Saturday 13 August 2022 04:08 PM IST

45 വസ്തുക്കൾ ഒരു മിനിറ്റിൽ ക്രമത്തിൽ ഒാർത്തെടുത്ത് റെക്കോഡിട്ടു: ശാന്തി സത്യന്റെ ഫോട്ടോഗ്രഫിക്ക് മെമ്മറിയുടെ രഹസ്യമറിയാം

Sruthy Sreekumar

Sub Editor, Manorama Arogyam

santhimemorye32

ക്യാമറയുെട ഫിലിമിൽ ചിത്രങ്ങൾ അതേപടി പതിയുന്നതുപോലെയാണ് ശാന്തി സത്യന്റെ ഒാർമയിൽ ദൃശ്യങ്ങൾ പതിയുന്നത്. ആ കഴിവ് വളർത്തിയെടുത്ത് ശാന്തി നേടിയതോ ഗിന്നസ് വേൾഡ് റെക്കോർഡും. മുൻപിൽ നിരത്തിയിരിക്കുന്ന വസ്തുക്കളെ അതേ ക്രമത്തിൽ ഒരു മിനിറ്റു കൊണ്ട് കണ്ട് ഒാർത്തുവയ്ക്കുകയും (ഇവയുെട ക്രമം മാറ്റും) പിന്നീട് അതേ ക്രമത്തിൽ തിരികെ അടുക്കിവയ്ക്കുകയും െചയ്യുന്ന ലോങസ്റ്റ് സ്വീക്വൻസ് ഒാഫ് മെമ്മറൈസ്ഡ് ഒബ്ജകറ്റ് എന്ന ഇനത്തിലാണ് കൊല്ലം കടയ്ക്കൽ സ്വദേശിനി ശാന്തി ഈ നേട്ടത്തിന് അർഹയായത്. നേപ്പാൾ സ്വദേശിയായ അർപൺ ശർമയുെട 42 വസ്തുക്കൾ എന്ന റെക്കോർഡ് ആണ് 45 വസ്തുക്കൾ ഒാർത്തെടുത്ത് ശാന്തി തിരുത്തിയത്. ഭർത്താവ് അനിത് സൂര്യയുെട പരിശീലനമാണ് ശാന്തിയുെട ഈ നേട്ടത്തിനു പിന്നിൽ.

പഠനം എളുപ്പമാക്കിയ മാർഗങ്ങൾ

പഠനത്തിൽ ശരാശരിക്കു മുകളിൽ നിൽക്കുന്ന കുട്ടിയായിരുന്നു ഞാൻ. കോട്ടയത്ത് എസ്എംഇയിൽ മെഡിക്കൽ ലാബറട്ടറി ടെക്നോളജി കോഴ്സിനു പഠിക്കുന്ന കാലം മുതൽക്കെ അനിത്തിനെ പരിചയമുണ്ട്. അദ്ദേഹം ഐടി പ്രഫഷനലായിരുന്നു. കൂടാെത കൗൺസലിങ് പഠിക്കുന്നുണ്ടായിരുന്നു. ഒാർമയുമായി ബന്ധപ്പെട്ട മേഖലയോട് താൽപര്യമുണ്ടായിരുന്നതുകൊണ്ട് മെമ്മറി ട്രെയിനിങ് കോഴ്സുകളും പഠിച്ചിരുന്നു. പരീക്ഷ അടുത്തിരിക്കുമ്പോൾ വലിയ പാഠഭാഗങ്ങൾ ഒാർത്തിരിക്കാനുള്ള ടെക്നിക്കുകൾ അദ്ദേഹം പറഞ്ഞുതരുമായിരുന്നു. ഒരു വിഷയം പഠിക്കുമ്പോൾ അതു മനസ്സിൽ ചിത്രങ്ങളായി കണ്ടുപഠിക്കാനാണ് അദ്ദേഹം പറഞ്ഞുതന്നിരുന്നത്. മൂന്നാം വർഷം പഠിക്കുമ്പോൾ 2010 ൽ വിവാഹം.

