അമിതമായുള്ള വയർ അഥവാ ബെല്ലി ഫാറ്റ്, സൗന്ദര്യ പ്രശ്നം മാത്രമല്ല ആരോഗ്യപ്രശ്നം കൂടിയാണ്. കല്യാണം കഴിയുന്നതുവരെ നമ്മുെട നാട്ടിലെ സ്ത്രീ പുരുഷൻമാർ മിക്കവരും കൃത്യമായ അഴകളവുകൾ നിലനിർത്താൻ ശ്രമിക്കുന്നവർ തന്നെയാണ്. മുപ്പതുകളിലെത്തുന്നതോടെ, സ്ത്രീയുടെ പ്രസവം കഴിഞ്ഞുള്ള വയറും പുരുഷന്റെ കുടവയറുമൊക്കെ മാറാതെ നിൽക്കുന്നു. ദീർഘനേരം ഇരുന്നുള്ള ജോലിയും വയറു കൂടാൻ ഇടയാക്കുന്നു.
ഇങ്ങനെയൊക്കെ വന്നുചേർന്ന വയറിലെ അമിതമായ കൊഴുപ്പു കുറ യ്ക്കുന്നതിനു ശരീരം മൊത്തത്തിലുള്ള കൊഴുപ്പു കുറയണം. അതിനായി ഭക്ഷണനിയന്ത്രണവും വ്യായാമവും ആവശ്യമാണ്. എന്നാൽ വയറിൽ കെട്ടിനിൽക്കുന്ന കൊഴുപ്പിനെ ഇളക്കി, വയറുകുറയ്ക്കൽ പ്രക്രിയ വേഗത്തിലാക്കാൻ മസാജ് തെറപ്പിയിലൂെട കഴിയും. സ്വയം ചെയ്യാവുന്ന ‘സെൽഫ് മസാജിങ് തെറപ്പി’യാണ് ഇവിടെ പറയുന്നത്. ദിവസവും ഒരു നേരം, കുളിക്കുന്നതിനു മുൻപായി ഇവ ചെയ്യാം. വയർ കൂടുതലില്ലാത്തവർക്കും കുടവയർ വരാതിരിക്കാൻ ഈ മസാജുകൾ ശീലിക്കാം.
വയറിൽ അടിഞ്ഞു കൂടിയിരിക്കുന്ന അമിതമായ കൊഴുപ്പിനെ ഇ ളക്കി കൊഴുപ്പ് എരിക്കൽ വേഗത്തിലാക്കാൻ സഹായിക്കുന്ന പ്രധാന രീതിയാണു മുഷ്ടി ഉപയോഗിച്ചുള്ള മസാജിങ്. മസാജിങ് തുടങ്ങുന്നതിനു മുൻപു ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
സ്വയം ചെയ്യുമ്പോൾ
∙ കുളിക്കുന്നതിനു 15-30 മിനിറ്റു മുൻപു വേണം ഈ മസാജുകൾ എല്ലാം തന്നെ ചെയ്യാൻ.
∙ ഭക്ഷണം കഴിച്ച ശേഷം ഇവ ചെയ്യരുത്. ഒഴിഞ്ഞ വയറാണ് ഉത്തമം.
∙ വെറും കൈ ഉപയോഗിച്ചു ചെയ്യരുത്. പകരം ഉരുക്കുവെളിച്ചെണ്ണ (വെർജിൻ കോക്കനട്ട് ഓയിൽ), ഒലിവ് ഓയിൽ തുടങ്ങി ഓരോരുത്തർക്കും സൗകര്യപ്രദമായ ഏതെങ്കിലും വിധത്തിലുള്ള തൈലങ്ങൾ ഉപയോഗിക്കാം. അവ കയ്യിൽ പുരട്ടിയ ശേഷം ആ സ്നിഗ്ധതയിൽ വേണം മസാജുകൾ ചെയ്യാൻ.
മുഷ്ടി മസാജ്
∙ പ്രധാന ചിത്രത്തിൽ കാണുന്ന പോ ലെ ഒരു കയ്യിലെ മുഷ്ടി ചുരുട്ടി പൊക്കിളിനു മേൽവശത്തായിട്ടു വയ്ക്കുക.
∙ തുടർന്നു പൊക്കിളിനു ചുറ്റാകെ കഴിയുന്നത്ര അമർത്തിപ്പിടിച്ചു മുഷ്ടി ഘടികാര ദിശയിൽ സഞ്ചരിപ്പിക്കുക.
∙ വിപരീത ദിശയിൽ ഇതു ചെയ്യരുത്. കുടലുകളുെട സ്വാഭാവിക നിലയനുസരിച്ചാണു ഘടികാര ദിശയിൽ ചെയ്യാൻ നിർദേശിക്കുന്നത്.
