ADVERTISEMENT

2019ൽ കോവിഡ് റിപ്പോർട്ട് ചെയ്തപ്പോൾ മുതൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട ഒന്നാണ് കോവിഡും വൃക്കരോഗങ്ങളും. ഗുരുതരമായ വൃക്ക രോഗങ്ങളും കോവിഡും തമ്മിൽ അടുത്ത ബന്ധമുïെന്ന് ആധുനിക പഠനങ്ങൾ തെളിയിക്കുന്നു. കോവിഡാനന്തരം ചെറിയ രീതിയിൽ വൃക്കരോഗമുള്ളവർ പോലും ഡയാലിസിസിലേക്കും കിഡ്‌നി മാറ്റത്തിലേക്കും വളരെവേഗം പോകുന്നതായി കïുവരുന്നു. പ്രമേഹം, എസ്.എൽ.ഇ അഥവാ ലൂപസ്, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദം എന്നീ രോഗമുള്ളവരിലാണ് കോവിഡ് ബാധിച്ച് വൃക്കകൾ ഗുരുതരാവസ്ഥയിലേയ്ക്ക് പോയത്.

അക്യൂട്ട് & ക്രോണിക് കിഡ്‌നി ഡിസീസ്

ADVERTISEMENT

ശക്തമായ കോവിഡ് അണുബാധ വൃക്കകളുടെ പ്രവർത്തന പരാജയത്തിലേയ്ക്ക് നയിക്കാം. അക്യൂട്ട് കിഡ്‌നി ഇഞ്ച്വറി എന്ന അവസ്ഥ ഇത് മൂലം ഉïാകാം. ഡയാലിസിസിലേക്ക് വരെ നയിക്കാവുന്ന ഈ അവസ്ഥ പല കാരണങ്ങൾ കൊïും ഉïാകാം. പലപ്പോഴും കോവിഡ് രോഗം മാറുമ്പോഴേയ്ക്കും വൃക്കരോഗങ്ങൾ സുഖപ്പെടാറുï്.

ക്രോണിക് കിഡ്‌നി രോഗമുള്ളവരിൽ ചെറിയ രീതിയിലുള്ള കൊറോണ വൈറസിന്റെ ആക്രമണം പോലും വൃക്കരോഗത്തിന്റെ കാഠിന്യം കൂട്ടും. കോവിഡ് കാലത്ത്, ഗുരുതരമല്ലാത്ത പല കിഡ്നി രോഗികളും ഡയാലിസിസിലേക്ക് വളരെ വേഗം മാറുകയുïായി. സ്റ്റേബിൾ കിഡ്‌നി ഫങ്ഷൻ ഉള്ള പലരിലും കടുത്ത കോവിഡിന് ശേഷം ഇഗഉയുടെ തീവ്രത കൂടി ഡയാലിസിസ് ആവശ്യമായി വന്നു.

ADVERTISEMENT

ട്രാൻസ്പ്ലാന്റ് കഴിഞ്ഞ രോഗികളിൽ കോവിഡ് വന്നാൽ കൂടുതൽ ശ്രദ്ധിക്കണം. ചെറിയ രീതിയിലുള്ള കോവിഡ് വലിയ പ്രശ്‌നം ഉïാക്കില്ല. എന്നാൽ കടുത്ത കോവിഡ് മൂലം വൃക്കരോഗികളിൽ മരണം വരെ സംഭവിക്കാം.

വാക്‌സിനേഷൻ പ്രധാനം

ADVERTISEMENT

ഒന്നും രïും കോവിഡ് തരംഗത്തിൽ ലോകത്ത് വൃക്കത്തകരാറുള്ള പലർക്കും മരണം സംഭവിച്ചിട്ടുï്. എന്നാൽ മൂന്നാംഘട്ട കോവിഡ് തരംഗം എത്തിയപ്പോഴേയ്ക്കും ലോകത്ത് വാക്സിനേഷൻ പ്രാബല്യത്തിലായി. വാക്സിനേഷൻ എടുത്തവരിൽ മികച്ച പ്രതിരോധം വന്നതിനാൽ മരണനിരക്ക് നന്നായി കുറഞ്ഞു. അതിനാൽ വാക്സിനേഷൻ വളരെ പ്രധാനമാണ്. വാക്സിനേഷൻ എടുത്തവരിൽ കോവിഡ് വന്നാൽ തന്നെയും അതിന്റെ തീവ്രത കുറവായതിനാൽ വൃക്കകളെ ബാധിക്കില്ല. കോവിഡ് രോഗം വന്നവരിൽ രക്തം കട്ട പിടിക്കാനുള്ള സാധ്യതയുï്. ഇത് ഹാർട്ട് അറ്റാക്ക്, സ്‌ടോക്ക്, അത് മൂലം കിഡ്‌നി തകരാർ, വാസ്‌കുലർ ത്രോംബോസിസ് എന്നിവയുïാക്കാം. ആവശ്യമായ വൈദ്യസഹായവും മുൻകരു തലും എടുത്തിരിക്കണം.

