കോവിഡ്–19 മഹാമാരി വ്യാപകമായതോടെ എല്ലാ വിഭാഗം ജനങ്ങളിലും വിവിധ തരം മാനസികാരോഗ്യ പ്രശ്നങ്ങൾ കൂടുതലായി പ്രത്യക്ഷപ്പെടുന്നുണ്ട്. കുട്ടികൾ മുതൽ വയോജനങ്ങൾ വരെ മാനസികാരോഗ്യ വിദഗ്ധരുടെയടുത്ത് കൂടുതലായി ചികിത്സ തേടി എത്തുന്നുണ്ട്. എങ്ങനെയാണ് നിങ്ങൾക്ക് മാനസിക പ്രശ്നമുണ്ടെന്ന് തിരിച്ചറിയുക? എപ്പോഴാണ് നിങ്ങൾക്ക് ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സേവനം വേണ്ടി വരിക? ഇവയെല്ലാം തിരിച്ചറിയാൻ സഹായിക്കുന്ന വിവിധ മനശ്ശാസ്ത്ര ടെസ്റ്റുകൾ സ്വയം ചെയ്തുനോക്കാം.നിങ്ങൾക്ക് വിഷാദമുണ്ടോ?
മാനസികാരോഗ്യ പ്രശ്നങ്ങളിലെ ‘‘ജലദോഷം’’ എന്നറിയപ്പെടുന്ന അവസ്ഥയാണ് ‘‘വിഷാദരോഗം’’. അത്രയും വ്യാപകമാണിത്. ചികിത്സയിലൂടെ പരിഹരിക്കാവുന്ന ഒരു പ്രശ്നമാണിത്. എന്നാൽ ചികിത്സിക്കപ്പെടാതെ പോകുന്ന വിഷാദരോഗം മേജർ ഡിപ്രസീവ് ഡിസോർഡർ ആയി മാറാം. ചിലപ്പോൾ വിഷാദം ആത്മഹത്യപോലെ ജീവനെടുക്കുന്ന അവസ്ഥയിലും ചെന്നെത്താം. നിങ്ങൾക്ക് വിഷാദരോഗമാണോ എന്ന് സ്വയം തിരിച്ചറിയാൻ അടുത്തപേജിലുള്ള ചോദ്യാവലി പൂരിപ്പിക്കുക.
ഈ ചോദ്യാവലിയിലെ ഓരോ ചോദ്യത്തിനു നേരെയുള്ള സംഖ്യകളിൽ, യോജിക്കുന്നത് രേഖപ്പെടുത്തുക. ഒൻപത് ചോദ്യത്തിന്റെയും ഉത്തരമായ സംഖ്യകൾ കൂട്ടുമ്പോൾ കിട്ടുന്ന തുക ‘‘5’’ ഉണ്ടെങ്കിൽ നിങ്ങൾക്ക് വിഷാദം ഉണ്ടെന്ന് കരുതാം.
5 മുതൽ 9 വരെ ആണെങ്കില്‍ ലഘുവായ വിഷാദം ഉണ്ടെന്ന് മനസ്സിലാക്കാം. ഇവർ അനുയോജ്യമായ ജീവിതശൈലീ ക്രമീകരണങ്ങളും സ്വയം സഹായ മാർഗ്ഗങ്ങളും സ്വീകരിക്കണം.
10 മുതൽ 14 വരെ സ്കോർ കിട്ടുന്നവർക്ക് സാമാന്യ തീവ്രതയുള്ള വിഷാദരോഗം ഉണ്ടെന്ന് കരുതുക. ഇവർക്ക് ബൗദ്ധിക പെരുമാറ്റ ചികിത്സ (കോഗ്നിറ്റീവ് ബിഹേവിയറൽ തെറപി) പോലെയുള്ള മനശാസ്ത്ര ചികിത്സകളും വിഷാദവിരുദ്ധ ഔഷധങ്ങളും പ്രയോജനം ചെയ്യും. ഇവർ ചികിത്സയ്ക്കായി ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെയോ സൈക്യാട്രിസ്റ്റിന്റെയോ സഹായം തേടണം.
15 മുതൽ 19 വരെ തുക കിട്ടുന്നവർ തീവ്ര വിഷാദരോഗം ഉള്ളവരാണെന്നു കരുതുക. ഇവർക്ക് വിഷാദ വിരുദ്ധ ഔഷധങ്ങൾ ഉപയോഗിച്ചുള്ള ഒരു സൈക്യാട്രിസ്റ്റിന്റെ ചികിത്സ തന്നെ വേണ്ടിവരും.
