ബിപി നോക്കുമ്പോഴെല്ലാം രണ്ട് നമ്പറുകളായാണ് റീഡിങ് കാണിക്കുന്നത്. അതെന്തുകൊണ്ടാണെന്ന് ആലോചിച്ചിട്ടുണ്ടോ? ഇതിൽ ഏതാണ് കണക്കിലെടുക്കേണ്ടത്? രണ്ടും പ്രധാനമാണോ? ഇത്തരം സംശയങ്ങൾക്ക് ഉത്തരം നൽകുകയാണ് പ്രശസ്ത ഫിസിഷൻ ഡോ. ടി. എസ് ഫ്രാൻസിസ് (ആലപ്പുഴ).
∙ ബിപി റീഡിങ്ങിലെ ആദ്യത്തെ സംഖ്യയെ സിസ്‌റ്റോളിക് ബ്ലഡ് പ്രഷർ എന്നാണ് പറയുക. ഹൃദയം മിടിക്കുമ്പോൾ രക്തധമനികളിലൂടെ അത് രക്തത്തെ പമ്പ് ചെയ്ത് വിടുന്നു. ഇങ്ങനെ രക്തം കടന്നുപോകുമ്പോൾ രക്തധമനികളുടെ ഭിത്തിയിൽ എത്രമാത്രം സമ്മർദമേൽപിക്കപ്പെടുന്നുണ്ട് എന്നാണ് സിസ്േറ്റാളിക് ബിപി സൂചിപ്പിക്കുന്നത്. ഏറ്റവും ഉത്തമമായ രക്തസമ്മർദമായി വൈദ്യശാസ്ത്രഗന്ഥങ്ങളിലുൾപ്പെടെ പറയുന്നത് 120/ 80 ആണ്. എന്നാൽ
∙ സാധാരണ അളവ്–120
∙ ബിപി കൂടുതൽ–120–129
∙ അമിത ബിപി–സ്േറ്റജ് 1: 130–139
∙ അമിത ബിപി–സ്േറ്റജ് 2: 140 ൽ കൂടുതൽ
∙ 180 ൽ കൂടുതലായാൽ ഉടൻ വൈദ്യസഹായം തേടുക.
∙ താഴത്തെ സംഖ്യയെ ഡയസ്േറ്റാളിക് പ്രഷർ എന്നാണ് പറയുക. രണ്ടു ഹൃദയമിടിപ്പുകൾക്കിടയിലുള്ള സമയത്ത് രക്തധമനികളുടെ ഭിത്തിയിൽ എത്രമാത്രം സമ്മർദമേൽപിക്കപ്പെടുന്നുണ്ട് എന്നാണ് ഈ സംഖ്യ സൂചിപ്പിക്കുന്നത്.
∙ സാധാരണം– 80 ൽ താഴെ
∙ ഉയർന്ന ബിപി–ഘട്ടം–1 80–89
∙ അമിത ബിപി, ഘട്ടം 2–90 നു മുകളിൽ
∙ 120 നു മുകളിലായാൽ ഉടൻ വൈദ്യസഹായം തേടുക.
ഉയർന്ന സിസ്േറ്റാളിക് പ്രഷർ രക്തക്കുഴലുകളിൽ അതിറോസ്ക്ലീറോസിസ് അഥവാ കൊഴുപ്പും മറ്റു കണങ്ങളും അടിഞ്ഞുകൂടുന്ന അവസ്ഥ വരുത്താം. ഇത് 50 വയസ്സിനു മേലുള്ളവരിൽ ഹൃദ്രോഗ സാധ്യത വർധിപ്പിക്കുമെന്നാണ് കരുതുന്നത്.
അമിത ബിപി എന്നു പറയുന്നത് 2 തരമുണ്ട്. സിസ്േറ്റാളിക് ബിപിയും ഡയസ്േറ്റാളിക് ബിപിയും ഉയർന്നു നിൽക്കുന്ന തരമാണ് ഒന്ന്. ഇതാണ് സാധാരണ കാണപ്പെടുന്നത്.
രണ്ടാമത്തേത്, സിസ്േറ്റാളിക് ബിപി 130 ൽ കൂടുതലായിരിക്കുകയും ഡയസ്േറ്റാളിക് ബിപി 80 ൽ താഴെയാവുകയും ചെയ്യുന്ന അവസ്ഥയാണ്. ഇതിനെ ഐസൊലേറ്റഡ് സിസ്േറ്റാളിക് ഹൈപ്പർടെൻഷൻ എന്നു പറയുന്നു. ഇത്തരം അമിത ബിപി അത്ര വ്യാപകമായി കാണാറില്ല. പ്രായമാകുന്നതനുസരിച്ച് വലിയ രക്തധമനികളുടെ ഇലാസ്തികത നഷ്ടമായി അവ കടുപ്പമുള്ളതായിത്തീരുന്നത് സിസ്‌റ്റോളിക് ബിപി വർധിക്കാനിടയാക്കാം. സിസ്േറ്റാളിക് ബിപി വർധിക്കുന്നതു മൂലം ശരീരകലകളിലൂടെയുള്ള രക്തമൊഴുക്ക് വർധിക്കാൻ കാരണമാകും. ഇത് ഹൃദയം, തലച്ചോറ് പോലെയുള്ള സുപ്രധാന അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചേക്കാം.
എങ്ങനെ കൃത്യമായി ബിപി നോക്കാം
∙ കാപ്പിയോ ചായയോ കുടിച്ചിട്ടോ പുകവലിച്ചിട്ടോ ഉടനെ ബിപി നോക്കരുത്. 30 മിനിറ്റ് കഴിയുന്നതുവരെ കാക്കുക.
∙ പരിശോധനയ്ക്ക് മുൻപായി ശാന്തമായി 5 മിനിറ്റ് ഇരിക്കുക.
∙ കസേരയിൽ പാദങ്ങൾ തറയിൽ പതിപ്പിച്ച് വച്ച് ഇരിക്കുക. കൈ തൂക്കിയിടാതെ എവിടെയെങ്കിലും വയ്ക്കുക. കൈമുട്ട് ഹൃദയത്തിന്റെ നിരപ്പിൽ വരണം.
∙ കഫ് തുണിക്കു മുകളിലായി കെട്ടരുത്. കയ്യുടെ മുകൾഭാഗം ഏതാണ്ടു മുഴുവനായി മൂടുന്ന വിധം കഫ് ധരിക്കുക.
∙ ബിപി അളവ് എടുക്കുന്ന സമയത്ത് സംസാരിക്കരുത്.
∙ ആദ്യം നോക്കി ചെറിയ ഇടവേളയ്ക്കു ശേഷം ഒന്നുകൂടി നോക്കുക. റീഡിങ് തമ്മിൽ 5 പോയിന്റിൽ കൂടുതൽ വ്യത്യാസമുണ്ടെങ്കിൽ ഒന്നുകൂടി നോക്കുക.
വിവരങ്ങൾക്ക് കടപ്പാട്
ഡോ. ടി. എസ്. ഫ്രാൻസിസ്
പ്രഫസർ, മെഡിസിൻ വിഭാഗം
ആലപ്പുഴ