ലക്ഷണങ്ങൾ ശ്രദ്ധിക്കണം

∙ അമിതക്ഷീണം, ഉന്മേഷക്കുറവ്, ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക. ∙ ഉറക്കക്കുറവ്, രാത്രിയിലെ തുടരെ ത്തുടരെയുള്ള മൂത്രം പോക്ക്. ∙ വ രïതും ചൊറിച്ചിൽ അനുഭവപ്പെടുന്ന തുമായ ചർമം. ∙ തുടരെ മൂത്രമൊഴിക്കാൻ തോന്നുക, മൂത്രത്തിൽ രക്തം കാണുക. ∙ മൂത്രം പതയുക. ∙ കണ്ണുകൾക്ക് ചുറ്റും നീരുവന്ന് വീർത്തതായി കാണുക. ∙ കണങ്കാൽ, പാദങ്ങൾ എന്നിവയിലെ നീര്. ∙ വിശപ്പില്ലായ്മ. പേശി വലിയൽ.

പരിശോധനകൾ

കൃത്യമായ പരിശോധനകളും മരുന്നുകളും മുഖേന കോവിഡാനന്തര കിഡ്നി പ്രശ്‌നങ്ങൾ നിയന്ത്രിക്കുവാൻ കഴിയും. പ്രായമായവരും കിഡ്‌നി രോഗമുള്ളവരും കോവിഡ് വന്ന ശേഷം കൂടുതൽ ശ്രദ്ധിക്കണം.

ലോകത്ത് ഭൂരിഭാഗം ജനങ്ങൾക്കും തങ്ങൾക്ക് ഗുരുതരമായ കിഡ്നിരോഗ മുïെന്ന് തിരിച്ചറിയുന്നില്ല. അറിയുമ്പോഴേയ്ക്കും ഡയാലിസിസ് അല്ലെങ്കിൽ കിഡ്‌നിമാറ്റം എന്ന അവസ്ഥയിലേക്ക് രോഗം മൂർച്ഛിക്കുകയും ചെയ്യുന്നു. പ്രമേഹം, ഉയർന്ന രക്തസമ്മർദം, കിഡ്നിരോഗ പാരമ്പര്യം ഉള്ളവർ, 60 വയസ്സ് കഴിഞ്ഞവർ എന്നിവർ വർഷത്തിൽ രï് തവണയെങ്കിലും കിഡ്‌നി രോഗ പരിശോധനകൾ നടത്തണം.

നിയന്ത്രിക്കാം

വൃക്കരോഗം തടയുന്നതിനും പുരോഗതി നിയന്ത്രിക്കുന്നതിനും നേരത്തെയു ള്ള കïെത്തലും പരിചരണവും പരമ പ്രധാനമാണ്. ജീവിതശൈലീമാറ്റങ്ങൾ, പൊണ്ണത്തടി, പ്രമേഹം, ഉയർന്ന രക്ത സമ്മർദം, ഫാസ്റ്റ്ഫുഡ് സംസ്‌കാരം, കോവിഡ് രോഗം, വ്യായാമക്കുറവ് എന്നിവ കൊï് ലോകത്ത് കിഡ്നി രോ ഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയും ഗുരുതരമാകുകയും ചെയ്യുകയാണ്. തിരിച്ചറിയാതെ, പ്രകടമായ ലക്ഷണങ്ങൾ കïിട്ടും അവഗണിക്കുന്നവരിലാണ് കിഡ്‌നി രോഗം ഗുരുതരമാകുന്നത്.

 

ഡോ. എബി എബ്രഹാം

ഡയറക്ടർ, നെഫ്രോളജി ആൻഡ് റീനൽ ട്രാൻസ്പലാന്റ് സർവീസസ്

എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പർ

വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ, കൊച്ചി

dr.abiabraham@gmail.com

ADVERTISEMENT