കുട്ടികളുെട ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടു മാതാപിതാക്കളെ ആശങ്കയിലാക്കുന്നതാണ് ശസ്ത്രക്രിയയുെട ചെലവ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കു പലപ്പോഴും ചികിത്സാ ചെലവ് താങ്ങാനാവില്ല. അതിനാൽ തന്നെ കുട്ടികളുെട പല ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരം തേടാൻ വൈകാം. ഇതിനു പരിഹാരമായി ഒട്ടേറെ സർക്കാർ സഹായ പദ്ധതികളുണ്ട്.
30 രോഗങ്ങൾക്കു സഹായം
ദേശീയ ആരോഗ്യമിഷൻ നടപ്പാക്കുന്ന പദ്ധതിയാണ് രാഷ്ട്രീയ ബാല സ്വാസ്ഥ്യ കാര്യക്രം (RBSK). 18 വയസ്സിനു താഴെയുളള കുട്ടികളിൽ സാധാരണ കണ്ടുവരുന്ന 30 ആരോഗ്യപ്രശ്നങ്ങൾ നേരത്തെ കണ്ടെത്താനും ചികിത്സ നൽകാനുമുള്ള പദ്ധതിയാണിത്. ജന്മവൈകല്യങ്ങൾ (Defects at birth), ന്യൂനതകൾ (Deficiencies), ശൈശവരോഗങ്ങൾ (Childhood Diseases), വളർച്ചയിലെ കാലതാമസവും വൈകല്യങ്ങളും ( Developmental delays & Disabilities) എന്നീ നാലു വിഭാഗങ്ങളിൽ ഉൾപ്പെടുന്ന 30 രോഗങ്ങൾക്കാണു ചികിത്സ.സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന കുട്ടികളിൽ ജനനസമയത്തു തന്നെ സ്ക്രീനിങ് നടക്കും. ഇതിൽ ശസ്ത്രക്രിയ ആവശ്യമായ രോഗങ്ങളും ആർബി
എസ്കെ പദ്ധതിയിൽ ഉൾപ്പെടുത്തി െചയ്യുന്നു. സ്വകാര്യ ആശുപത്രിയിൽ ജനിക്കുന്ന കുട്ടികളെയും പദ്ധതിയിൽ ഉൾപ്പെടുത്തി സഹായം ലഭ്യമാക്കാം. എപിഎൽ, ബിപിഎൽ വ്യത്യാസം ഇല്ലാതെ സഹായം ലഭിക്കും. ആർബിഎസ്കെ പദ്ധതിയിലെ ഉപപദ്ധതിയാണ് ഹൃദ്യം.
∙ ഹൃദ്യം
സങ്കീർണമായ ഹൃദ്രോഗവുമായി ജനിക്കുന്ന കുട്ടികൾക്കു സൗജന്യ ചികിത്സ ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ ചികിത്സാ പദ്ധതിയാണു ഹൃദ്യം. പദ്ധതിയിലൂെട ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള ശസ്ത്രക്രിയ സൗജന്യമായി ചെയ്യുന്നു. കുട്ടിക്കു ഹൃദയ സംബന്ധമായ രോഗം സ്ഥീരികരിച്ചു കഴിഞ്ഞാൽ രക്ഷിതാക്കൾ hridyam.kerala.gov.in എന്ന പോർട്ടലിൽ റജിസ്റ്റർ െചയ്യണം. ജീവന് അപകടം സംഭവിക്കുന്ന അവസ്ഥയിലുള്ള കുട്ടികളെ പെട്ടെന്നു തന്നെ ശസ്ത്രക്രിയയ്ക്കു വിധേയരാക്കും. പദ്ധതി ലഭ്യമാകുന്ന ആശുപത്രികൾ : ശ്രീ അവിട്ടം തിരുനാൾ ഹോസ്പിറ്റൽÐ തിരുവനന്തപുരം, ഗവ. മെഡിക്കൽ കോളജ്Ð കോട്ടയം, കോഴിക്കോട്, അമൃത ഹോസ്പിറ്റൽÐ കൊച്ചി, ആസ്റ്റർ മെഡ്സിറ്റിÐ കൊച്ചി, ലിസി ഹോസ്പിറ്റൽÐകൊച്ചി, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽÐ തിരുവല്ല, ആസ്റ്റർ മിംസ് Ð കോഴിക്കോട്.