20-നു മേൽ സ്കോർ കിട്ടുന്നവർ തീക്ഷ്ണമായ വിഷാദരോഗം ഉള്ളവരാണ്. ഇവർ അടിയന്തരമായി ഒരു സൈക്യാട്രിസ്റ്റിനെ കണ്ട് ചികിത്സ തേടേണ്ടതാണ്.
ചോദ്യാവലിയിലെ സ്കോർ എത്രയാണെങ്കിലും ആത്മഹത്യാപ്രവണത കാട്ടുന്ന ഒരു വ്യക്തിക്ക് അടിയന്തര ചികിത്സ ആവശ്യമാണ്. ഇത്തരക്കാർ എത്രയും പെട്ടെന്ന് ഒരു സൈക്യാട്രിസ്റ്റിനെ കണ്ട് മരുന്നു ചികിത്സ ഉടൻ ആരംഭിക്കണം.

ഉത്കണ്ഠ തിരിച്ചറിയാം
പലപ്പോഴും വ്യക്തമായ കാരണം പോലും ചൂണ്ടിക്കാട്ടാൻ കഴിയാത്ത അസ്വസ്ഥതയാണ് ഉത്കണ്ഠ. വരാനിരിക്കുന്നവയെക്കുറിച്ചുള്ള ആകാംക്ഷയാണ് ഉത്കണ്ഠയുടെ അടിസ്ഥാനം. ചെറിയ തോതിലുള്ള ഉത്കണ്ഠ നിത്യജീവിതത്തിൽ ആവശ്യമാണെങ്കിലും, ഉത്കണ്ഠ തീവ്രമാകുന്നത് ദൈനംദിന പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കും. നിങ്ങളുടെ ഉത്കണ്ഠയുടെ തോത് അളക്കാൻ താഴെ കാണുന്ന ചോദ്യാവലി പൂരിപ്പിക്കുക.
ഉത്കണ്ഠ അളക്കാനുള്ള ചോദ്യാവലിയിലെ എല്ലാ ചോദ്യങ്ങൾക്കും കൂടി കിട്ടുന്ന സംഖ്യകൾ കൂട്ടുക.
0-8: നേരിയ ഉത്കണ്ഠ: ശ്വസനവ്യായാമങ്ങളും മറ്റ് റിലാക്സേഷൻ രീതികളും പരിശീലിക്കുക.
9-16: ലഘുവായ ഉത്കണ്ഠ: ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം തേടുക. മനഃശാസ്ത്ര ചികിത്സ പ്രയോജനം ചെയ്യും.
17-24: സാമാന്യ തീവ്രതയുള്ള ഉത്കണ്ഠ: ഒരു സൈക്യാട്രിസ്റ്റിന്റെ സേവനം നേടുക, മരുന്നുകളും ഒപ്പം മനഃശ്ശാസ്ത്ര ചികിത്സയും വേണ്ടിവരും.
25-32: തീവ്ര ഉത്കണ്ഠ: ഒരു സൈക്യാട്രിസ്റ്റിന്റെ സേവനം തേടുക. ഉത്കണ്ഠ കുറയ്ക്കാനുള്ള മരുന്നുകൾ വേണ്ടിവരും. മരുന്നുകൾ ഉപയോഗിച്ച് രോഗം കുറച്ച ശേഷം മനശ്ശാസ്ത്ര ചികിത്സകളും ആവശ്യമായി വരും. അവയും പ്രയോജനപ്പെടുത്തുക.
33-40: തീവ്രമായ ഉത്കണ്ഠ: എത്രയും പെട്ടെന്ന് ഒരു സൈക്യാട്രിസ്റ്റിനെ കണ്ട് മരുന്നു
ചികിത്സ ആരംഭിക്കുക.
ഈ ചോദ്യാവലിയുെട വിലയിരുത്തൽ അതീവ ശ്രദ്ധയോടെ വേണം ചെയ്യാൻ. 4, 5, 7, 8 എന്നീ ചോദ്യങ്ങള്‍ക്കു നൽകിയ സ്കോർ മറിച്ചിട്ടു വേണം സമ്മർദത്തിന്റെ തോത് നിർണ്ണണ്ണയിക്കാവൂ.
സ്കോർ13-ൽ താഴെയാണെങ്കിൽ കുറഞ്ഞ സമ്മർദം.
14-26: സാമാന്യ തീവ്രതയുള്ള സമ്മർദ്ദം. – സമ്മർദ നിയന്ത്രണ പരിശീലനം ശീലമാക്കുക.
27-40: തീവ്രമായ സമ്മർദം – ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സേവനം തേടുക.

ഡോ. അരുൺ ബി. നായർ
അസോ. പ്രഫസർ, സൈക്യാട്രി,
ഗവ. മെഡിക്കൽ കോളജ്
തിരുവനന്തപുരം