Monday 25 April 2022 04:40 PM IST

സുബീഷിന് പ്രവിജ കരൾ നൽകി; കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജുകളിൽ വച്ച് ചരിത്രമായി മാറിയ ഒരു കരൾ മാറ്റിവയ്ക്കൽ

Sruthy Sreekumar

Sub Editor, Manorama Arogyam

45464

െഫബ്രുവരി 14, 2022 – കോട്ടയം മെഡിക്കൽ കോളജിൽ നടന്ന്, കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജുകളിലെ ആദ്യത്തെ ലിവിങ് ഡോണർ കരൾമാറ്റ ശസ്ത്രക്രിയയിൽ തൃശൂർ കുന്നംകുളം സ്വദേശിയായ സുബീഷ് ഭാര്യ പ്രവിജയിൽ നിന്നു കരൾ സ്വീകരിച്ചു. സുബീഷ് ആരോഗ്യവാനായി ആശുപത്രി വിട്ടപ്പോൾ ആരോഗ്യരംഗത്ത് ചരിത്രം കുറിച്ച സ്ഥാപനമായി കോട്ടയം മെഡിക്കൽ കോളജ് അടയാളപ്പെടുത്തപ്പെട്ടു. 

‘‘സുബീഷിന് അഞ്ചു വർഷത്തിലേറെയായി ശാരീരികബുദ്ധിമുട്ടുകൾ ഉണ്ട്. രോഗത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ സാധിച്ചിരുന്നില്ല. രോഗത്തിന്റെ ആദ്യഘട്ടത്തിൽ തൃശൂരിലെ തന്നെ പല ആശുപത്രികളിലും ചികിത്സ തേടിയിരുന്നു. അവിെട നിന്നാണു കരൾ മാറ്റിവയ്ക്കൽ നിർദേശിച്ചു കോട്ടയത്തേക്കു റഫർ െചയ്തത്. സുബീഷും മൃതസഞ്ജീവനിയി ൽ റജിസ്റ്റർ െചയ്തിരുന്നു. ഇവിെട ചെക്കപ്പിനായി അഡ്മിറ്റ് ആയ ഒരു ദിവസം ആരോഗ്യസ്ഥിതി പെട്ടെന്നു മോശമായി. ഞങ്ങൾ അന്ന് അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നതു കൊണ്ടുമാത്രമാണു ജീവന് അപകടം സംഭവിക്കാതിരുന്നത്. ആ സംഭവത്തിനു ദൃക്സാക്ഷിയായി പ്രവിജയും ഉണ്ടായിരുന്നു. അതോടെ കരൾ നൽകാൻ പ്രവിജ തീരുമാനിക്കുകയായിരുന്നു.

പക്ഷേ,  ഒരു സർക്കാർ ആശുപത്രിയിൽ കരൾ മാറ്റിവയ്ക്കൽ നടത്തുക എന്നത് അത്ര ലളിതമായ കാര്യമായിരുന്നില്ല  ’’ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. സിന്ധു തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു. 

rtertertr4

വിശദമായ വായനയ്ക്ക് മനോരമ ആരോഗ്യം മേയ് ലക്കം വായിക്കൂ...

Tags:
  • Manorama Arogyam
  • Health Tips