∙ മുച്ചുണ്ട്, മുറിനാക്ക് എന്നീ പ്രശ്നങ്ങൾക്കും സർക്കാർ മെഡിക്കൽ കോളജുകളിൽ സൗജന്യമായി ശസ്ത്രക്രിയ നടത്തുന്നു. സ്വകാര്യ മേഖലയിൽ സെന്റ് തോമസ് ഹോസ്പിറ്റൽ, മാലക്കരയിലും ലഭ്യമാണ്.
∙ കെയർ : ദേശീയ അപൂർവരോഗ നയത്തിന്റെ ഭാഗമായി അറുപതോളം അപൂർവരോഗങ്ങൾക്കു ചികിത്സാ സഹായം നൽകുന്ന പദ്ധതി. എസ്എംഎയ്ക്കു (സ്പൈനൽ മസ്കുലാർ അട്രോഫി) വേണ്ടുന്ന സഹായത്തിന് അപേക്ഷ നാഷനൽ ഹെൽത് മിഷനിലാണു സമർപ്പിക്കേണ്ടത്. ബാക്കി രോഗങ്ങൾക്കു തിരുവനന്തപുരം മെഡിക്കൽ കോളജിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും. സഹായം ലഭിക്കാൻ എപിഎൽ, ബിപിഎൽ വ്യത്യാസം ഇല്ല.
∙ ആരോഗ്യകിരണം, കുട്ടികൾക്കുള്ള കാൻസർ സുരക്ഷാ പദ്ധതി :
18 വയസ്സുവരെ പ്രായമുള്ള കുട്ടികളുെട സമഗ്ര ആരോഗ്യസംരക്ഷണത്തിനായുള്ള സേവനങ്ങൾ ഒരു കുടക്കീഴിൽ ഉറപ്പുവരുത്തുന്ന പദ്ധതിയാണ് ആരോഗ്യകിരണം. ആർബി
എസ്കെ പ്രകാരം ചികിത്സാ സഹായം ലഭിക്കുന്ന 30 രോഗങ്ങൾക്കു
പുറമെ ഉള്ള എല്ലാ രോഗങ്ങൾക്കും ആരോഗ്യകിരണം പദ്ധതിയിലൂ
െട ചികിത്സാ സഹായം ലഭിക്കും. എപിഎൽ, ബിപിഎൽ വ്യത്യാസം ഇല്ലാതെയാണു പദ്ധതി ആനുകൂല്യങ്ങൾ ലഭിക്കുക. കുട്ടിയുെട മാതാപിതാക്കൾ കേന്ദ്രÐസംസ്ഥാന സർക്കാർ ജീവനക്കാരോ നികുതിദായകരോ ആകാൻ പാടില്ല. എല്ലാ സർക്കാർ ആശുപത്രികളിൽ നിന്നും ഒപി/ഐപി ഉൾപ്പെടെ മരുന്നുകൾ, പരിശോധനകൾ, ചികിത്സകൾ എന്നിവ തികച്ചും സൗജന്യമായി ലഭിക്കും. സ്റ്റേറ്റ് ഹെൽത് ഏജൻസിക്കാണ് പദ്ധതിയുെട നടത്തിപ്പ് ചുമതല.
താലോലം
18 വയസ്സിനു താഴെയുള്ള കുട്ടികൾക്കുണ്ടാകുന്ന ഹൃദയസംബന്ധമായ രോഗങ്ങൾ, നാഡീരോഗങ്ങൾ, സെറിബ്രൽ പാൾസി, ഒാട്ടിസം, അസ്ഥിവൈകല്യങ്ങൾ, എൻഡോസൾഫാൻ ബാധിതരുെട രോഗങ്ങൾ എന്നിവയ്ക്കു ഡയാലിസിസും ശസ്ത്രക്രിയയും അടക്കമുള്ള ചികിത്സയുെട ചെലവു വഹിക്കുന്ന പദ്ധതി. പദ്ധതിയ്ക്കു പ്രത്യേക അപേക്ഷ ആവശ്യമില്ല. പദ്ധതിയിലുൾപ്പെട്ട ആശുപത്രിയിൽ ഉള്ള സാമൂഹിക സുരക്ഷാ മിഷന്റെ കൗൺസലർമാർ സാമ്പത്തികം ഉൾപ്പെടെയുള്ള കാര്യങ്ങൾ വിലയിരുത്തി അർഹരായവരെ കണ്ടെത്തുന്നു. എപിഎൽ, ബിപിഎൽ വ്യത്യാസം ഇല്ല.
