ഫാറ്റിലിവർ ഇന്നു സാധാരണമായ ഒരു രോഗമായി മാറിയിരിക്കുകയാണ്. മദ്യം ആയിരുന്നു പണ്ട് ഫാറ്റിലിവറിലേക്കു നയിച്ചിരുന്നതെങ്കിൽ ഇന്ന് ഭക്ഷണരീതിയിലെ അപാകത മൂലം നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ആളുകളിൽ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, ആദ്യഘട്ടത്തിലേ തിരിച്ചറിയാനായാൽ ഭക്ഷണരീതിയിലെ ചില മാറ്റങ്ങൾ വഴിയും ജീവിതശൈലി ചിട്ടപ്പെടുത്തൽ വഴിയും ഫാറ്റി ലിവറിനെ തിരുത്താനാകും.
ഇതിനായി ഭക്ഷണക്രമം എങ്ങനെ മാറ്റണം, കൊഴുപ്പാണോ അന്നജമാണോ കുറയ്ക്കേണ്ടത്? വ്യായാമം എങ്ങനെ വേണം? ജീവിതശൈലി എങ്ങനെ മാറ്റണം എന്നിവയെല്ലാം വിശദമായി അറിയേണ്ടതുണ്ട്. ഈ വിഡിയോയിൽ കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിലെ ഗ്യാസ്ട്രോഎന്ററോളജിസ്റ്റ് ഡോ. അബ്ദുൽ മജീദ് ഫാറ്റിലിവർ ചികിത്സയേക്കുറിച്ചും പ്രതിരോധത്തെക്കുറിച്ചും വിശദമാക്കുന്നു.
വിഡിയോ കാണാം.