Friday 21 June 2024 12:25 PM IST : By സ്വന്തം ലേഖകൻ

പ്രാതലിനു നല്‍കാം കുട്ടിക്ക് അടിപൊളി ടേസ്റ്റില്‍ ഹെല്‍തി ഉപ്പുമാവ്

mixedup4353

മിക്സഡ് വെജിറ്റബിൾ വരക് ഉപ്പുമാവ്

ചേരുവകൾ

1. വരക് ( Kodo millet) -രണ്ടു കപ്പ്

ഇഞ്ചി- ഒന്നര കഷണം

ചെറിയ ഉള്ളി -പത്ത് എണ്ണം

പച്ചമുളക് -നാലെണ്ണം

2. കറിവേപ്പില -രണ്ടു തണ്ട്

വറ്റൽ മുളക് -രണ്ട് എണ്ണം

കടുക് -ഒരു ടീസ്‌പൂൺ

കടലപ്പരിപ്പ് -രണ്ടു ടീ സ്പൂൺ

നെയ്യ്-രണ്ടു ടീസ്‌പൂൺ

3. കാരറ്റ് -ഒന്ന് വലുത്-പൊടിയായി അരിഞ്ഞത്

ബീൻസ് -ഏഴ് എണ്ണം

പച്ച പട്ടാണി (വേവിച്ചത്) Ð100 ഗ്രാം

4. അണ്ടിപരിപ്പ്, മുന്തിരി -ആവശ്യത്തിന്

വെള്ളം തിളപ്പിച്ചത് -നാലര കപ്പ്)

തേങ്ങ-ഒരു കപ്പ്

തയാറാക്കുന്നവിധം

കോഡോ മില്ലറ്റ് വറുത്തു തണുപ്പിക്കുക വലിയ പാനിൽ രണ്ടു ടീസ്പൂൺ നെയ്യ് ചൂടാക്കുക. കടുക്, കടലപ്പരിപ്പ് ഇവയിട്ടു മൂക്കുമ്പോൾ കറിവേപ്പിലയും വറ്റൽമുളകുമിടുക.

മൂത്തു വരുമ്പോൾ ഒന്നാം വിഭാഗംചേരുവകൾ ചേർത്തു വഴറ്റുക. വഴന്നു വരുമ്പോൾ 2,3 ചേരുവകൾചേർത്തു വഴറ്റുക. ചെറിയ ബ്രൗൺ നിറമാകുമ്പോൾ, നാലര കപ്പ് തിളച്ച വെള്ളം ഒഴിക്കുക. അതിൽ തണുത്ത കോഡോ മില്ലറ്റ് ചേർത്തിളക്കി അടച്ചു വേവിക്കുക. അഞ്ചു മിനിറ്റ് കഴിഞ്ഞു വേവ് ശരിയായാൽ ഒരു കപ്പു തേങ്ങ ചേർത്തിളക്കുക. നെയ്യിൽ വ റുത്ത അണ്ടി പരിപ്പും ഉണക്ക മുന്തിരിയും ചേർത്തിളക്കുക. മൂടി വച്ച് ആവി കയറ്റുക. മല്ലിയിലയും ചേർക്കാം.

തയാറാക്കിയത്
മിനി മേരി പ്രകാശ്

കൺസൽറ്റന്റ് ക്ലിനിക്കൽ ഡയറ്റീഷൻ

പി ആർ എസ് ഹോസ്പിറ്റൽ, തിരുവനന്തപുരം

Tags:
  • Manorama Arogyam