ആശുപത്രികൾ : ഗവ. മെഡിക്കൽ കോളജ്Ð തിരുവനന്തപുരം, തൃശൂർ, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, എറണാകുളം, മഞ്ചേരി,
എസ്എടി ഹോസ്പിറ്റൽÐ തിരുവനന്തപുരം, ഇൻസ്റ്റ്യൂട്ട് ഒാഫ് മെറ്റേണൽ ആന്റ് ചൈൽഡ് ഹെൽത്Ð കോഴിക്കോട്, ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ചൈൽഡ് ഹെൽത് Ð കോട്ടയം, കോÐഒാപ്പറേറ്റീവ് മെഡിക്കൽ കോളജ്Ð കണ്ണൂർ, റീജിയനൽ കാൻസർ സെന്റർÐ തിരുവനന്തപുരം, ജില്ലാ ആശുപത്രിÐ ആലുവ, ശ്രീ ചിത്തിര തിരുനാൾ ആശുപത്രിÐ തിരുവനന്തപുരം, ചെസ്റ്റ് ഹോസ്പിറ്റൽÐ തൃശൂർ, ഐക്കൺസ്Ð ഷൊർണൂർ, തിരുവനന്തപുരം, മലബാർ കാൻസർ സെന്റർ Ð കണ്ണൂർ.
∙ ശ്രുതിതരംഗം
ശ്രവണ വൈകല്യമുള്ള കുട്ടികൾക്കുള്ള സംസ്ഥാന സർക്കാർ പദ്ധതിയാണ് ശ്രുതിതരംഗം. നിലവിൽ സ്റ്റേറ്റ് ഹെൽത് ഏജൻസിക്കാണ് പദ്ധതിയുെട നടത്തിപ്പു ചുമതല. പദ്ധതിയു
െട കീഴിൽ എംപാനൽ ചെയ്ത ആശുപത്രികൾ വഴി കോക്ലിയർ ഇംപ്ലാന്റേഷൻ സർജറിയും ഒാഡിറ്ററി വെർബൽ തെറപ്പികൾ, കോക്ലിയർ ഉപകരണങ്ങളുെട അറ്റകുറ്റപ്പണികൾ, പ്രോസസ്സർ അപ്ഗ്രഡേഷൻ തുടങ്ങിയ സേവനങ്ങളും സൗജന്യമായി ലഭിക്കും. ഗുരുതരമായ ശ്രവണവൈകല്യങ്ങളുള്ള 5 വയസ്സു വരെയുള്ള കുട്ടികൾ ഈ പദ്ധതിക്ക് അർഹരാണ്. അഞ്ചു വയസ്സിനു മുകളിലുള്ള കുട്ടികൾക്കു മെനിഞ്ചൈറ്റിസ് ബാധ കാരണമുണ്ടായേക്കാവുന്ന ഗുരുതര കേൾവി തകരാറുകളിൽ സമഗ്രമായ പരിശോധനയ്ക്കു ശേഷം സംസ്ഥാനതല സാങ്കേതിക സമിതിയുെട അംഗീകാരത്തോടെ ചികിത്സാ സഹായം ലഭ്യമാക്കുന്നു. അപേക്ഷ എംപാനെൽ ചെയ്തിരിക്കുന്ന ആശുപത്രി മുഖാന്തിരം സ്റ്റേറ്റ് ഹെൽത് ഏജൻസിക്കു സമർപ്പിക്കാം.
വിവരങ്ങൾക്ക് കടപ്പാട്
ഡോ. രാഹുൽ യു. ആർ.
സ്റ്റേറ്റ് നോഡൽ ഒാഫിസർ, ചൈൽഡ് ഹെൽത്
ഡോ. ബിജോയ് ഇ.
ജോയിന്റ് ഡയറക്ടർ (ഒാപറേഷൻസ്) ,
സ്റ്റേറ്റ് െഹൽത് ഏജൻസി