രോഗകാരികൾ ആയതും അല്ലാത്തവയുമായ ബാക്ടീരിയകൾ അധിവസിക്കുന്നു .

വ്യക്തി ശുചിത്വത്തിൽ നൽകുന്ന അതേ പരിചരണവും ശ്രദ്ധയും വായുടെ കാര്യത്തിൽ നൽകിയില്ലെങ്കിൽ രോഗങ്ങൾ വളരെ പെട്ടെന്ന് പിടികൂടാനുള്ള സാധ്യത ഏറെയാണ്. വായിൽ പ്രകടമാകുന്ന ഒരു മാറ്റവും അവഗണിക്കരുത്. കാഴ്ചയിൽ നിസ്സാരമാണെന്ന് തോന്നുന്ന മാറ്റങ്ങൾ മാരകരോഗങ്ങളിലേക്കുള്ള ചൂണ്ടുപലകയാവാം. പ്രമേഹം രക്തസമ്മർദ്ദം മാസ  തികയാതെയുള്ള പ്രസവം  ത്വക്ക് രോഗം വിഷാദരോഗം ആമാശയ രോഗം ഉൾപ്പെടെ വിവിധ രോഗങ്ങൾ ബാധിച്ചവരിൽ തുടക്കത്തിൽ തന്നെ മോണ രോഗം പ്രത്യക്ഷപ്പെടുന്നു എന്നത്  വിവിധ പഠനങ്ങളിൽ വ്യക്തമാകുന്നുണ്ട്. വായയിലെ  മാറ്റങ്ങൾ തിരിച്ചറിഞ്ഞ് ചികിത്സിച്ചാൽ  ഈ രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷനേടാം.

ADVERTISEMENT

വായിൽ കാണുന്ന പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണ്?

 ബ്രഷ് ചെയ്യുമ്പോൾ മോണയിൽ നിന്ന് അല്പം രക്തം വരുന്നതായിട്ടാണ് മോണ രോഗത്തിന്റെ  ആദ്യഘട്ടത്തിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട്  ചെറിയ വേദന , മോണയ്ക്ക്  ചുവപ്പ് നിറം എന്നീ ലക്ഷണങ്ങളും കാണുന്നു  ഇതിൻറെ കൂടെ ഇത്തരക്കാരിൽ വായ  ശുചിത്വമില്ലായ്മ കൂടിയാകുമ്പോൾ മോണ രോഗത്തിൻറെ തീവ്രത കൂടുന്നു  ഈ ഘട്ടത്തിൽ ബ്രഷ് ചെയ്യുമ്പോഴും രാവിലെ എഴുന്നേൽക്കുമ്പോഴും മറ്റും രക്തം കട്ടപിടിച്ച്  വായിൽ മുഴുവൻ വേദനയും അനുഭവപ്പെടാം. പ്രമേഹ രോഗികളിൽ ആണെങ്കിൽ വായനാറ്റത്തിന്റെ അസഹ്യമായ ഗന്ധം അനുഭവപ്പെടുന്നു.

ADVERTISEMENT

കൗമാരക്കാരിൽ പ്രത്യേകിച്ച് 15 മുതൽ 18 വരെയുള്ള പെൺകുട്ടികളിലും മോണ രോഗത്തിൻറെ തോത് വളരെ കൂടുതലാണ്  .ഈ പ്രായത്തിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾക്കൊപ്പം  ദന്ത ശുചിത്വ ഇല്ലായ്മ കൂടി ആകുമ്പോൾ മോണ രോഗം  കൂടാൻ കാരണമാകും. മോണ രോഗമുള്ള കുട്ടികളിൽ വിഷാദരോഗം ഉൾപ്പെടെ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ വായിൽ കാണുന്ന ഇത്തരം മാറ്റങ്ങളെ പൊതുവേ ആരും അത്ര ഗൗനിക്കാറില്ല.

ലളിതമെന്ന് ആദ്യഘട്ടത്തിൽ തോന്നാറുള്ള മോണ രോഗം മനുഷ്യ ശരീരത്തിലെ സന്തുലിതാവസ്ഥയ്ക്ക് ഹാനികരമാകുന്ന പല രോഗങ്ങൾക്കും ഒരു കാരണമോ രോഗലക്ഷണമോ ആണെന്നാണ് ആധുനിക പഠന റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നത്. പ്രമേഹ രോഗികളിൽ പ്രമേഹത്തിന് കഴിക്കുന്ന മരുന്നുകൾ ശരിയായ രീതിയിൽ പ്രവർത്തിക്കില്ല ഇത്തരക്കാരിൽ മോണ രോഗത്തിന് ഫലപ്രദമായ ചികിത്സ നൽകിയാൽ പ്രമേഹ രോഗത്തിന് ഗണ്യമായ മാറ്റങ്ങൾ ഉണ്ടായതായി അടുത്ത കാലത്തെ  ഒരു പഠനറിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത് തെളിയിക്കുന്നതിന് വായിൽ രൂപാന്തരപ്പെടുന്ന രോഗങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നത് മറ്റു രോഗങ്ങൾ തടയാൻ സാധിക്കുമെന്നാണ്.

