വേനല്‍ച്ചൂടു കൂടി വരുന്ന സാഹചര്യത്തില്‍ ആരോഗ്യപ്രശ്നങ്ങള്‍ക്കും രോഗങ്ങള്‍ക്കുമുള്ള സാധ്യത ഏറെയാണ്. സൂര്യാഘാതം, സണ്‍ ബേണ്‍ പോലെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങി ചിക്കന്‍പോക്സ് പോലെയുള്ള പകര്‍ച്ചാരോഗങ്ങളും വയറിളക്കം, കോളറ പോലെയുള്ള ജലജന്യരോഗങ്ങളും നേരിടേണ്ടതെങ്ങനെ എന്നു വിശദമാക്കുകയാണ് മനോരമ ആരോഗ്യം ഏപ്രില്‍ ലക്കത്തില്‍. കൂടാതെ, ഫാന്‍, ഏസി ഉപയോഗം, വെള്ളം കുടി, കുളി പോലെ ചൂടു കുറയ്ക്കാനുള്ള പരിഹാരങ്ങളെക്കുറിച്ചും നല്‍കിയിട്ടുണ്ട്. വേനലില്‍ കുളിരേകുന്ന പാനീയങ്ങളെ കുറിച്ചും വിശദമായി അറിയാം.