Saturday 07 October 2023 05:51 PM IST

ക്രമരഹിതമായ ഹൃദയമിടിപ്പുകൾക്ക് പോംവഴി: പേസ്‌മേക്കറിനെക്കുറിച്ചറിയാൻ വിഡിയോ കാണാം

Santhosh Sisupal

Senior Sub Editor

pacemaker423

ഹൃദയ മിടിപ്പ് കുറയുമ്പോള്‍ അതിനെ സാധാരണനിലയിൽ നിലനിര്‍ത്താന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് പേസ്‌മേക്കര്‍. തോളിന്റെ തൊട്ട് താഴെയായി ചെറിയൊരു മുറിവുണ്ടാക്കി അതിനുള്ളിലാണ് പേസ്‌മേക്കര്‍ സ്ഥാപിക്കുന്നത്. ഇത് ഹൃദയമിടിപ്പ് തുടർച്ചയായി നിരീക്ഷിക്കുകയും ഹൃദയമിടിപ്പ് കുറയുമ്പോൾ വൈദ്യുതോർജ്ജം നൽകി സാധാരഗതിയിലേക്ക് കൊണ്ട് വരുകയും ചെയ്യുന്നു. ഹൃദയം സാധാരണ നിലയിലാകുമ്പോൾ, പേസ്‌മേക്കര്‍ നിഷ്ക്രിയമായി തുടരും.

നമ്മുടെ ഹൃദയം മിനിറ്റിൽ 70 മുതൽ 90 തവണ വരെ സ്പന്ദിക്കുന്നു. ഈ സ്പന്ദനങ്ങളിലൂടെ, ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും ആവശ്യാനുസരണം രക്തമെത്തുന്നു. ഹൃദയത്തിലെ ചില കോശങ്ങൾ ചെറിയ ഇലക്ട്രിക് തരംഗങ്ങൾ ഉത്പാദിപ്പിക്കുന്നു. ഈ തരംഗങ്ങൾ ഹൃദയത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പ്രസരിക്കുന്നതിലൂടെയാണ് ഹൃദയമിടിപ്പ് സാധ്യമാകുന്നത്. എന്നാൽ ചില സന്ദർഭങ്ങളിൽ, ഹൃദയമിടിപ്പ് മിനിറ്റിൽ 20 മുതൽ 40 തവണ വരെയായി കുറയുകയും ശരീരത്തിനു ആവശ്യമായ രക്തം പമ്പ് ചെയ്യാൻ സാധിക്കാതെ വരുന്നു. ഇത് ക്രമരഹിതമായ ഹൃദയമിടിപ്പ്, ക്ഷീണം, തളർച്ച, ബോധക്ഷയം എന്നിവയിലേക്ക് നയിക്കുന്നു.

ഇത്തരം സന്ദർഭങ്ങളിലാണ് പേസ്‌മേക്കറുകൾ വയ്‌ക്കേണ്ടതായി വരുന്നത്, 60 വയസ്സിനു മുകളിലുള്ളവരിലാണിത് കൂടുതലായി കാണപ്പെടുന്നത്. ക്രമരഹിതമായ ഹൃദയമിടിപ്പ് ചികിത്സിക്കാൻ ഫലപ്രദമായ മരുന്നുകൾ ലഭ്യമല്ലാത്തതിനാൽ തന്നെ, അത്തരം രോഗികളിലും പേസ്‌മേക്കറാണ് ഏക പോംവഴി. പേസ്മേക്കറുകളെ കുറിച്ച് വിശദമായി അറിയാൻ വിഡിയോ കാണാം. 

Tags:
  • Manorama Arogyam