Thursday 19 January 2023 12:26 PM IST : By സ്വന്തം ലേഖകൻ

എന്തുകൊണ്ട് മൂത്രത്തിൽ രക്തം, മഞ്ഞനിറം... പതിയിരിക്കുന്നത് ഈ രോഗങ്ങൾ: തിരിച്ചറിയണം ഈ മാറ്റങ്ങൾ

urine-test

പല പ്രത്യേക ഭക്ഷ്യവസ്തുക്കളും മരുന്നും ഒ ക്കെ കഴിക്കുമ്പോള്‍ മൂത്രത്തിനു നിറവ്യത്യാസം ഉണ്ടാകുന്നതു ശ്രദ്ധിച്ചിട്ടില്ലേ? ചിലപ്പോള്‍ മഞ്ഞ, അല്ലെങ്കിൽ കടുംമഞ്ഞയോ ചുവപ്പോ. ഇതു സാധാരണമാണ്. ഏെറ േനരത്തിനു േശഷമാണ് മൂത്രമൊഴിക്കുന്നതെങ്കിലും നിറം മാറ്റം കണ്ടുവരാറുണ്ട്.

എന്നാല്‍ ഭക്ഷ്യവസ്തുവും മരുന്നും നിര്‍ത്തി ദിവസങ്ങൾക്കു ശേഷവും മൂത്രത്തിന് സാധാരണ നിറം വന്നില്ലെങ്കിൽ തീര്‍ച്ചയായും സൂക്ഷിക്കണം. മൂത്രത്തില്‍ രക്തത്തിന്‍റെ അംശം ഉണ്ടോെയന്നു പരിശോധിക്കാൻ മടിക്കരുത്.

രോഗാവസ്ഥയാണോ?

മൂത്രത്തിലെ രക്തത്തിന്‍റെ അംശം നേരിട്ട് കണ്ട് മനസ്സിലാക്കാൻ സാധിക്കുന്നുവെങ്കില്‍ അതിനെ ഗ്രോസ് ഹെമച്യൂറിയ (Gross Hematuria) എന്നും ലബോറട്ടറി പരിശോധനയിലൂടെ മാത്രം മനസ്സിലാക്കാൻ സാധിക്കുന്നതാണെങ്കില്‍ മൈക്രോസ്കോപിക് ഹെമച്യൂറിയ (Microscopic Hematuria) എന്നും പറയും.

രോഗാവസ്ഥ ഏതു തരത്തിൽപെട്ടതായാലും കാരണങ്ങൾ പലതാണ്. കൃത്യമായ പരിശോധനകളിലൂെട രോഗനിർണയത്തിലെത്തണം.പിങ്ക്, ചുവപ്പ് അഥവാ കോളയുടെയോ കട്ടൻകാപ്പിയുടെയോ നിറത്തിൽ മൂത്രം പോകുന്നതാണ് ഗ്രോസ് ഹെമച്യൂറിയയുടെ ലക്ഷണം. ആന്തരിക രക്തസ്രാവം മൂലം ധാരാളം ചുവന്ന രക്താണുക്കൾ (RBC) മൂത്രത്തിൽ കലരുന്നതുകൊണ്ടാണിത്. മിക്കപ്പോഴും ഈ അവസ്ഥയിൽ വേദന ഉണ്ടാകാറില്ല.

എന്നാൽ മൂത്രത്തില്‍ രക്തക്കട്ടകളുണ്ടെങ്കില്‍ വേദന അനുഭവപ്പെടും. രക്തം കലർന്ന മൂത്രം പോകുന്നതിനോടൊപ്പം മറ്റു രോഗലക്ഷണങ്ങൾ ഉണ്ടാകാം. ചിലപ്പോൾ രോഗലക്ഷണങ്ങളില്ലാതെയും ഇത് സംഭവിക്കാം.

എന്തുകൊണ്ട് മൂത്രത്തിൽ രക്തം?