വിവാഹശേഷം എനിക്കു കംപ്യൂട്ടർ ട്യൂട്ടറായി ജോലി ലഭിച്ചു. ഇതിനിെട െമമ്മറി ട്രെയിനിങ് െചറിയ രീതിയിൽ ആരംഭിച്ചിരുന്നു. അനിത് തന്നെയായിരുന്നു പരിശീലകൻ. വിവാഹം കഴിഞ്ഞ് നാലു വർഷങ്ങൾക്കു ശേഷമാണ് പരിശീലനം ഗൗരവമായി എടുക്കാൻ തീരുമാനിച്ചത്. ഇന്റർനെറ്റിൽ മുഹമ്മദ് ഫൈസൽ എന്ന ഇന്ത്യാക്കാരന്റെ ഗിന്നസ് റെക്കോർഡ് ശ്രമത്തെ കുറിച്ച് വായിക്കാനിടയായതാണ് വഴിത്തിരിവായത്. മുഹമ്മദിന്റെ പ്രകടനം ഞാൻ െചയ്തുനോക്കിയപ്പോൾ അദ്ദേഹത്തെക്കാൾ സ്കോർ നേടാ ൻ കഴിഞ്ഞു. എനിക്ക് ഇതു സാധിക്കുമെന്ന് മനസ്സിലായപ്പോഴാണ് റെക്കോർഡ് നേടുന്നതിനെ കുറിച്ച് ചിന്തിച്ചത്.

പ്രത്യേക പരിശീലനം

2015 ൽ ഫോട്ടോഗ്രഫിക് മെമ്മറിയി ൽ പ്രത്യേകം പരിശീലനം ആരംഭിച്ചു. നമ്മുെട പഞ്ചേന്ദ്രിയങ്ങളും പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് ഒാർമിക്കാൻ പരിശീലിക്കുന്നതാണ് പ്രധാനം.

ഒരു വെള്ളക്കടലാസിൽ ധാരാളം കുത്തുകളോ വരകളോ വരയ്ക്കും. ഇതു വളരെ കുറച്ചുനിമിഷത്തേക്ക് എന്നെ കാണിക്കും. തുടർന്ന് കണ്ണ് കെട്ടും. മനസ്സിൽ പതിഞ്ഞ കടലാസിന്റെ ചിത്രത്തിൽ നിന്ന് കുത്തുകളുെട/വരകൾ എണ്ണം പറയണം. അ ക്കങ്ങളും ഇത്തരത്തിൽ എഴുതിക്കാണിക്കും. ചിലപ്പോൾ ഏതെങ്കിലും വസ്തുവായിരിക്കും കാണിക്കും. ഇ തു ഒാർമയിൽ നിന്ന് വരച്ചുകാണിക്കണം. ആദ്യമെല്ലാം അഞ്ച് സെക്ക ൻ‍ഡ് നേരം കടലാസ് കാണിക്കും. പിന്നീട് ഈ സമയം കുറച്ചുകൊണ്ടുവന്നു. ഇങ്ങനെയാണ് നിരീക്ഷണപാടവം വളർത്തിയെടുത്തത്.

മറ്റൊരു രീതിയുണ്ട്. കണ്ണ് കെട്ടും. ഇരുകയ്യിലും ഒാരോ നാരങ്ങ വീതം തരും. അതു ജഗ്ൾ െചയ്യാൻ ( ഒരു നാരങ്ങ മുകളിലേക്കു എറിയുമ്പോൾ മറുകൈ കൊണ്ട് അതു പിടിക്കണം. അതിനുമുൻപ് തന്നെ മറുകയ്യിൽ ഇരിക്കുന്ന നാരങ്ങയും മുകളിലേക്ക് എറിയണം. അത് ആദ്യ നാരങ്ങ ഇരുന്ന കൈ കൊണ്ട് പിടിക്കണം. ഇതു തുടർച്ചയായി ചെയ്യണം.) പറയും. അങ്ങനെ െചയ്തു കൊണ്ട് മുന്നോട്ടും പിന്നോട്ടും നടക്കാൻ പറയും. കൂടാതെ അനിത് വാക്കുകൾ പറഞ്ഞിട്ടുണ്ടാകും. അതും ഒാർത്തു പറയണം. ഇതെല്ലാം ചെയ്യുമ്പോൾ നാരങ്ങാ കയ്യിൽ നിന്നു താഴെ വീഴാൻ പാടില്ല. കൂടാതെ സൂചിയും നൂലും കോർത്തുകൊണ്ട് വാക്കുകളും അക്കങ്ങളും ഒാർത്തുപറഞ്ഞുള്ള പരിശീലനവും ഉണ്ടായിരുന്നു .