ADVERTISEMENT

 ശ്രദ്ധിക്കൂ ഈ ലക്ഷണങ്ങൾ....

 രക്തസ്രാവം ചിലരിൽ വായയിൽ സാവധാനത്തിൽ തൊടുമ്പോൾ  ഉണ്ടാകും  .പ്രത്യേകിച്ച് മോണയിൽ ചിലരിൽ വളരെ സാവധാനത്തിൽ തൊടുമ്പോൾ തന്നെ രക്തസ്രാവം ഉണ്ടാകും. മോണയിൽ ഭക്ഷണാവശിഷ്ടങ്ങൾ ഒന്നും  പറ്റിപ്പിടിച്ചിരിക്കാതെ തന്നെ. ഇത് പ്രമേഹ രോഗത്തിന്റെ ലക്ഷണം ആകാം.  മോണരോഗം ഉണ്ടെങ്കിൽ  പ്രമേഹ രോഗികളിൽ പ്രമേഹ രോഗത്തിന് കഴിക്കുന്ന ഗുളികകളുടെ ശരിയായ രീതിയിലുള്ള ഗുണം  ഉടൻ ലഭിക്കില്ല

 പല്ല് തേയ്മാനം 

പല്ലിൽ തേയ്മാനം സംഭവിക്കുകയും കാണപ്പെടുകയും ചെയ്യുന്നവരിൽ അസിഡിറ്റി അഥവാ അൾസർ രോഗലക്ഷണം  ആകാം . പുകയില . പാൻ മസാല ഉപയോഗിക്കുന്നവരിലും ഈ ലക്ഷണങ്ങൾ കണ്ടാൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.പൊട്ടൽ പല്ലുകളിൽ  പൊട്ടലും , വേർപെട്ട അവസ്ഥയും  രൂപപ്പെടുന്നുണ്ടെങ്കിൽ അത് മാനസിക സമ്മർദ്ദത്തിന്റെ  ലക്ഷണം ആകാം.

 വായനാറ്റം- മോണരോഗമുള്ള പ്രമേഹ രോഗ ബാധിതർ  ആകുമ്പോൾ രോഗിയിൽ അസഹ്യമായ വായനാറ്റം ഉണ്ടാകുന്നു. .കലശലായ വായനാറ്റം ഉണ്ടെങ്കിൽ തിരിച്ചറിയുന്നതിന് പരിശോധന നടത്താം

 മാസം തികയാതെ പ്രസവത്തിനും കാരണം മോണരോഗം

 സ്ത്രീകളിൽ ഹോർമോൺ വ്യതിയാനം മൂലം രോഗം ഗുരുതരമാകാൻ സാധ്യതയുണ്ട്. ഗർഭിണികളിൽ മാസം തികയാതെയുള്ള പ്രസവത്തിന് കാരണമായേക്കാം ഇതുകൊണ്ടുതന്നെ കൂടുതൽ കരുതൽ ആവശ്യമാണ് ഗർഭാവസ്ഥയിലുള്ള പലപ്പോഴും ഫലപ്രദമായ ചികിത്സ ലഭ്യമാക്കാൻ സാധിക്കില്ല അൾട്രാസൗണ്ട് മെഷീൻ  വഴിയുള്ള പല്ല്  ക്ലീനിങ് ഗർഭാവസ്ഥയിൽ ചെയ്യാൻ സാധിക്കില്ല പ്രത്യേകിച്ച് അവസാനഘട്ടത്തിൽ . ചെയ്യുമ്പോൾ ഉണ്ടാകുന്ന നേർത്ത വൈബ്രേഷനുകൾ ഗർഭാവസ്ഥയിൽ  കുട്ടിയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കും അതിനാൽ ഗർഭാവസ്ഥയ്ക്ക് മുമ്പ് തന്നെ പരിശോധന നടത്തി മോണ രോഗങ്ങൾ ഉണ്ടെങ്കിൽ ചികിത്സിച്ച് ഭേദമാക്കുന്നതാണ് ഉത്തമം.  