മൂത്രത്തിൽ രക്തം കാണപ്പെടാനുളള പ്രധാന കാരണങ്ങൾ ചുവടെ.

∙ മൂത്രാശയത്തിലെ അണുബാധകൾ: ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നൽ, മൂത്രമൊഴിക്കുമ്പോൾ വേദനയും പുകച്ചിലും, മൂത്രത്തിന് രൂക്ഷഗന്ധം എന്നിവയൊക്കെ അണുബാധയുെട ലക്ഷണങ്ങളാണ്.

∙ വൃക്കയിലെ അണുബാധകൾ: രോഗാണുക്കൾ വൃക്കയിലെത്തുമ്പോഴാണ് പയലോനെഫ്രൈറ്റിസ് (Pyelonephritis) എന്ന ഈ അവസ്ഥ ഉണ്ടാകുന്നത്. മൂത്രാശയത്തിലെ അ ണുബാധയിലേതിനു സമാനമായ രോഗലക്ഷണങ്ങളാണ് ഇതിനുണ്ടാകുന്നത്. കൂടാതെ പനിയും ഇടുപ്പിനു മുകളിൽ നട്ടെല്ലിന് ഇരുവശത്തുമായി വേദനയും കണ്ടുവരാറുണ്ട്്.

∙ മൂത്രാശയത്തിലെയോ വൃക്കയിലെയോ കല്ലുകൾ: കല്ലുകളുടെ വലുപ്പവും സ്വഭാവവും അനുസരിച്ചും മൂത്രത്തിൽ കാണപ്പെടുന്ന രക്തത്തിന്റെ അളവ് വ്യത്യാസപ്പെടാം. വ്യാപകമായ രക്തസ്രാവമോ ചെറിയ തോതിലുള്ള മൈക്രോസ്കോപിക് രക്തസ്രാവമോ കാണപ്പെടാം.

∙ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം: മധ്യവയസ്സു പിന്നിട്ട വരിലാണ് ഇതു കൂടുതലായും കണ്ടുവരുന്നത്. ഗ്രന്ഥിയുടെ വീക്കത്തിന്റെ തോതനുസരിച്ച് ചെറുതോ, വലുതോ ആ യ മൂത്രതടസവും തീർത്തും നൂൽവണ്ണത്തിൽ മൂത്രം പോകലും മൂത്രമൊഴിച്ചു തുടങ്ങാനുള്ള ബുദ്ധിമുട്ടും ഇത്തരം രോഗികളിൽ കണ്ടുവരുന്നു. പ്രോസ്റ്റേറ്റ് വീക്കത്തോടൊപ്പം പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ അണുബാധ കൂടി ഉണ്ടാകുമ്പോഴും ലക്ഷണങ്ങളിൽ പ്രധാനം മൂത്രത്തിലെ രക്താംശം തന്നെ.

∙ വൃക്കയിലെ മറ്റ് രോഗാവസ്ഥകൾ: വൃക്കയിലെ മറ്റ് രോഗാവസ്ഥകളായ ഗ്ലോമറുലോ നെഫ്രൈറ്റിസ്, വൃക്കയിലെ രക്തക്കുഴലുകളെയും രക്തചംക്രമണത്തെയും ബാധിക്കുന്ന രോഗങ്ങൾ, രോഗപ്രതിരോധശേഷിയുമായി ബന്ധപ്പെട്ട തകരാറുകൾ എന്നിവയുടെയൊക്കെ ബാഹ്യലക്ഷണമായി മൂത്രത്തിൽ രക്തസാന്നിധ്യം ഉണ്ടാകാറുണ്ട്.

∙ കാൻസർ: മൂത്രത്തിലെ രക്തത്തിന്റെ വ്യക്തമായ സാന്നിധ്യം വൃക്ക, മൂത്രാശയം, പ്രോസ്റ്റേറ്റ് എന്നിവിടങ്ങളി ലെ കാൻസറിന്റെ ലക്ഷണവുമാകാം. നിർഭാഗ്യവശാൽ ഇ ത്തരം രോഗത്തിന്റെ ആരംഭദശയിൽ പലരിലും പ്രത്യേക രോഗലക്ഷണങ്ങളൊന്നും കാണപ്പെടാറുമില്ല.