ആദ്യഘട്ട പരിശീലനം നാല് അ ഞ്ച് മാസത്തോളം ഉണ്ടായിരുന്നു. പരിശീലനത്തിനിെട ഒരു മിനിറ്റു നേരത്തേക്കാണ് വസ്തുക്കൾ കാണിക്കുന്നത് എന്നാണ് ഞാൻ കരുതിയെങ്കിലും അഞ്ചോ പത്തോ സെക്കൻഡു കൂടി കൂട്ടി നൽകിയിരുന്നു. ഇത് അനിത് എന്നോട് പറഞ്ഞിരുന്നില്ല. വിജയകരമായി െചയ്യുമ്പോൾ എനിക്കു ലഭിക്കുന്ന ആത്മവിശ്വാസത്തിനു വേണ്ടിയായിരുന്നു അത്.

യോഗയും പരിശീലിച്ചിരുന്നു. എ ന്റെ വിഷ്വൽ ഇന്റലിജൻസ് ഉത്തേജിപ്പിക്കുന്ന രീതിയിലുള്ള യോഗാമുറകൾ. ഭക്ഷണത്തിലും പ്രത്യേക ചിട്ടകൾ രൂപപ്പെടുത്തി. അന്നജം അടങ്ങിയ ഭക്ഷണവിഭവങ്ങൾ കുറച്ചു. വൈറ്റമിൻ ഡി, പ്രോട്ടീൻ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കൂടുതൽ ഉൾപ്പെടുത്തി. പഞ്ചസാര ഒഴിവാക്കി. മുട്ടയുെട വെള്ള, നട്സ്, ഈന്തപ്പഴം, ഇലക്കറികൾ, സോയ, പാൽ എന്നിവ നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്തി. നന്നായി വെള്ളം കുടിക്കും. കൂടാതെ നന്നായി ഉറങ്ങാനും ശ്രമിച്ചിരുന്നു.

റെക്കോർഡ്   നേട്ടത്തിനായുള്ള വസ്തുക്കളുെട പരിശീലനവും ആദ്യ ഘട്ടത്തിൽ തന്നെ ആരംഭിച്ചിരുന്നു. ആദ്യമെല്ലാം 20 വസ്തുക്കൾ മാത്രം. പിന്നീട് വസ്തുക്കളു
െട എണ്ണം വർധിപ്പിച്ചു. ദിവസം മൂന്നു നേരം ഇതു പരിശീലിക്കുമായിരുന്നു. 2017 മേയ് 27നാണ് റെക്കോർഡ് നേടിയ പ്രകടനം നടത്തിയത്. ആദ്യ ശ്രമത്തിൽ 43 വസ്തുക്കൾ ഒാർത്തെടുത്തു. രണ്ടാമത്തെ ശ്രമത്തിൽ 45 ഉം. ഇനി 60 എണ്ണം ഒാർത്തെടുക്കാനുള്ള പരിശീലനത്തിലാണ്.

2021ൽ 40 ഇലകൾ ഇതേ രീതിയി ൽ ഒാർത്തെടുത്തു യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ നേട്ടവും സ്വന്തമാക്കി. ഇപ്പോൾ രണ്ടാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് മെമ്മറി ട്രെയിനിങ് ക്ലാസുകൾ എടുക്കുന്നുണ്ട്. ഈ രംഗത്ത് ഒരു അക്കാദമി തുടങ്ങുകയാണ് എന്റെയും അനിത്തിന്റെ സ്വപ്നം.

ഒാർമശക്തി എന്നു പറയുന്നത് എല്ലാവർക്കും ഉണ്ട്. കൃത്യമായ പരിശീലനത്തിലൂെട ആ ശക്തിയെ വളർത്തിക്കൊണ്ടുവരാം എന്നാണ് ശാന്തി സ്വന്തം അനുഭവത്തിൽ നിന്നു പറയുന്നത്...

Tags:
  • Manorama Arogyam