 മനുഷ്യ ശരീരത്തിലെ മറ്റ്  പ്രധാന അവയവവങ്ങളെ  ബാധിക്കുന്ന ഓരോ മാറ്റങ്ങളും മറ്റു പല പ്രധാന രോഗങ്ങളുടെയും ലക്ഷണങ്ങളാണ് അതിനാൽ ആറുമാസത്തിലൊരിക്കലെങ്കിലും ഓരോരുത്തരും വായ പരിശോധന നടത്തുന്നതാണ് നല്ലത് മാസത്തിലൊരിക്കലെങ്കിലും കണ്ണാടിയിൽ നോക്കി സ്വയം വായ പരിശോധന നടത്തുന്നതും നല്ലതാണ് വെളുത്തപാട് വായയുടെ വശങ്ങൾ മോണ , നാക്ക് അണ്ണാക്ക്  തൊണ്ട എന്നീ ഭാഗങ്ങളിലെവിടെയെങ്കിലും വെളുത്തപാടുകൾ രണ്ടാഴ്ചയിൽ കൂടുതൽ കാണപ്പെടുന്നത് വായയിലെ കാൻസറിന്റെ  ലക്ഷണമായേക്കാം മോണയിലെ ഉണങ്ങാത്ത മുറിവുകളും മോണ കടും ചുവപ്പു നിറത്തിലും കാണപ്പെടുന്നതും രക്താതി സമർദ്ദത്തിന്റെ ലക്ഷണമായേക്കാം.

 വായിലെ രോഗങ്ങൾ തടയുന്നതിന് ശരീരത്തിൽ മറ്റ് അവയവങ്ങൾക്ക് വേണ്ട  അതേ പരിചരണവും പോഷണവും പല്ലുകൾക്കും അവയെ താങ്ങി നിർത്തുന്ന  അസ്ഥികൾക്കും നൽകണം. എല്ലാ  രോഗങ്ങൾ തടയുന്നതിനും വായുടെ ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ് :രാത്രി ഭക്ഷണത്തിന് ശേഷം നിർബന്ധമായും ബ്രഷ്  ചെയ്യണം .പലരും പത്തു മിനിറ്റിൽ കൂടുതൽ സമയമെടുത്ത് ബ്രഷ് ചെയ്യാറുണ്ട് ഇത് പല്ലുകൾ അമിതമായ തേയ്മാനം സംഭവിക്കുന്നതിന്  കാരണമാകും. മൃദുവായ ബ്രസീലുകൾ ഉള്ള ബ്രഷ് ഉപയോഗിച്ച് ശരിയായ വിധത്തിൽ മൂന്നു മുതൽ നാലു വരെ മിനിറ്റ് മാത്രം ബ്രഷ് ചെയ്യുന്നതാണ് ഉത്തമം പേസ്റ്റ് എല്ലാം മറിച്ച് ബ്രഷ് ആണ് പല്ല് വൃത്തിയാക്കുന്നത് ഒരു പയറു മണിയുടെ വലുപ്പത്തിൽ ബ്രസിലുകളിലേക്ക് .ആൾ നിറങ്ങുന്ന രീതിയിൽ പേസ്റ്റ് എടുത്താൽ മതിയാകും . ഉമിക്കരി 

 പൽപ്പൊടി എന്നിവ ഉപയോഗിച്ച് പല്ലുതേപ്പ് ഒഴിവാക്കു . ടൂത്ത്പേസ്റ്റ് ഉപയോഗിക്കുന്നതാണ് നല്ലത്. വർഷത്തിലൊരിക്കലെങ്കിലും നിർബന്ധമായും പല്ലുകൾ ക്ലീനിങ് നടത്തി വൃത്തിയാക്കിയാൽ  മോണ രോഗം 90% ത്തോളം തടയുവാൻ സാധിക്കും എന്നാണ് ശാസ്ത്രീയമായ കണ്ടെത്തൽ  പല്ല് ക്ലീൻ ചെയ്താൽ ഇനാമൽ തേയ്മാനവും പല്ലിൽ പുളിപ്പും ഉണ്ടാവുന്നു  എന്ന് കരുതുന്നവർ ഏറെയാണ്. ഇത് തെറ്റായ ധാരണയാണ്. പല്ലു ക്ലീൻ ചെയ്യാൻ  ഉപയോഗിക്കുന്ന അൾട്രാസ് സോണിക് സ്കെയിലർ വഴി ഉണ്ടാകുന്ന വൈബ്രേഷൻ പല്ലുകൾക്ക് ഒരു പോറലും ഏൽപ്പിക്കില്ല എന്നതാണ് യാഥാർത്ഥ്യം. പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്ക്  നീക്കം ചെയ്യുമ്പോൾ ഉണ്ടാകുന്ന താൽക്കാലിക പുളിപ്പും അസ്വസ്ഥതയുമാണ് ഈ തെറ്റിദ്ധാരണയ്ക്ക്  കാരണം

അജയ് കുമാർ കരിവെള്ളൂർ

സീനിയർ ഡന്റൽ ഹൈജീനിസ്റ്റ് 

ജില്ലാ ആശുപത്രി , കണ്ണൂർ

Kajaykannur@gmail.com

ADVERTISEMENT