∙ മറ്റുള്ളവ: ജനിതകത്തകരാറുകൾ മൂലമുണ്ടാകുന്ന പാരമ്പര്യ രോഗമായ അരിവാൾ രോഗം (Sickle Cell Anemia) വൃക്കയുടെ അരിപ്പയെ ബാധിക്കുന്ന (Filter Mechanism) രോഗാവസ്ഥയായ ആൽപോർട് സിൻഡ്രം എന്നീ അവസ്ഥകളിലും മൂത്രത്തിൽ രക്താംശം കണ്ടുവരാറുണ്ട്.

∙ ചിലതരം മരുന്നുകളുടെ ഉപയോഗം: കാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന സൈക്ലോഫോസ്ഫമൈഡ്, ആന്റിബയോട്ടിക് ഔഷധമായ പെൻസിലിൻ, ഹൃദ്രോഗചികിത്സയിൽ രക്തം കട്ടപിടിക്കാതിരിക്കാൻ ഉപയോഗിക്കുന്ന ആസ്പിരിൻ ഹെപ്പാരിൻ എന്നിവയുടെ ഒക്കെ പാർശ്വഫലമായി മൂത്രത്തിലെ ബ്ലീഡിങ് ഉണ്ടായേക്കാം.

urine-test-1

രോഗനിർണയം

മൂത്രത്തിൽ രക്തത്തിന്റെ അംശം കണ്ടു കഴിഞ്ഞാൽ ആ വശ്യമായ പരിശോധനകളിലൂടെ ശരിയായ രോഗനിർണയത്തിലെത്തേണ്ടതുണ്ട്. മൂത്രപരിശോധന തന്നെയാണ് ഇതിൽ ആദ്യത്തേത്. സിടി സ്കാൻ, അൾട്രാസൗണ്ട്, MRI സ്കാൻ എന്നീ പരിശോധനകളും രോഗനിർണയത്തിനായി നടത്താറുണ്ട്. മൂത്രാശയത്തിലേക്ക് ഒരു പ്രത്യേക കുഴൽ കടത്തിയുള്ള സിസ്റ്റോ സ്കോപ്പി എന്ന പരിശോധന രോഗനിർണയത്തിൽ ഏറെ പ്രധാനമാണ്.

ചികിത്സയും പരിഹാരവും

ശരിയായ രോഗനിർണയം നടത്തി എത്രയും െപട്ടെന്ന് ചികിത്സ തേടുകയാണ് പോംവഴി. മൂത്രാശയത്തിലെയും വൃക്കയിലെയും അണുബാധകൾ ആവശ്യമായ കൾച്ചർ പരിശോധനകൾ നടത്തി അനുയോജ്യമായ ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചും ചികിത്സിക്കാം. കടുത്ത അണുബാധയെങ്കിൽ രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് കുത്തിവയ്പ്പ് എടുക്കേണ്ടി വരും. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം പരിധി വിട്ടാൽ ശസ്ത്രക്രിയയാണ് മാർഗം.

കാൻസർ പോലുള്ള രോഗങ്ങളില്‍ ശസ്ത്രക്രിയ, റേഡിയേഷൻ, കീമോതെറപി എന്നിവ രോഗാവസ്ഥയുടെ ഗൗരവമനുസരിച്ച് ഡോക്ടർ തീരുമാനിക്കും. എന്തായാലും മൂത്രത്തിലെ രക്തസാന്നിധ്യം മറ്റു പല രോഗങ്ങളുടെയും ചൂണ്ടുപലകയാണെന്ന കാര്യം മറക്കരുത്.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ.സുനിൽ മൂത്തേടത്ത്
പ്രഫസര്‍,
അമൃത േകാളജ് ഓഫ് നഴ്സിങ്,
െകാച്ചി