എന്തുകൊണ്ട് എന്റെ ഹൃദ്രോഗചികിത്സ ഫലിക്കുന്നില്ല? എന്നൊരു സംശയം ചിലർക്കു തോന്നാം. ഞാൻ മരുന്നു കഴിക്കുന്നുണ്ട്, കൃത്യമായി ഡോക്ടറെ കാണുന്നുണ്ട്...പക്ഷേ, ചികിത്സകൾ കഴിഞ്ഞും വീണ്ടും ഹൃദ്രോഗം വരുന്നു. എന്തുകൊണ്ട്?
പ്രധാനമായും ഹൃദ്രോഗചികിത്സ മൂന്നു തരത്തിലാണ് ഉള്ളത്. മരുന്നുകൾ കൊണ്ടുള്ള ചികിത്സ, ആൻജിയോപ്ലാസ്റ്റി പോലുള്ള ഇന്റർവെൻഷനൽ ചികിത്സകൾ, ശസ്ത്രക്രിയകൾ എന്നിങ്ങനെ. ഹൃദ്രോഗചികിത്സയുടെ 25 ശതമാനം ആൻജിയോപ്ലാസ്റ്റി, ശസ്ത്രക്രിയകൾ പോലുള്ള ചികിത്സകളാണ്. 25 ശതമാനം മരുന്നുകളും. ബാക്കി 50 ശതമാനം രോഗി സ്വന്തമായി ചെയ്യേണ്ടുന്ന ചില കാര്യങ്ങളാണ്.
കൃത്യമായി മരുന്നു കഴിക്കുക, കാലറി കുറഞ്ഞ ആഹാരം കഴിക്കുക, പ്രൊട്ടീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക പോലുള്ള ഭക്ഷണക്രമീകരണം നടപ്പാക്കുക, വ്യായാമം ചെയ്യുക എന്നിങ്ങനെ രോഗനിയന്ത്രണത്തിനു വേണ്ടുന്ന കരുതൽ രോഗി പുലർത്തുന്നുണ്ടോ എന്നതു പ്രധാനമാണ്. പലരിലും രോഗം രണ്ടാമതും വരുന്നതിന്റെ ഒരു പ്രധാനകാരണം ഈ സ്വയം കരുതലിൽ വരുത്തുന്ന വീഴ്ചകളാണ്.
ഇങ്ങനെ ഹൃദ്രോഗം വീണ്ടും വരാതിരിക്കാൻ രോഗികൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചു സംസാരിക്കുകയാണ് പാല മാർ സ്ലീവ മെഡിസിറ്റിയിലെ കൺസൽറ്റന്റ് കാർഡിയോളജിസ്റ്റ് ഡോ. രാജീവ് ഏബ്രഹാം.
വിഡിയോ കാണാം.