Wednesday 15 February 2023 10:43 AM IST : By സ്വന്തം ലേഖകൻ

പ്രിസർവേറ്റീവുകളിൽ പൊതിഞ്ഞ പായ്ക്കറ്റ് ചപ്പാത്തി; എളുപ്പം നോക്കുന്നവർ ശ്രദ്ധിക്കണം ഈ മുന്നറിയിപ്പുകൾ

chappathi

ഹാഫ് കുക്ക്ഡ് , റെഡി ടു കുക്ക് എന്നീ ലേബലിൽ വിപണിയിലെത്തുന്ന ചപ്പാത്തി അനാരോഗ്യകരമെന്നു കേൾക്കുന്നു. ശരിയാണോ?

േഗാതമ്പുമാവ് പാകത്തിനു കുഴച്ച്, ഉരുട്ടി പരത്തി ചപ്പാത്തി ചുടുന്ന െെദർഘ്യമേറിയ പാചകരീതി ലഘൂകരിക്കാൻ ഇന്നത്തെ ഷോർട്ട്കട്ട് മാർഗമാണ് പായ്ക്കറ്റ് ചപ്പാത്തി.

ഇവയിൽ മറഞ്ഞിരിക്കുന്ന അപകടങ്ങളിൽ പ്രധാനം ചപ്പാത്തി കേടാകാതെ സൂക്ഷിക്കുന്നതിനുള്ള പ്രിസർവേറ്റീവുകളാണ്. േസാഡിയം ബെൻസോയേറ്റ്, സോഡിയം പ്രൊപ്പോണേറ്റ്, കാത്സ്യം പ്രൊപ്പോണേറ്റ്, െബൻസോയിക് ആസിഡ് എന്നിവയാണ് ചപ്പാത്തിയിൽ ഉപയോഗിക്കുന്ന പ്രിസർവേറ്റീവുകൾ. ഇതോടൊപ്പം മാവിൽ ചേർക്കുന്ന രണ്ടു സംയുക്തങ്ങൾ ആണ് ബേക്കിങ് സോഡയും വനസ്പതി പോലെയുള്ള െെഹഡ്രോജെനേറ്റഡ് ഫാറ്റും.

റെഡി റ്റു കുക്ക് അല്ലെങ്കിൽ ഹാ ഫ് കുക്ക്ഡ് ചപ്പാത്തിയിൽ ഫുഡ് സേഫ്ടി ആൻഡ് സ്റ്റാൻഡാർഡ്സ് ആക്ട് (Food Safety & Standards Act) പ്രകാരം FSSAI അനുവദിക്കുന്ന പ്രിസർവേറ്റീവ് ആണ് സോർബിക് ആസിഡ്. ചപ്പാത്തി ഉണ്ടാക്കി 4 ഡിഗ്രി സെന്റിഗ്രേഡിൽ റെഫ്രിജറേറ്റ് ചെയ്താൽ 15 ദിവസം വരെ കേടാകാതിരിക്കും. ഒാേരാ ചപ്പാത്തിയും പൊതിഞ്ഞുവയ്ക്കണം.

പായ്ക്കറ്റ് ചപ്പാത്തി ഊതിവീർപ്പിക്കുന്നതുപോലെ പൊങ്ങി വരുന്നു. നല്ല േസാഫ്റ്റുമാണ്. ബേക്കിങ് സോഡയും െെഹഡ്രോജനേറ്റഡ് ഫാറ്റുമാണ് കാരണം. ഇവ ചപ്പാത്തിയുെട സംഭരണ കാലാവധി കൂട്ടുന്നില്ല.

തുറന്ന അലമാരയിൽ വയ്ക്കുന്ന ചപ്പാത്തിക്കു മൂന്നു നാലു ദിവസം മാത്രമേ െഷൽഫ് െെലഫ് കാണൂ. ഇതു കൂട്ടുന്നതിനാണ് അനുവദനീയമല്ലാത്ത പ്രിസർവേറ്റീവുകൾ ചേർക്കുന്നത്. േലബലിങ് ഇല്ലാത്ത ചപ്പാത്തി വാങ്ങുമ്പോൾ പ്രിസർവേറ്റീവുകൾ അനുവദനീയ അളവിലാണോ എന്നറിയാനാകില്ല.

തുറന്ന അലമാരിയിലും വൃത്തിഹീനമായ സാഹചര്യത്തിലും ചപ്പാത്തി സൂക്ഷിക്കുമ്പോൾ യീസ്റ്റ്, പൂപ്പൽ എന്നിവ ഉണ്ടാകാനും ഇ–കോളി, സാൽമൊണെല്ല മുതലായ ബാക്ടീരിയ ബാധയ്ക്കും സാധ്യത ഏറുന്നു. ബെൻസോയിക് ആസിഡ് കലർന്ന ചപ്പാത്തി ദിവസേന കഴിച്ചാൽ കുടൽ അസ്വസ്ഥത, ആസ്മ, റാഷസ്, ചൊറിച്ചിൽ, കണ്ണിനും ചർമത്തിനും ഇറിറ്റേഷൻ എന്നിവ ഉണ്ടാക്കാം. കൊച്ചുകുട്ടികൾ, ആസ്പിരിൻ സെൻസിറ്റീവ് ആയിട്ടുള്ളവർ, കരൾ സംബന്ധമായ രോഗം പ്രധാനമായും ഹെപ്പറ്റൈറ്റിസ് ഉള്ളവർ ഈ ചപ്പാത്തി ഒഴിവാക്കുക.

കാത്സ്യം പ്രൊപ്പോണേറ്റ് ഗ്യാസ്ട്രോ ഇന്റസ്െെറ്റനൽ െെലനിങ്ങിനെ ബാധിച്ച്, ഗ്യാസ്െെട്രറ്റിസ്, രൂക്ഷമായ അൾസറുകൾ ഇവ വരാനിടയാക്കാം. കൊച്ചുകുട്ടികളിൽ, അസ്വസ്ഥത, ശ്രദ്ധയില്ലായ്മ, ഉറക്കതടസം, പിരിപിരുപ്പ് എന്നിവയും വരാം. സോഡിയം പ്രൊപ്പോണേറ്റ് ചെറിയ തോതിലുള്ള ഉദര അസ്വാസ്ഥ്യം, ഗ്യാസ്, മനംപുരട്ടൽ എന്നിവ വരുത്താം.

 തയ്യാറാക്കിയത്;  സോളി ജെയിംസ്, ന്യൂട്രീഷനിസ്റ്റ് , കൊച്ചി