“ഈ കേസ് നിങ്ങൾ ഒരു മാതൃകയായി എടുത്തോളൂ. സുഹൃത്തുക്കളല്ല; അടുത്ത ബന്ധുക്കളാണെങ്കിൽ പോലും എന്റെ സർജറി ഫീസൊന്നും ബില്ലിൽ കുറയ്ക്കരുത്. ബന്ധങ്ങളെയൊക്കെ പ്രഫഷനലായാണു നമ്മൾ കൈകാര്യം ചെയ്യേണ്ടത്.” ജോൺ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. പക്ഷേ, അതൊന്നും ഡോക്ടർ വാതാപി അപ്പോൾ കേൾക്കുന്നുണ്ടായിരുന്നില്ല, ചെവിയിലേയ്ക്ക് എന്തോ വന്നണഞ്ഞു ഘനീഭവിച്ചതുപോലെ... അതു മനസ്സിലേക്കും കടന്നിരിക്കുന്നു. വെള്ളവസ്ത്രം ധരിച്ചു വാർഡിലൂടെ പോകുന്ന ഡോക്ടർമാരുടെ ദൃശ്യങ്ങൾ ഒരു മൂടൽ പരപ്പിനപ്പുറം കറുത്ത ഭീകരരെ പോലെ.
ഡോക്ടർ പെട്ടെന്നു മകൾ അയച്ചു തന്ന ലേഖനത്തിലെ സർജറി തട്ടിപ്പിലെ കാര്യങ്ങൾ ഓർത്തു. മൊബൈൽ സേർച്ചി ൽ ഈ മഹാനഗരത്തിൽ സംശയ ലിസ്റ്റിലുള്ള ആശുപത്രികളുടെ ലിസ്‌റ്റൊന്നു പരതി. തന്നെ അഡ്മിറ്റു ചെയ്ത ഹോസ്പിറ്റൽ ആദ്യം തന്നെയുണ്ട്.
ഭൂതാവേശിതനെ പോലെ വാതാപി സടകുടഞ്ഞെഴുന്നേറ്റു. പുതപ്പും ഡ്രിപ് കാനുലയും വലിച്ചെറിഞ്ഞ്, മൊബൈലും ലാപ്ടോപും പഴ്സും വാരിയെടുത്തു ബാഗിൽ നിറച്ചു കതകു തുറന്നു. പെട്ടെന്നു തിരിച്ചു വന്നു ഹോണ്ടാസിറ്റി കാറിന്റെ താക്കോൽ എടുത്തു. മോൾ അപ്പോഴും മൊബൈൽ ദൃശ്യങ്ങളുടെയും കൺമുൻപിലെ കാഴ്ചയുടെയും ഞെട്ടലിലായിരുന്നു.
മെഡിക്കല്‍ രംഗത്തെ അവയവ വ്യാപാരത്തിനെതിരെ ഒറ്റയാള്‍ പോരാട്ടം നയിച്ച ഡോ. വാതാപിയുടെ കഥ പൂര്‍ണരൂപത്തില്‍ വായിക്കാന്‍ മനോരമ ആരോഗ്യം ഫെബ്രുവരി ലക്കം കാണുക