ADVERTISEMENT

Qനാലുവയസ്സുള്ള മകന്റെ കടുത്ത പിടിവാശി എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയാണ്. ആവശ്യപ്പെടുന്ന കാര്യങ്ങൾ അപ്പോൾ തന്നെ സാധിച്ചുകൊടുത്തില്ലെങ്കിൽ വല്ലാതെ വഴക്കുണ്ടാക്കും. അടുത്തിടെ, വാശി സാധിക്കാത്ത ദേഷ്യത്തിന് ജനൽചില്ല് എറിഞ്ഞുപൊട്ടിച്ചു. തല്ലിയിട്ടും സ്വഭാവം മാറുന്നില്ല. ഹൈപ്പർ ആക്ടീവ് ഡിസോർഡർ വല്ലതുമാണോ?

ശ്രീലത, കോട്ടയം

ADVERTISEMENT

Aഹൈപ്പർ ആക്ടീവ് ഡിസോഡർ ഉള്ള കുട്ടികൾ (Hyperactivity disorder) അവരുടെ പ്രശ്നങ്ങൾ ആരും മനസ്സിലാക്കാതെ അവരെ ശിക്ഷിക്കുകയാണെങ്കിൽ ഇങ്ങനെയൊക്കെ പെരുമാറാമെങ്കിലും നിങ്ങളുടെ കുട്ടിയുടെ പ്രശ്നം അതാണെന്നു തോന്നുന്നില്ല.

കുട്ടികൾ പൊതുവെ അവർ വിചാരിക്കുന്ന കാര്യങ്ങൾ നേടണം എന്നു വാശിയുള്ളവരാണ്. പ്രത്യേകിച്ചും 2 നും 5 വയസ്സിനും ഇടയിൽ. ഒരു പരിധിവരെ രക്ഷിതാക്കൾ വിട്ടുകൊടുക്കുകയും വേണം. തല്ലുന്നതല്ല ഇതിന്റെ പ്രതിവിധി. കുട്ടിയെ നമുക്ക് ഇഷ്ടമാണെന്നും എന്നാൽ അവന്റെ സ്വഭാവം ഒട്ടും ഇഷ്ടമുള്ളതല്ല എന്നും വ്യക്തമായി കാണിച്ചു കൊടുക്കണം. അത് മുഖഭാവം കൊണ്ടാകാം ഉയർന്ന ശബ്ദം കൊണ്ടാകാം. എന്നാൽ ഏറ്റവും ഫലപ്രദമായത് അവരെന്തു സ്വഭാവം കാണിച്ചാലും അത് പൂർണമായും അവഗണിക്കുന്നതാണ്. വീട്ടിൽ ആരും അത് ശ്രദ്ധിക്കാൻ പാടില്ല. എത്ര വാശി പിടിച്ചാലും അവർ ഉദ്ദേശിക്കുന്ന കാര്യം ചെയ്തു കൊടുക്കാൻ പാടില്ല. നാലു വയസ്സായി. ജനൽ ചില്ലകൾ എറിഞ്ഞു പൊട്ടിച്ചു തുടങ്ങിയ നിലയ്ക്ക് ഒരുപക്ഷേ ഇത് ഒറ്റയ്ക്കു കൈകാര്യം ചെയ്യാൻ നിങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകും. അതുകൊണ്ട് തന്നെ ഒരു ശിശുരോഗ വിദഗ്ധന്റെയോ, മനശാസ്ത്ര വിദഗ്ധന്റെയോ സഹായം തേടാം.

ADVERTISEMENT

േഡാ. എം. കെ. സി. നായർ

പ്രശസ്ത ശിശുരോഗവിദഗ്ധനും മനശ്ശാസ്ത്രജ്ഞനും

ADVERTISEMENT

ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസലർ

ADVERTISEMENT