നിത്യജീവിതത്തിൽ ഉണ്ടാകുന്ന പല അസുഖങ്ങൾക്കും പ്രതിവിധിയായി ഉപയോഗിക്കാവുന്ന അനേകം ഔഷധചെടികൾ ഉണ്ട്. അവ നമ്മുടെ വീട്ടുമുറ്റങ്ങളിൽ നട്ടുവളർത്തി അവയെ തിരിച്ചറിയുകയും, ഔഷധഗുണങ്ങളെ അടുത്തറിയുകയും വരും തലമുറയ്ക്ക് അത് പകർന്ന് കൊടുക്കുകയും ആകാം. അങ്ങനെയുള്ള ചില ഔഷധച്ചെടികളെ നമുക്ക് പരിചയപ്പെടാം:–
തുളസി (Ocimum sanctum)
നമുക്ക് വളരെ സുപരിചിതമായ ഒരു സസ്യമാണ് തുളസി. കറുത്ത തുളസിക്കും വെളുത്ത തുളസിക്കും യഥാക്രമം കൃഷ്ണതുളസിയെന്നും രാമതുളസിയെന്നും പേര് നൽകിയിരിക്കുന്നു. ഇതിൽ കൃഷ്ണതുളസിക്കാണ് ഔഷധഗുണം കൂടുതലുള്ളത്.
* തുളസിയിലയുടെ നീര് തേൻ ചേർത്ത് ഉപയോഗിച്ചാൽ ജലദോഷം, പനി, ചുമ, ശ്വാസതടസ്സം ഇവ ശമിക്കും.
* തുളസിനീരിൽ മഞ്ഞൾപ്പൊടി ചേർത്ത് സേവിച്ചാൽ പ്രതിരോധശക്തി വർദ്ധിക്കുന്നു.
* വിഷജന്തുക്കൾ കടിച്ചാൽ തുളസിയിലയും, പൂവും, മഞ്ഞൾ, തഴുതാമ ഇവ സമയമെടുത്ത് അരച്ച് മുറിവായിൽ പുരട്ടുകയും അത് തന്നെ അരച്ച് 6 ഗ്രാം വീതം ദിവസം 3 നേരം എന്ന കണക്കിൽ 7 ദിവസം വരെ കഴിക്കുകയും ചെയ്താൽ വിഷം ശമിക്കും.
ഡോ. റോസ്മേരി വിൽസൺ
ചീഫ് ഫിസിഷ്യൻ
കെ.പി. പത്രോസ് വൈദ്യൻസ്
കണ്ടം കുളത്തി ഗ്രൂപ്പ് ഹോസ്പിറ്റൽ