∙ 10 മുതൽ 25 വരെ തവണ ഇത് ആവർത്തിക്കാം. തുടക്ക ദിവസങ്ങളിൽ കുറച്ചു തവണ മതി. ക്രമേണ കൂട്ടാം.
∙ വയറിലെ രക്തയോട്ടം മെച്ചപ്പെടും, ഗ്യാസ്, ദഹന പ്രശ്നങ്ങൾ, വയറു പെരുക്കം (ബ്ലോട്ടിങ്) തുടങ്ങിയവയ്ക്കും ആശ്വാസം ലഭിക്കും.
രൂപഭംഗിക്ക്

വയറിലെ അമിതമായ കൊഴുപ്പു കുറയുന്നതു പോലെ തന്നെ പ്രധാനമാണു വയറിന്റ രൂപഭംഗി തിരിച്ചുകിട്ടുക എന്നതും. ദീർഘകാലമായുള്ള ഇരുപ്പു ജോലിയുമൊക്കെ വയറിന്റെ ആ കാരത്തെ മാറ്റിക്കളയും. കുടവയറുള്ളവരും രൂപഭംഗി തിരിച്ചു പിടിക്കാൻ ബുദ്ധിമുട്ടാറുണ്ട്. വയറിന്റെ വശങ്ങളിലെ കൊഴുപ്പിനെ മാറ്റി ആകൃതി നൽക്കുന്നതാണ് ഇനി പറയുന്ന മസാജ് രീതി.
∙ ആദ്യ ചിത്രത്തിൽ കാണുന്ന പോലെ വിരലുകൾ വിടർത്തി കൈപ്പത്തിയുെട അടിഭാഗം വയറിന്റെ വശങ്ങളിൽ ഉറപ്പിച്ചുവയ്ക്കുക. (ഇങ്ങനെ കൈ വയ്ക്കുന്ന സ്ഥാനത്തിനനുസരിച്ച് ഇതു മൂന്നു രീതിയിൽ ചെയ്യാം).
∙സാധിക്കുന്നത്ര സമ്മർദം കൈകളി ൽ നൽകിക്കൊണ്ടു കൈകൾ വയറിന്റെ മുൻഭാഗത്ത്, പൊക്കിളിനെ ലക്ഷ്യം വച്ചു മുന്നോട്ടു നീക്കുക.
∙ പ്രധാന ചിത്രത്തിൽ കാണുന്നതു പോ ലെ, വിടർത്തിവച്ച വിരലുകൾ ഇടകലർന്നു കോർത്തു വരുന്നതു വരെ കൈകൾ മുന്നോട്ടു നീക്കാം.
∙ ഇനി കൈകൾ വേർപെടുത്തി ആദ്യം വച്ച സ്ഥാനത്തു കൈ വച്ച് മസാജ് ആ വർത്തിക്കാം.
∙ ഒരു കാരണവശാലും വയറിനു മുന്നി ൽ നിന്നും പിന്നിലേക്കു കൈനീക്കി റിവേഴ്സ് മസാജ് ചെയ്യരുത്.
∙ വയറിന്റെ വശങ്ങളിൽ മൂന്നു സ്ഥാനത്തായി കൈകൾ വച്ച് (മുകൾഭാഗം, മധ്യഭാഗം, താഴ്ഭാഗം) ഒാരോന്നും 10 മുതൽ 25 തവണവരെ ആവർത്തിക്കാം.
∙ മുകളിൽ നൽകിയിരിക്കുന്ന ഒന്നാമത്തെ ചിത്രത്തിൽ കൈ മധ്യഭാഗത്താണു വച്ചിരിക്കുന്നത്. അതുകൂടാതെ ആ വച്ചിരിക്കുന്നതിന്റെ അൽപം മുകളിലും താഴെയുമായി കൈ വച്ചു ചെയ്യാം.
∙ തുടങ്ങുന്നത് ഏതു പോയിന്റിൽ നിന്നാണെങ്കിലും അവസാനിപ്പിക്കുന്നത് പൊക്കിളിനടുത്തേയ്ക്കു കൈകൾ നീക്കി കൊണ്ടുവന്ന് ആയിരിക്കണം.
∙ കൈകൾകൊണ്ടു സ്വയം അമർത്തുമ്പോൾ അത് ഒരു പരിധിക്കുമുകളിൽ ആവില്ല. അതിനാൽ ഒരാൾക്കു സ്വന്തമായി കഴിയുന്നത്ര സമ്മർദം കയ്യിൽ ചെലുത്താൻ കഴിയും.
ഡോ. അഖില വിനോദ്
നാച്യുറോപ്പതി കൺസൽറ്റന്റ്, യോഗ തെറപ്പിസ്റ്റ്
യോഗാശ്രം, പാലാരിവട്ടം
എറണാകുളം