Tuesday 16 May 2023 04:29 PM IST : By സ്വന്തം ലേഖകൻ

വേനൽച്ചൂടിൽ ഉള്ളു കുളിർപ്പിക്കാൻ വീട്ടിൽ തയാറാക്കാം ഈ നാലു സൂപ്പർ ഡ്രിങ്കുകൾ

fruits5656

വേനൽച്ചൂടിനെ നേരിടാൻ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. അത് രുചിയും ആരോഗ്യവും നൽകുന്ന ഡ്രിങ്കുകളായാൽ കൂടുതൽ നല്ലതല്ലേ? കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന നാലു സൂപ്പർ ഡ്രിങ്കുകളെ പരിചയപ്പെടാം. അവ എങ്ങനെ തയാറാക്കാമെന്ന് അറിയാം.

1. പൈനാപ്പിൾ ലെമണെയ്ഡ്

ചേരുവകൾ

പൈനാപ്പിൾ – അര കപ്പ്

തേൻ/ പഞ്ചസാര ആവശ്യത്തിന്

നാരങ്ങ - ഒരെണ്ണം

സബ്ജ വിത്തുകൾ – 1- 2 ടീസ്പൂൺ വെള്ളത്തിൽ കുതിർത്തത്

വെള്ളം - 2കപ്പ്

തയാറാക്കുന്ന വിധം

പൈനാപ്പിൾ രണ്ടു കപ്പ് വെള്ളം ചേർത്തു ജൂസ് ആക്കുക. അതിലേക്ക് നാരങ്ങ നീരും ആവശ്യത്തിനു പഞ്ചസാരയും കുതിർത്ത സബ്ജ വിത്തുകളും ചേർക്കുക. തണുപ്പോടെ വിളമ്പുക.

2. പച്ച മാങ്ങ ജ്യൂസ്

ചേരുവകൾ

പച്ച മാങ്ങ – ഒന്ന്. ഇടത്തരം വലിപ്പം

വെള്ളം - രണ്ടു കപ്പ്

തൈര് - മൂന്ന് ടേബിൾ സ്പൂൺ,

ചെറിയ ഉള്ളി - മൂന്നെണ്ണംഇഞ്ചി - ഒരു ഇഞ്ച് വലുപ്പം കറിവേപ്പില, പച്ചമുളക് – ആവശ്യമെങ്കിൽ

ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

മുഴുവൻ ചേരുവകളും ഒന്നിച്ചു യോജിപ്പിക്കുക. നന്നായി അരിച്ചെടുത്തു തണുപ്പിച്ചു വിളമ്പുക.

3. ടെൻഡർ കോക്കനട്ട് സ്മൂതി

ചേരുവകൾ

ഇളം തേങ്ങ - ഒരെണ്ണം (കാമ്പും വെള്ളവും)

ഈന്തപ്പഴം, കുതിർത്ത ബദാം- 5 എണ്ണം വീതം

തേങ്ങാപ്പാൽ – അര കപ്പ്

ഏലയ്ക്ക - രണ്ടെണ്ണം

തയാറാക്കുന്ന വിധം

മുഴുവൻ ചേരുവകളും ഒന്നിച്ചു യോജിപ്പിച്ചു മിക്സിയിൽ അടിച്ചെടുത്തു തണുപ്പിച്ചു വിളമ്പുക.

4. വാട്ട് എ മെലൺ ഡ്രിങ്ക്

(What-a melon drink!)

ചേരുവകൾ

പാൽ – ഒരു കപ്പ് [ഇഷ്ടമുള്ള ഏതെങ്കിലും തരം പാൽ]

തണ്ണിമത്തൻ - രണ്ടു കപ്പ്

അലങ്കരിക്കാൻ – ഒരു കപ്പ് (തണ്ണിമത്തൻ സമചതുര ആകൃതിയിൽ മാറ്റിവയ്ക്കുക )

പഞ്ചസാര – രണ്ടു ടേബിൾ സ്പൂൺ

ഐസ് ക്യൂബുകൾ – ആവശ്യമെങ്കിൽ

തയാറാക്കുന്ന വിധം

പാൽ, തണ്ണിമത്തൻ, ഐസ് ക്യൂബ്സ്, പഞ്ചസാര എന്നിവ ഒരുമിച്ചു മിക്സിയിൽ അടിച്ചെടുക്കുക.

മുറിച്ചു വച്ചിരിക്കുന്ന തണ്ണിമത്തൻ ചേർക്കുക. ശേഷം തണുപ്പോടെ വിളമ്പുക.

അന്നു ഫ്രാൻസിസ്

ഡയറ്റീഷൻ

വി പി എസ് ലേക്‌ഷോർ ഹോസ്പിറ്റൽ, കൊച്ചി

Tags:
  • Daily Life
  • Manorama Arogyam